ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

കാര്‍ മോഡിഫിക്കേഷന്‍ രംഗത്ത് ദിലീപ് ഛാബ്രിയയുടെ ഡിസി ഡിസൈന്‍ ലോക പ്രശസ്തമാണ്. കാറുകള്‍ക്ക് ഇങ്ങനെയും രൂപംമാറാന്‍ കഴിയുമോയെന്ന് ഡിസി അവതാരങ്ങള്‍ കണ്ട് ആളുകള്‍ പലപ്പോഴും അത്ഭുതപ്പെട്ടു. പ്രധാനമായും വിപണിയില്‍ പ്രചാരമേറെയുള്ള കാറുകളെയാണ് മോഡിഫിക്കേഷനായി ഡിസി ഡിസൈന്‍ തിരഞ്ഞെടുക്കാറ്.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

എന്നാല്‍ ഇടയ്‌ക്കൊക്കെ ഇവര്‍ പുറത്തിറക്കുന്ന കാറുകള്‍ വമ്പന്‍ പരാജയങ്ങളായും മാറാറുണ്ട്. ഇന്ത്യയില്‍ ഡിസി ഡിസൈന്‍ രൂപകല്‍പന ചെയ്ത പത്തു ജനപ്രിയ ഹാച്ച്ബാക്കുകള്‍ പരിശോധിക്കാം.

Most Read: ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

മാരുതി സ്വിഫ്റ്റ്

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാരുതി സ്വിഫ്റ്റില്‍ കത്തിവെയ്ക്കാന്‍ ദിലീപ് ഛാബ്രിയ തീരുമാനിച്ചത്. പിന്നെ വൈകിയില്ല, ഇന്ത്യയുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കിനെ ഡിസി ഡിസൈന്‍ പൊളിച്ചെഴുതി. ബമ്പറുകള്‍ മാറി. ഗ്രില്ല് മാറി. നീല നിറത്തില്‍ ചെറു ഡിസൈന്‍ വരകള്‍ പ്രത്യക്ഷപ്പെട്ടു. ഫോഗ്‌ലാമ്പുകളോട് ചേര്‍ന്ന് പ്രത്യേക ബള്‍ബുകള്‍ സ്വിഫ്റ്റിന്റെ ഭാവം പാടെ തിരുത്തി.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

പുറംമോടിയിലെന്നപോലെ സ്വിഫ്റ്റിന്റെ അകത്തളത്തിലും ഡിസി മാറ്റങ്ങള്‍ ആവിഷ്‌കരിച്ചു. ചുവപ്പ് നിറത്തിലാണ് ക്യാബിന്‍ പൂര്‍ണമായി ഒരുങ്ങിയത്. അതേസമയം പ്രകടനക്ഷമത കൂട്ടുന്ന എഞ്ചിന്‍ ട്യൂണിംഗിനെ കുറിച്ച് സ്വിഫ്റ്റില്‍ ഡിസി ഡിസൈന്‍ ചിന്തിച്ചില്ല.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

ഫോക്‌സ്‌വാഗണ്‍ പോളോ

കാലമെത്ര കഴിഞ്ഞാലും ഫോക്‌സ്‌വാഗണ്‍ പോളോ പഴഞ്ചാനാണെന്ന് ആരും അഭിപ്രായപ്പെടില്ല. ലോകോത്തര ഡിസൈന്‍ ശൈലിയാണ് ഈ ജര്‍മ്മന്‍ നിര്‍മ്മിതിക്ക്. ലോകമെമ്പാടുമുള്ള മോഡിഫിക്കേഷന്‍ സ്ഥാപനങ്ങള്‍ പോളോയെ പ്രിയ കാറായി കൊണ്ടുനടക്കുന്നതിന്റെ കാരണവുമിതുതന്നെ.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

ഒരിക്കല്‍ ഡിസിയും പരീക്ഷിച്ചിട്ടുണ്ട് പോളോയില്‍ തങ്ങളുടെ കരവിരുത്. മൂന്നു ഡോറുള്ള ഹാച്ച്ബാക്കായി പോളോയെ ഇവര്‍ മാറ്റുകയായിരുന്നു. ഒപ്പം വീല്‍ ആര്‍ച്ചുകളുടെ വലുപ്പം കൂട്ടി. ഹെഡ്‌ലാമ്പുകള്‍ ചെറുതാക്കി. പുതിയ ബമ്പറും വലിയ അലോയ് വീലുകളും പോളോയുടെ സങ്കല്‍പ്പം ദാരുണമായി തിരുത്തിയെന്നുവേണം പറയണം.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

ഹ്യുണ്ടായി i20

മുന്‍തലമുറ ഹ്യുണ്ടായി i20 ഹാച്ച്ബാക്കിനെയും ഡിസി ഡിസൈന്‍ വെറുതെവിട്ടില്ല. 2010 മോഡല്‍ i20 -ക്ക് സ്‌പോര്‍ടി ഭാവമാണ് ഇവര്‍ ചാര്‍ത്തിയത്. മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളും റേഡിയേറ്റര്‍ ഗ്രില്ലിനോട് ചേര്‍ന്ന മുന്‍ ബമ്പറും ഹാച്ച്ബാക്കിലേക്ക് ശ്രദ്ധയാകര്‍ഷിച്ചു.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

ചുവപ്പ് ഇടകലര്‍ന്ന പുറംമോടി ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. അകത്തളത്തിലും ചുവപ്പിനാണ് പ്രാമുഖ്യം. ഉള്ളിലെ പാനലുകളും അപ്‌ഹോള്‍സ്റ്ററിയും മോഡിഫിക്കേഷന്റെ ഭാഗമായി ഡിസി ഡിസൈന്‍ മാറ്റിയിരുന്നു. എഞ്ചിനിലേക്ക് ഡിസി കൈകടത്തിയില്ല.

Most Read: സുസുക്കി ജിമ്‌നിക്കും കഴിയും മെര്‍സിഡീസ് ജി-ക്ലാസാവാന്‍

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

ടാറ്റ നാനോ

ലോകത്തിലെ ഏറ്റവും ചെറിയ കാറുകളിലെന്നായ നാനോയ്ക്കും ഡിസി നിര്‍വചനം നല്‍കിയിട്ടുണ്ട്. ഡിസൈനില്‍ മിതത്വം പാലിച്ച് ടാറ്റ അവതരിപ്പിച്ച നാനോയല്ല ഡിസിയുടെ ഗരാജില്‍ നിന്നും പുറത്തിറങ്ങിയതെന്നുമാത്രം. നാനോയെ സ്‌പോര്‍ട്‌സ് കാറാക്കി മാറ്റാനായിരുന്നു ഡിസി ശ്രമിച്ചത്.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

വലിയ ബമ്പറും എയര്‍ഡാമുകളും സൈഡ് സ്‌കേര്‍ട്ടുകളും ഏച്ചുകെട്ടിയ നാനോ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി. നാനോയുടെ ചെറിയ ആകാരത്തോട് നീതിപുലര്‍ത്താന്‍ വലിയ ടയറുകള്‍ക്കോ, വീല്‍ ആര്‍ച്ചുകള്‍ക്കോ കഴിഞ്ഞില്ല. ഇരട്ടനിറമായിരുന്നു ഹാച്ച്ബാക്കിന്.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

ഹ്യുണ്ടായി സാന്‍ട്രോ

ആദ്യ തലമുറ സാന്‍ട്രോയ്ക്ക് കാഴ്ചഭംഗിയില്ലെന്ന ആക്ഷേപം ഹ്യുണ്ടായി നേരിട്ടിരുന്നു. എന്നലതു പരിഹരിച്ചേക്കാമെന്നായി ഡിസിയും. ഹ്യുണ്ടായിയുടെ ടോള്‍ബോയ് ഹാച്ച്ബാക്കിനെ രണ്ടു ഡോര്‍ കൂപ്പെയായാണ് ദിലീപ് ഛാബ്രിയ മാറ്റിയത്.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

മോഡിഫിക്കേഷന്‍ കഴിഞ്ഞപ്പോള്‍ സാന്‍ട്രോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ് കുറഞ്ഞു, മേല്‍ക്കൂര ഉയര്‍ന്നു. മഞ്ഞ നിറമാണ് മോഡലിന് ഇവര്‍ പൂശിയത്. ഉയര്‍ത്തിയ വിന്‍ഡോലൈനും ഫൈബര്‍ ഗ്ലാസ് നിര്‍മ്മിത ബോഡി പാനലും സാന്‍ട്രോയ്ക്ക് സ്‌പോര്‍ടി ഭാവം കല്‍പ്പിക്കാന്‍ ഡിസി നടത്തിയ ശ്രമങ്ങളാണ്.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

മെയ്‌നി രേവ

ഇന്ത്യ കണ്ട ആദ്യ പൂര്‍ണ വൈദ്യുത കാറാണ് രേവ. പക്ഷെ ഡിസിയുടെ കൈയ്യില്‍ രേവ പെട്ടപ്പോള്‍ മോഡലിന്റെ രൂപം പാടി മാറി. നാലു സീറ്റര്‍ കാര്‍ ഒറ്റ സീറ്ററായി ചുരുങ്ങി. രേവയെയും സ്‌പോര്‍ട്‌സ് കാറാക്കി മാറ്റാനായിരുന്നു ഡിസി ശ്രമിച്ചത്.

Most Read: ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

മെര്‍സിഡീസ് SLS എഎംജി മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഗള്‍വിംഗ് ഡോറുകള്‍ വരെ കുഞ്ഞന്‍ കാറിന് ഇവര്‍ ഘടിപ്പിച്ചു. ഔഡി R18 -ന്റെ മാതൃകയിലാണ് ഹെഡ്‌ലാമ്പുകള്‍ ഒരുങ്ങിയത്. അകത്ത് ഡാഷ്‌ബോര്‍ഡില്‍ വലിയ സ്‌ക്രീനും ഡിസി സ്ഥാപിക്കുകയുണ്ടായി.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

ടാറ്റ ഇന്‍ഡിക്ക

ടാറ്റ ഇന്‍ഡിക്കയെയും ഡിസി ഡിസൈന്‍ പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ ബമ്പറും വീതികൂടിയ ഗ്രില്ലും വലിഞ്ഞുനീണ്ട ഹെഡ്‌ലാമ്പുകളും ഇന്‍ഡിക്കയിലെ ഡിസൈന്‍ സവിശേഷതയായി കണക്കാക്കാം. പ്രൊജക്ടര്‍ യൂണിറ്റാണ് ഹെഡ്‌ലാമ്പുകള്‍.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

വശങ്ങളില്‍ ഡോര്‍ ഹാന്‍ഡില്‍ ഘടന ഡിസി മാറ്റി. ടെയില്‍ലാമ്പുകള്‍ക്ക് എല്‍ഇഡി തിളക്കം ലഭിച്ചു. കാറിന് ഇവര്‍ പൂശിയ സ്വര്‍ണനിറം കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ നിര്‍ണായകമായി.

Most Read: ഒരുലക്ഷത്തിന്റെ ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ച് ഥാര്‍ ഉടമ

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

മാരുതി വാഗണ്‍ആര്‍

വാഗണ്‍ആറിന്റെ ക്രോസ്ഓവര്‍ പതിപ്പിനെ കുറിച്ച് മാരുതി ചിന്തിച്ചിട്ടില്ലെങ്കിലും ഈ ആശയം നാള്‍കള്‍ക്ക് മുമ്പെ ഡിസിയുടെ മനസ്സില്‍ തെളിഞ്ഞിരുന്നു. ആദ്യതലമുറ വാഗണ്‍ആറിനെ ക്രോസ്ഓവറാക്കി മാറ്റാനുള്ള ഡിസിയുടെ ശ്രമം വാഹന പ്രേമികളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

പുറംമോടിയിലാകമാനം കട്ടികൂടിയ പ്ലാസ്റ്റിക് ക്ലാഡിംഗ് വെച്ചുപ്പിടിപ്പിച്ചായിരുന്നു വാഗണ്‍ആറിന്റെ ഒരുക്കം. മുന്‍ഗ്രില്ലിലും കാണാം പ്ലാസ്റ്റിക് ഘടനകളുടെ അധിനിവേശം. വട്ടത്തിലുള്ള ചെറു ലൈറ്റുകളായിരുന്നു ഹെഡ്‌ലാമ്പുകളായി ഹാച്ച്ബാക്കില്‍ പ്രവര്‍ത്തിച്ചത്.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

മാരുതി വാഗണ്‍ആര്‍ പിക്കപ്പ്

വാഗണ്‍ആറിനെ പിക്കപ്പ് ട്രക്കായി മാറ്റിയ ചരിത്രവും ഡിസി ഡിസൈനിന് പറയാനുണ്ട്. ദെവാഗോ എന്നാണിതിന്റെ പേര്. 2001 -ല്‍ നടന്ന മോഡിഫിക്കേഷന് Mk1 വാഗണ്‍ആര്‍ പതിപ്പായിരുന്നു അടിസ്ഥാനം. മോഡിഫിക്കേഷനായി കാറിന്റെ ബോഡി പാനലുകള്‍ മുഴുവന്‍ ഡിസി പരിഷ്‌കരിച്ചു.

ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

മാരുതി 800

മാരുതി 800 -ന്റെ പല രൂപഭാവങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഡിസി പുറത്തിറക്കിയ ബിടിഎസ് പതിപ്പ് മാത്രം കുറച്ചേറെ വ്യത്യസ്തമാണ്. രണ്ടു സീറ്റര്‍ സ്‌പോര്‍ട്‌സ് കാറായാണ് 800 ഹാച്ച്ബാക്കിനെ ഡിസി രൂപകല്‍പന ചെയ്തത്. ഇതിനായി മോഡലിനെ സമ്പൂര്‍ണമായി കമ്പനി ഉടച്ചുവാര്‍ത്തു. വിന്‍ഡ്‌സ്‌ക്രീനൊഴികെ ബാക്കിയെല്ലാം ഡിസി പുറമെനിന്ന് ഘടിപ്പിച്ചതാണ്.

Source: Jéwèl Aliaz (Tata Nano), Cartoq (Hyundai Santro, Maini Reva & Maruti WagonR)

Most Read Articles

Malayalam
English summary
10 Modified Hatchbacks By DC Design. Read in Malayalam.
Story first published: Saturday, January 12, 2019, 19:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X