ഡീസല്‍ കാറുകള്‍ നിര്‍ത്തിയാലും വലിയ നഷ്ടമുണ്ടാകില്ല: മാരുതി സുസുക്കി

അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്തുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഭാരത് സ്റ്റേജ് VI നിലവാരം കര്‍ശനമാവുന്നതോടെ ഡീസല്‍ കാറുകളുടെ നിര്‍മ്മാണം കമ്പനി പൂര്‍ണ്ണമായും നിര്‍ത്തും. ആയിരം കോടി രൂപ മുതല്‍മുടക്കി പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വികസിപ്പിച്ചതിന് ശേഷമാണ് മാരുതിയുടെ പുതിയ തീരുമാനമെന്നത് വാഹന ലോകത്തെ കുഴക്കുന്നു.

ഡീസല്‍ കാറുകള്‍ നിര്‍ത്തിയാലും വലിയ നഷ്ടമുണ്ടാകില്ല: മാരുതി സുസുക്കി

പോയവര്‍ഷത്തെ കണക്കുകള്‍ പ്രകാരം മാരുതി കുറിക്കുന്ന മൊത്തം വില്‍പ്പനയില്‍ 23 ശതമാനം ഡീസല്‍ മോഡലുകളുടെ സംഭാവനയാണ്. എന്നാല്‍, ഡീസല്‍ കാറുകള്‍ പിന്‍വലിക്കുമ്പോള്‍ നേരിടുന്ന നഷ്ടം നിസാരം മാത്രമായിരിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി പറയുന്നു. ഇപ്പോഴുള്ള ഡീസല്‍ എഞ്ചിന്‍ ശാലകള്‍ പെട്രോള്‍, സിഎന്‍ജി യൂണിറ്റുകളിലേക്ക് പുനഃക്രമീകരിച്ചതായി മാരുതി സുസുക്കി സിഇഒ അജയ് സേട്ട് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി.

ഡീസല്‍ കാറുകള്‍ നിര്‍ത്തിയാലും വലിയ നഷ്ടമുണ്ടാകില്ല: മാരുതി സുസുക്കി

ഇക്കാരണത്താല്‍ ഡീസല്‍ എഞ്ചിനുകളെ ഉപേക്ഷിക്കാനുള്ള തീരുമാനം കമ്പനിക്ക് വലിയ നഷ്ടം വരുത്തിവെയ്ക്കില്ല. അജയ് സേട്ട് സൂചിപ്പിച്ചു. ഇതുവരെ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണ് കാറുകളില്‍ മാരുതി ഉപയോഗിച്ചത്. ഭാരത് സ്‌റ്റേജ് IV നിലവാരമുള്ള എഞ്ചിന്‍ പരിഷ്‌കരിക്കാന്‍ ഫിയറ്റ് താത്പര്യം കാട്ടാഞ്ഞതിനെ തുടര്‍ന്ന് പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ നിര്‍മ്മിക്കാന്‍ മാരുതി മുന്‍കൈയ്യെടുത്തു.

ഡീസല്‍ കാറുകള്‍ നിര്‍ത്തിയാലും വലിയ നഷ്ടമുണ്ടാകില്ല: മാരുതി സുസുക്കി

ആയിരം കോടി രൂപയിലേറെ നിക്ഷേപം പുതിയ ഡീസല്‍ യൂണിറ്റിനായി കമ്പനി നടത്തി. എന്നാല്‍, ഇതിനിടയിലാണ് ഭാരത് സ്റ്റേജ് V ഒഴിവാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. 2020 ഏപ്രില്‍ ഒന്നു മുതല്‍ ഭാരത് സ്റ്റേജ് IV -ല്‍ നിന്നും ഭാരത് സ്റ്റേജ് VI ചട്ടങ്ങളിലേക്ക് വിപണി ചുവടുമാറും. നിലവില്‍ ഭാരത് IV നിലവാരമാണ് മാരുതിയുടെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പാലിക്കുന്നത്.

Most Read: എന്തുകൊണ്ട് ഡീസല്‍ കാറുകളുടെ നിര്‍മ്മാണം മാരുതി നിര്‍ത്തുന്നു?

ഡീസല്‍ കാറുകള്‍ നിര്‍ത്തിയാലും വലിയ നഷ്ടമുണ്ടാകില്ല: മാരുതി സുസുക്കി

ഇനി ഇതേ എഞ്ചിന്‍ യൂണിറ്റിനെ ഭാരത് സ്റ്റേജ് VI -ലേക്ക് കൊണ്ടുവരണമെങ്കില്‍ കമ്പനി ധാരാളം പണിപ്പെടണം. ഡീസല്‍ പര്‍ട്ടിക്കുലേറ്റ് ഫില്‍ട്ടറുകള്‍, സങ്കീര്‍ണമായ കാറ്റാലിറ്റിക് കണ്‍വേര്‍ട്ടറുകള്‍, EGR (എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീ-സര്‍ക്കുലേഷന്‍) സംവിധാനം തുടങ്ങി എഞ്ചിനെ യൂണിറ്റിനെ കമ്പനിക്ക് അടിമുടി പരിഷ്‌കരിക്കേണ്ടതായുണ്ട്.

ഡീസല്‍ കാറുകള്‍ നിര്‍ത്തിയാലും വലിയ നഷ്ടമുണ്ടാകില്ല: മാരുതി സുസുക്കി

ഈ നടപടികള്‍ വീണ്ടും നിര്‍മ്മാണ ചിലവുയര്‍ത്തും. ഈ അവസരത്തില്‍ ഡീസല്‍ കാറുകളുടെ വില ഗണ്യമായി ഉയര്‍ത്താതെ കമ്പനിക്ക് വേറെ തരമില്ല. ഉയര്‍ന്ന വില കൊടുത്തു ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാവില്ലെന്നാണ് മാരുതിയുടെ അഭിപ്രായം. തത്ഫലമായി ഡീസല്‍ കാറുകള്‍ ബാധ്യതയായി മാറുമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

ഡീസല്‍ കാറുകള്‍ നിര്‍ത്തിയാലും വലിയ നഷ്ടമുണ്ടാകില്ല: മാരുതി സുസുക്കി

ഇതേസമയം, ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്ന് തിരുമാനിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ബിഎസ് VI ഡീസല്‍ കാറുകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടെന്ന് കണ്ടാല്‍ ഡീസല്‍ വിപണിയിലേക്ക് മാരുതി തിരിച്ചുവരും. ഇനിയുള്ള കാലം ഡീസല്‍ കാറുകളെക്കാള്‍ പെട്രോള്‍ - ഹൈബ്രിഡ് കാറുകള്‍ക്ക് വിപണിയില്‍ പ്രചാരം കണ്ടെത്താനവുമെന്നാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍.

ഡീസല്‍ കാറുകള്‍ നിര്‍ത്തിയാലും വലിയ നഷ്ടമുണ്ടാകില്ല: മാരുതി സുസുക്കി

ഉയര്‍ന്ന മൈലേജിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാംഘട്ട FAME പദ്ധതിയാനുകൂല്യങ്ങള്‍ പെട്രോള്‍ ഹൈബ്രിഡ് കാറുകള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് കമ്പനി കരുതുന്നു. എന്നാല്‍, നിലവില്‍ സ്വകാര്യ ഹൈബ്രിഡ്, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി ഉയരുന്നുണ്ട്.

Most Read: മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക് വരിക 12 ലക്ഷം രൂപയ്ക്ക്?

ഡീസല്‍ കാറുകള്‍ നിര്‍ത്തിയാലും വലിയ നഷ്ടമുണ്ടാകില്ല: മാരുതി സുസുക്കി

ഹൈബ്രിഡിനൊപ്പം സിഎന്‍ജി കാറുകളിലേക്കും മാരുതി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 2020 ഓടെ പതിനായിരം സിഎന്‍ജി സ്റ്റേഷനുകള്‍ രാജ്യമെങ്ങും സ്ഥാപിക്കുമെന്നാണ് കേന്ദ്രം വാഗ്ദാനം ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
English summary
Diesel Car Loss Implication Will Be Negligible, Says Maruti. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X