ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

അടുത്തിടെയാണ് രാജ്യത്തെ മോട്ടോര്‍ വാഹന നിയമങ്ങളില്‍ സര്‍ക്കാര്‍ ഭേതഗതി വരുത്തിയത്. പുതുക്കിയ ചട്ടങ്ങള്‍ ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതിലും പതിന്മടങ്ങ് പിഴയാണ് ഈടാക്കുന്നത്.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

അതോടൊപ്പം ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെ വാഹനത്തിന്റെ എല്ലാരേഖകളും വാഹനത്തിലായിരിുക്കുമ്പോള്‍ എല്ലാം ഓടിക്കുന്ന ആളുടെ കൈവശം ഉണ്ടാവണമെന്നും നിയമം അനുശാസിക്കുന്നു. രാജ്യമെമ്പാടും ഈ രേഖകളില്ലാതെ പൊലീസ് പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ നിലവിലെ നിയമപ്രകാരമുള്ള പിഴ അടക്കേണ്ടതായി വരും.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍, പ്രധാനമായും ഇന്നത്തെ കാലത്തെ പ്രീമിയം ബൈക്കുകളില്‍ വാഹനത്തിന്റെ രേഖകള്‍ പോയിട്ട് കാര്യമായി ഒന്നും തന്നെ സൂക്ഷിക്കുവാനുള്ള സൗകര്യങ്ങളുണ്ടാവില്ല.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

അതുകൊണ്ട് തന്നെ നമ്മില്‍ ചിലര്‍ എങ്കിലും ഈ രേകകള്‍ ഭദ്രമായി വീട്ടില്‍ അലമാരിയില്‍ വെച്ച് പൂട്ടിയിട്ടാവും ബൈക്കില്‍ ഉലകം ചുറ്റുന്നത്. എന്നാല്‍ പണ്ടത്തെപോലെയല്ല ഇപ്പോള്‍ ട്രാഫിക്ക് നിയമങ്ങള്‍ എന്ന് മനസ്സിലാക്കുന്നത് നന്ന്.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

വാഹനത്തില്‍ ഇവ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തപ്പോള്‍ പിന്നെ എന്ത് ചെയ്യും എന്നാണോ? റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ഇതിനായി ഡിജിലോക്കര്‍ എന്നൊരു ഓണ്‍ലൈന്‍ സംവിധാനം നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പടെയുള്ള വാഹനത്തിന്റെ എല്ലാ രേളകളുടെയും ഡിജിറ്റള്‍ കോപ്പി ഇതില്‍ സൂക്ഷിക്കാം.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

രാജ്യമെങ്ങുമുള്ള ട്രാഫിക്ക് പൊലീസും, മോട്ടോര്‍ വാഹന വകുപ്പും അംഗീകരിച്ച സംവിധാനമാണ് ഡിജിലോക്കര്‍. ഇതെല്ലാം എന്തിനാണ് ഡ്രൈവിങ് ലൈസന്‍സിന്റെയും മറ്റ് രേഖകളുടേയും ഫോട്ടോ മതിയല്ലോ എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍ തെറ്റി. ഇവയൊന്നും പൊലീസ് നിയമപരമായി സ്വീകരിക്കുന്നതല്ല.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

കമ്പ്യൂട്ടറോ, മൊബൈല്‍ ഫോേേണാ ഉപയോഗിച്ച് ഡിജിലോക്കറില്‍ നിങ്ങള്‍ക്ക് ഒരു അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഡിജിലോക്കര്‍ ആപ്ലിക്കേഷനും ആന്‍ഡ്രോയിഡ്, IOS സ്‌റ്റോറുകളില്‍ ലഭിക്കും.

Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

എങ്ങനെ ഒരു ഡിജിലോക്കറ്# അക്കൗണ്ട് ആരംഭിക്കാം എന്ന് നോക്കാം:

1. ആദ്യമായി ആന്‍ഡ്രോയിഡ്/ IOS ആപ്പ് സ്റ്റോരില്‍ നിന്ന് ഡിജിലോക്കര്‍ ആപ്പ് സൗജന്യമായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.

Most Read: ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

2. നിങ്ങളുടെ രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ട് ആരംഭിക്കുക. മൊബൈല്‍ നമ്പറില്‍ ലബിക്കുന്ന വണ്‍ ടൈം പാസ്സ്‌വേര്‍ഡ് (OTP) ഉപയോഗിച്ച് അക്കൗണ്ട് തുറക്കുക. അതുനു ശേഷം ഒരു യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും നിര്‍മ്മിക്കുക.

Most Read: മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

3. ആപ്പിലെ നിര്‍ദ്ദേശം അനുസരിച്ച് നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുക. ആധാര്‍ നമ്പര്‍ ലഭിച്ചാല്‍ നിങ്ങളുടെ പേര്, വിലാസം, ജനന തീയതി എന്നിങ്ങനെയുള്ള എല്ലാ സ്വകാര്യ വിവരങ്ങളും ഡിജിലോക്കറില്‍ ഓട്ടോമാറ്റിക്കായി പ്രത്യക്ഷമാവും.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കണം, ആപ്പ് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങളും, ഡ്രൈവിങ് ലൈസന്‍സിലെ വിവരങ്ങളും പൊരുത്തപ്പെടണം.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

4. അടുത്തതായി നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍ നല്‍കുന്നതോടെ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ കേന്ദ്രീകൃത ഡാറ്റബേസില്‍ നിന്ന് നിങ്ങളുടെ വിവരങ്ങള്‍ ഡിജിലോക്കറിന് ലഭിക്കും.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

5. ഡ്രൈവിങ് ലൈസന്‍സ് അപ്പ്‌ലോഡ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കാം. നിങ്ങല്‍ക്ക് ഒന്നിലധികം വാഹനങ്ങളുണ്ടെങ്കില്‍ വ്യത്യസ്ഥ ഫോള്‍ഡറുകളിലായി ഇവ സൂക്ഷിക്കാനുള്ള അവസരവും ആപ്പ് നല്‍കുന്നു.

ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

6. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവ QR കോഡ് അല്ലെങ്കില്‍ ഡിജിറ്റള്‍ സിഗ്നേച്ചറിലൂടെ വെരിഫൈ ചെയ്യപ്പെടുന്നതോടെ നിങ്ങളുെട ഡിജിലോക്കര്‍ സജ്ജമായി കഴിഞ്ഞു.

Most Read Articles

Malayalam
English summary
Digilocker App: How To Use, Upload & Store Vehicle Documents And Driving Licence. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X