ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

മാരുതി എര്‍ട്ടിഗയ്ക്കും ടൊയോട്ട ഇന്നോവയ്ക്കുമിടയിലെ വിടവ് നികത്തിയാണ് മറാസോ എംപിവിയെ മഹീന്ദ്ര പുറത്തിറക്കുന്നത്. എംപിവി ചിത്രത്തില്‍ മോശമല്ലാത്ത പേര് മഹീന്ദ്ര മറാസോ നേടിക്കഴിഞ്ഞു. മറാസോയെ ആദ്യമായി വില്‍പ്പനയ്ക്ക് കൊണ്ടുവന്നപ്പോള്‍ ഡിസി ഡിസൈന്‍ ആവിഷ്‌കരിച്ച പ്രത്യേക കസ്റ്റം നിര്‍മ്മിത മോഡലിനെയും കമ്പനി അനാവരണം ചെയ്യുകയുണ്ടായി.

ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

തിരഞ്ഞെടുത്ത മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴി ഡിസി രൂപകല്‍പ്പന ചെയ്ത മറാസോയുടെ വില്‍പ്പന ഇപ്പോള്‍ സജീവമാണ്. ഡിസി ഡിസൈന്‍ മേധാവി ദിലീപ് ഛാബ്രിയയുടെ അഭിപ്രായത്തില്‍ ഔഡി പുറത്തിറക്കുന്ന A8 -നെക്കാളും മേന്മ മറാസോ ഡിസി എഡിഷനുണ്ട്.

ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

കേട്ടതു ശരിയാണ്. ഒന്നരകോടി രൂപ ഓണ്‍റോഡ് വിലയുള്ള ഔഡിയുടെ ഏറ്റവും മുന്തിയ സെഡാനെക്കാളും മേന്മ മറാസോ ഡിസി എഡിഷനുണ്ടെന്നു ദിലീപ് ഛാബ്രിയ സധൈര്യം പറയുന്നു. നാലു മുതല്‍ അഞ്ചു കോടി രൂപ വിലയുള്ള കാറുകളില്‍ കണ്ടുവരുന്ന സുഖസൗകര്യങ്ങള്‍ 20-25 ലക്ഷം രൂപ വിലയുള്ള കാറുകളിലേക്ക് പകര്‍ത്താന്‍ കഴിയുമോ? മറാസോ എംപിവി മോഡിഫൈ ചെയ്യാന്‍ ഡിസിയെ പ്രേരിപ്പിച്ച ചോദ്യമിതാണ്.

ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

മറാസോ ഡിസി എഡിഷന്‍ പുറത്തിറക്കി തങ്ങള്‍ ഇതു സാധ്യമാക്കി, ദിലീപ് ഛാബ്രിയ അഭിമാനപൂർവം പങ്കുവെയ്ക്കുന്നു. തുകല്‍, തടി, ക്രോം — ഈ മൂന്നു ഘടകങ്ങളുടെ മികവുറ്റ സമന്വയം ഡിസി പുറത്തിറക്കിയ മറാസോയില്‍ കാണാം. സ്ഥലസൗകര്യം നോക്കിയാലും സാങ്കേതികവശം നോക്കിയാലും മറാസോ ഡിസി എഡിഷന്‍ മറ്റു ആഢംബര കാറുകളോട് കിടപിടിക്കും.

ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

കേവലം അഞ്ചാഴ്ച്ച കൊണ്ടാണ് മറാസോയ്ക്ക് പുതിയ ആഢംബര നിര്‍വചനം ഡിസി കല്‍പ്പിച്ചത്. ഇതിനായി 25 ജീവനക്കാര്‍ 12 മണിക്കൂര്‍ ഷിഫ്റ്റുകളിലായി പണിയെടുത്തെന്ന് ദിലീപ് ഛാബ്രിയ വെളിപ്പെടുത്തുന്നു. മഹീന്ദ്ര തലവന്‍ പവന്‍ ഗോയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പുത്തന്‍ മറാസോ മോഡിഫൈ ചെയ്യാന്‍ ഡിസി തീരുമാനിച്ചത്.

ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

നൂതനമായ മോഡിഫിക്കേഷന്‍ നടപടികള്‍ ഡിസി എഡിഷന്‍ മറാസോയില്‍ കാണാം. ഏറ്റവും ഉയര്‍ന്ന M8 വകഭേദമാണ് മറാസോ ഡിസി എഡിഷന് ആധാരം. പിറകില്‍ യാത്രക്കാര്‍ക്ക് എല്ലാവിധ സുഖസൗകര്യങ്ങളും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. പിറകിലേക്ക് ചാഞ്ഞിരിക്കാവുന്ന ആഫ്റ്റര്‍മാര്‍ക്കറ്റ് ലൗഞ്ച് സീറ്റുകളാണ് ഡിസി ആവിഷ്‌കരിക്കുന്ന മറാസോയുടെ പ്രധാന വിശേഷം.

Most Read: ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ വിലക്കുറവില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

വൈദ്യുത പിന്തുണയോടെ സീറ്റുകള്‍ ക്രമീകരിക്കാന്‍ കഴിയും. സീറ്റിനടിയില്‍ പ്രത്യേക ഫൂട്ട്‌റെസ്റ്റുകളും ഡിസി സമര്‍പ്പിക്കുന്നുണ്ട്. 7.0 ലിറ്റര്‍ ശേഷിയുള്ള മിനി ഫ്രിഡ്ജ് ക്യാബിന്‍ വിശേഷങ്ങളില്‍ ഒന്നുമാത്രം. പിറകില്‍ യാത്രക്കാര്‍ക്ക് രണ്ടു വലിയ കപ്പാസിറ്റിവ് ടച്ച്‌സ്‌ക്രീനുകള്‍ ലഭിക്കും.

Most Read: കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

ക്യാബിന്റെ ആഢംബര പകിട്ടു വര്‍ധിപ്പിക്കുന്നതില്‍ ആംബിയന്റ് ലൈറ്റിങ് സംവിധാനം നിര്‍ണായകമാവുന്നു. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ 12V സോക്കറ്റും ക്യാബിനില്‍ ഡിസി നല്‍കിയിട്ടുണ്ട്. എന്തായാലും മറാസോ ഡിസി എഡിഷന്റെ വില കമ്പനി ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല.

Most Read: സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

നിലവില്‍ 14 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന മറാസോ മോഡലിന് വില. ക്യാബിന്‍ പരിഷ്‌കാരങ്ങള്‍ വിലയിരുത്തിയാല്‍ 20 മുതല്‍ 25 ലക്ഷം രൂപയോളം മറാസോ ഡിസി എഡിഷന് വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
The DC Designed Marazzo. Read in Malayalam.
Story first published: Monday, June 17, 2019, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X