ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് ഇന്ത്യന്‍ വാഹന വിപണി. കാറുകളുടെയും ബൈക്കുകളുടെയും വില്‍പ്പനയില്‍ വന്‍ തോതില്‍ ഇടിവുണ്ടായതോടെ മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

പ്രതിസന്ധി രൂക്ഷമായതോടെ ഫാക്ടറികളുടെ പ്രവര്‍ത്തനം ദിവസങ്ങളോളം നിര്‍ത്തി വയ്ക്കാനും ഷിഫ്റ്റുകള്‍ വെട്ടിച്ചുരുക്കാനും കമ്പനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വിപണി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതോടെ വാഹന നിര്‍മ്മാതാക്കളും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ ഏകദേശം മൂന്നര ലക്ഷത്തോളം ജീവനക്കാരെയാണ് ഏപ്രില്‍ മുതലുള്ള കാലയളവില്‍ പിരിച്ചുവിട്ടത്.

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

കാറുകളുടെയും ബൈക്കുകളുടെയും നിര്‍മ്മാതാക്കള്‍ 15,000 പേരെയും വാഹനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന രംഗത്ത് നിന്നും ഒരു ലക്ഷം ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. കേന്ദ്ര സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയില്‍ വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ വാഹന വിപണി നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

ഇപ്പോള്‍ സംഭവിക്കുന്ന സംഭവിക്കുന്ന ഈ മാന്ദ്യത്തെ നേരിടാനൊരുങ്ങുകയാണ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് നാല് ലക്ഷം രൂപ വരെയാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഉടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതുക്കിയ വിലയില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം സ്വന്തമാക്കാം. അടുത്തിടെ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായിയും തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് വിലയില്‍ ഇളവ് അനുവദിച്ചിരുന്നു.

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

ഹോണ്ട CR-V

ഹോണ്ടയുടെ പ്രീമിയം എസ്‌യുവിയായ CR-V -ക്ക് നാല് ലക്ഷം രൂപ വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. 2018 -ല്‍ വിപണിയില്‍ ലഭ്യമായ ഡീസല്‍ മോഡല്‍ കാറുകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക.

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

120 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും, 154 bhp പവറും 189 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമാണ് വാഹനത്തിന്റെ കരുത്ത്. കഴിഞ്ഞ വര്‍ഷമാണ് പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

ഹോണ്ട BR-V

ഹോണ്ടയുടെ സെവന്‍ സീറ്റര്‍ മോഡലുകളില്‍ ഒന്നാണ് BR-V. 1.15 ലക്ഷം രൂപയാണ് മോഡലുകള്‍ക്ക് വിപണിയില്‍ ഓഫര്‍ അനുവദിച്ചിരിക്കുന്നത്. വിവിധ വകഭേദങ്ങള്‍ അനുസരിച്ച് ക്യാഷ് ഡിസ്‌കൗണ്ടും, എക്‌സേഞ്ച് ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്.

Most Read: വില കുറഞ്ഞ ബുള്ളറ്റ്; 350X പുറത്തിറങ്ങി

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

ഹോണ്ട സിവിക്

പ്രീമിയം സെഡാനായ സിവിക്കിനെ ഈ വര്‍ഷം ആദ്യമാണ് വിപണിയില്‍ അവതരിപ്പിച്ചത്. 80,000 രൂപ വരെയാണ് മോഡലില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഇളവ്. 1.8 ലിറ്റര്‍ പെട്രോള്‍ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപഷനില്‍ വാഹനം ലഭ്യമാകും. ഹ്യുണ്ടായ എലന്‍ട്ര, സ്‌കോഡ ഒക്ടാവിയ മോഡലുകളാണ് സിവിക്കിന്റെ നിരത്തിലെ എതിരാളികള്‍.

Most Read: കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടാറ്റയുടെ പുതിയ JTP എഡിഷനുകള്‍

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

ഹോണ്ട സിറ്റി

ഹോണ്ടയുടെ മിഡ്-സൈസ് സെഡാന്‍ നിരയിലെ ഏറ്റവും ജനപ്രീയമായൊരു മോഡലാണ് സിറ്റി. മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടയ് വെര്‍ണ തുടങ്ങിയവലാണ് നിരത്തിലെ എതിരാളികള്‍.

Most Read: ജീപ്പിന്റെ നാലാം തലമുറ റാംഗ്ലര്‍ നാളെ നിരത്തില്‍ എത്തും

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

സിറ്റിയുടെ എല്ലാ വകഭേദങ്ങള്‍ക്കും 32,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 67,000 രൂപയാണ് ഓഫര്‍ നല്‍കുന്നത്. 1.5 ലിറ്റര്‍ പ്രട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്.

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

ഹോണ്ട ജാസ്

പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 50,000 രൂപയുടെ ഓഫറാണ് കമ്പനി നല്‍കുന്നത്. മാരുതി ബലേനോ, ഹ്യുണ്ടായ് i20, പുതിയ ടൊയോട്ട ഗ്ലാന്‍സ എന്നിവരാണ് നിരത്തിലെ എതിരാളികള്‍.

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

ഹോണ്ട WR-V

ഹോണ്ട WR-V -യുടെ എല്ലാ വകഭേദങ്ങള്‍ക്കും 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 45000 രൂപയുടെ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

ഹോണ്ട അമേയ്‌സ്

കോംപാക്റ്റ് സെഡാനായ അമേയ്‌സിന്റെ വിവിധ മോഡലുകള്‍ക്ക് 47,000 രൂപവരെയാണ് കമ്പനി ഡിസൗണ്ട് നല്‍കുന്നത്. ചില മോഡലുകള്‍ക്ക് 30000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 12000 രൂപ വിലയുള്ള രണ്ടു വര്‍ഷത്തെ അഡീഷണല്‍ വാറന്റിയും നല്‍കുമ്പോള്‍ എക്‌സ്‌ചേഞ്ച് ഇല്ലാത്തവര്‍ക്ക് അഡീഷണല്‍ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനന്‍സ് പ്രോഗ്രാമും നല്‍കുന്നു.

ഹോണ്ട കാറുകള്‍ക്ക് 4 ലക്ഷം രൂപ വരെ വിലക്കുറവ്

അമേയ്‌സിന്റെ എയ്‌സ് എഡിഷന്‍ VXMT/CVT എന്നിവയ്ക്ക് എക്‌സ്‌ചേഞ്ച് ബോണസായി 30000 രൂപയും എക്‌സ്‌ചേഞ്ച് ഇല്ലാത്തവര്‍ക്ക് അഡീഷണല്‍ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനന്‍സ് പ്രോഗ്രാമും നല്‍കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Discounts of up to Rs 4 lakh available on Honda cars. Read more in Malayalam.
Story first published: Friday, August 9, 2019, 18:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X