ഡ്രൈവർമാരില്ലാത്ത കാറോട്ട മത്സരം നടത്തി ചൈന

സാങ്കേതിക രംഗത്ത് മികച്ച വളര്‍ച്ചയുള്ള രാജ്യമാണ് ചൈന. ഓട്ടോമൊബൈല്‍ രംഗത്തും ഈ വളര്‍ച്ച ചൈന തുടരുന്നുണ്ട്. ഡ്രൈവറില്ലാ കാര്‍ സാങ്കേതികത വികസിപ്പിച്ചെടുക്കന്നതില്‍ മുന്‍പന്തിയിലാണിവര്‍. ഡ്രൈവറില്ലാ കാറുകള്‍ക്കായി ചൈനയില്‍ നടക്കുന്ന റേസ് തന്നെ ഇതിനുദാഹരണം. ചൈനയുടെ കിഴക്കന്‍ മേഖല പ്രദേശമായ ടിയാന്‍ജിനിലാണ് ഡ്രൈവറില്ലാ കാറുകളുടെ റേസ് നടന്നത്.

ഡ്രൈവർമാരില്ലാത്ത കാറോട്ട മത്സരം നടത്തി ചൈന

ഡസന്‍ കണക്കിന് കാറുകളാണ് പോയ ആഴ്ച നടന്ന ഈ റേസില്‍ പങ്കെടുത്തത്. കാറുകളുടെ പ്രകടനം വിലയിരുത്താനായി പ്രത്യേകമായി നിര്‍മ്മിച്ച പാതകളാണ് റേസിന് ഉള്‍പ്പെടുത്തിയിരുന്നത്.

ഡ്രൈവർമാരില്ലാത്ത കാറോട്ട മത്സരം നടത്തി ചൈന

കൂറ്റന്‍ വളവുകള്‍, കൃത്രിമമായി നിര്‍മ്മിച്ച ചെളിയുള്ള പ്രതലം തുടങ്ങിവയാണ് റേസ് പാതയിലുണ്ടായിരുന്നത്. ഡ്രൈവറില്ലാ കാറുകളുടെ കൃത്യത അറിയുന്നതിനായി ഇവ സഞ്ചരിക്കുന്ന പാതയില്‍ കൃത്രിമമായി നിര്‍മ്മിച്ച പശുക്കള്‍, ആടുകള്‍ തുടങ്ങിയവയെ കുറുകെ കടത്തിയിരുന്നു.

ഡ്രൈവർമാരില്ലാത്ത കാറോട്ട മത്സരം നടത്തി ചൈന

മത്സരത്തിന്റെ മൂന്നാമത് എഡിഷനായിരുന്നു ഇക്കുറി നടന്നത്. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ബെയ്ജിങ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്, ചൈന FAW ഗ്രൂപ്പ് എന്നിവര്‍ റേസിലെ സാന്നിധ്യമായിരുന്നു.

ഡ്രൈവർമാരില്ലാത്ത കാറോട്ട മത്സരം നടത്തി ചൈന

ഇത് കൂടാതെ രാജ്യത്തെ സര്‍വ്വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മത്സരാര്‍ഥികളുണ്ടായിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന ഈ മത്സരത്തില്‍ കണ്‍ട്രിസൈഡ് ഓഫ്‌റോഡ് കോണ്ടസ്റ്റ്, അര്‍ബ്ബന്‍ ബ്ലോക്ക് റേസ്, ഹൈവേ ചാലഞ്ച് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ടായിരുന്നത്.

Most Read: രണ്ടു വർഷം കൊണ്ട് മാരുതി തുറന്നത് 400 ഷോറൂമുകൾ

ഡ്രൈവർമാരില്ലാത്ത കാറോട്ട മത്സരം നടത്തി ചൈന

മാത്രമല്ല, മത്സരാര്‍ഥികള്‍ക്കായി അതികഠിനമായ മറ്റു പല കടമ്പകളും ഭാരവാഹികള്‍ ഒരുക്കിയിരുന്നു.

Most Read: ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

ഡ്രൈവർമാരില്ലാത്ത കാറോട്ട മത്സരം നടത്തി ചൈന

ചൈനയിലെ പ്രമുഖ ഓട്ടോമൊബൈല്‍ സ്ഥാപനം ഒരുക്കിയ മത്സരത്തില്‍ രാജ്യത്തെ മികച്ച ഡ്രൈവറില്ലാ കാറുകളാണ് മാറ്റുരച്ചത്. റേസില്‍ സിങ്ഷുവ സര്‍വ്വകലാശാലയില്‍ നിന്നുള്ള സംഘം വിജയികളായി. ബെയ്ജിങ് ഇലക്ട്രിക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കി.

*ചിത്രങ്ങള്‍ പ്രതീകാത്മകം

Image Courtesy: Dongli District Government, Tianjin

Most Read Articles

Malayalam
English summary
Driverless Car Race Held In China: Read In Malayalam
Story first published: Friday, May 17, 2019, 19:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X