നിലവിലെ ഓട്ടോറിക്ഷകളെ ഇലക്ട്രിക്കാക്കാന്‍ ബജാജും മഹീന്ദ്രയും, പിന്തുണ പ്രഖ്യാപിച്ച് ARAI

ഒടുവില്‍ വൈദ്യുത വിപ്ലവത്തിന്റെ ഭാഗമായി ഓട്ടോമോട്ടിവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ARAI). മഹീന്ദ്ര ഇലക്ട്രിക്ക്, ബജാജ് RE എന്നിവരുടെ കൂടെ ചേര്‍ന്നാണ് രാജ്യത്തെ വൈദ്യുത ഓട്ടോറിക്ഷ മൂവ്‌മെന്റിന്റെ ഭാഗമാവാന്‍ ARAI തീരുമാനിച്ചത്. പരിസ്ഥിതി സൗഹാര്‍ദ്ദമായ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ മുന്നേറ്റം ആരംഭിച്ചിരിക്കുന്നത്.

നിലവിലെ ഓട്ടോറിക്ഷകളെ ഇലക്ട്രിക്കാക്കാന്‍ ബജാജും മഹീന്ദ്രയും, പിന്തുണ പ്രഖ്യാപിച്ച് ARAI

നിലവിലുള്ള പെട്രോള്‍ മുച്ചക്ര വാഹനങ്ങളെ വൈദ്യുതമാക്കി മാറ്റാനുള്ള സഹായമായിരിക്കും ARAI ചെയ്യുക. വില കൂടുതലാണെന്ന കാരണത്താല്‍ പലരും വൈദ്യുത ഓട്ടോറിക്ഷകള്‍ വാങ്ങുന്നതില്‍ നിന്ന് പുറകോട്ട് പോവുന്നെന്നതാണ് ഇതിലെ പ്രധാന വെല്ലുവിളി. എങ്കിലും ഒട്ടും വൈകാതെ തന്നെ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായി വൈദ്യുതമാവുമെന്നാണ് പ്രതീക്ഷയെന്നും ARAI വ്യക്തമാക്കി.

നിലവിലെ ഓട്ടോറിക്ഷകളെ ഇലക്ട്രിക്കാക്കാന്‍ ബജാജും മഹീന്ദ്രയും, പിന്തുണ പ്രഖ്യാപിച്ച് ARAI

ഈ ഡിസംബറില്‍ തന്നെ ബിഎസ് VI നിലവാരത്തിലുള്ള വാഹനങ്ങള്‍ നിരത്തിലെത്തുന്നതില്‍ ARAI പ്രതീക്ഷ പ്രകടിപ്പിച്ചു. വൈദ്യുത വാഹന വിപ്ലവം യാഥാര്‍ഥ്യമാക്കാനായി രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളുമായി കൈകോര്‍ക്കുന്നുണ്ട് ARAI.

നിലവിലെ ഓട്ടോറിക്ഷകളെ ഇലക്ട്രിക്കാക്കാന്‍ ബജാജും മഹീന്ദ്രയും, പിന്തുണ പ്രഖ്യാപിച്ച് ARAI

ഇതില്‍ മഹീന്ദ്രയും ബജാജുമായിരിക്കും പ്രധാനികള്‍. ട്രിയോയുടെ രണ്ട് വകഭേദങ്ങള്‍ പോയ വര്‍ഷമാണ് മഹീന്ദ്ര പുറത്തിറക്കിയത്. 7.37 kWh ലിഥിയം അയോണ്‍ ബാറ്ററിയാണ് ട്രിയോയുടെ ഹൃദയം. ഇത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗം കുറിക്കും. 3 Nm torque ആയിരിക്കും ബാറ്ററി സൃഷ്ടിക്കുക. 3.69 kWh ലിഥിയം അയോണ്‍ ബാറ്ററിയാണ് ട്രിയോ യാരിയിലുള്ളത്.

Most Read:റോള്‍സ് റോയ്‌സ് കലിനന്‍ ഗരാജിലെത്തിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

നിലവിലെ ഓട്ടോറിക്ഷകളെ ഇലക്ട്രിക്കാക്കാന്‍ ബജാജും മഹീന്ദ്രയും, പിന്തുണ പ്രഖ്യാപിച്ച് ARAI

ഇത് പരമാവധി 24.5 കിലോമീറ്റര്‍ വേഗം വരെ നല്‍കുന്നതാണ്. രാജ്യത്ത പ്രമുഖ ഓട്ടോറിക്ഷ നിര്‍മ്മാതാക്കളായ ബജാജ് RE തങ്ങളുടെ പുത്തന്‍ വൈദ്യുത ഓട്ടോറിക്ഷയുടെ പരീക്ഷണത്തിലാണ്. ഒറ്റ ചാര്‍ജ്ജില്‍ 120 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിവുള്ളതാണിതെന്നാണ് കമ്പനി വാദിക്കുന്നത്. മണിക്കൂറില്‍ 45 കിലോമീറ്ററായിരിക്കും പരമാവധി വേഗം. എന്നാല്‍ ഇ-ഓട്ടോയെ വിപണിയില്‍ അവതരിപ്പിക്കുന്നതെന്നാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Most Read Articles

Malayalam
English summary
Electric Auto-Rickshaws To Get ARAI Support — Local Chariots Join The Electric Revolution: read in malayalam
Story first published: Wednesday, April 17, 2019, 19:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X