വൈദ്യുത വിപ്ലവം നടക്കണമെങ്കില്‍ ഓട്ടോറിക്ഷകള്‍ ഇലക്ട്രിക്കാവണം: ARAI

ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഏറ്റവും നല്ല പോംവഴി നിലവിലുള്ള ഓട്ടോറിക്ഷകളെ ഇലക്ട്രിക്കായി മാറ്റുന്നതാണെന്ന് ഇന്ത്യന്‍ ഓട്ടോമോട്ടിവ് റിസര്‍ച്ച് അസോസിയേഷന്‍ (ARAI). 2030 - ഓടെ രാജ്യത്തെ 30 ശതമാനം വാഹനങ്ങളെങ്കിലും ഇലക്ട്രിക്കായി മാറ്റണമെന്ന ഗവണ്‍മെന്റിന്റെ ലക്ഷ്യം നിറവേറാനുള്ള സാധ്യത കുറവാണെന്നും ARAI വ്യക്തമാക്കി.

വൈദ്യുത വാഹനങ്ങള്‍

വര്‍ഷം തോറും 40 ലക്ഷത്തോളം പുതിയ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ വിറ്റുപോവുന്നതാണ് ഇതിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഘടകം. ' മുച്ചക്ര വാഹന ശ്രേണിയിലേക്കുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ഇത് സാധ്യമായാല്‍ തിരക്കു പിടിച്ച നഗരങ്ങളിലെ ഗതാഗത സംവിധാനം കൂടുതല്‍ കാര്യക്ഷമമാവും. നിലവിലെ മുച്ചക്ര വാഹനങ്ങള്‍ ഇലക്ട്രിക്കായി മാറ്റുകയോ അല്ലെങ്കില്‍ ഇവ പൂര്‍ണമായി തിരിച്ച് വിളിച്ച് പുത്തന്‍ ഇലക്ട്രക്ക് മുച്ചക്ര വാഹനങ്ങള്‍ നല്‍കുകയോ ആണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.' ARAI ഡയറക്ടറായ രശ്മി ഹേമന്ത് അറിയിച്ചു.

വൈദ്യുത വാഹനങ്ങള്‍

ഇലക്ട്രിക്ക് വാഹന ശ്രേണിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെങ്കില്‍ ARAI വിചാരിച്ചത് കൊണ്ട് മാത്രമായില്ലെന്നും, രാജ്യത്തെ വാഹന നിര്‍മ്മാതാക്കളും മുന്‍കൈ എടുത്താലെ ഇത് വിജയകരമായി പൂര്‍ത്തിയാക്കാനാവൂ എന്നും രശ്മി കൂട്ടിച്ചേര്‍ത്തു. സിംപോസിയം ഓഫ് ഓട്ടോമോട്ടിവ് ടെക്‌നോളജി (SIAT) കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു രശ്മി. ഇരുചക്ര വാഹനങ്ങളിലെ വൈദ്യുതീകരണവും ഇത് പോലെ തന്നെ മുഖ്യമായ ഘടകം തന്നെയാണ്. എന്നാല്‍ ഭൂരിഭാഗം ഇന്ത്യക്കാരും ആഗ്രഹിക്കുന്നത് ഉയര്‍ന്ന പ്രകടനക്ഷമതയും ദീര്‍ഘദൂര യാത്രയ്ക്കും സഹായകമായ ഇരുചക്ര വാഹനങ്ങളാണ്. നിലവില്‍ ഇത്തരത്തിലുള്ള ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമല്ല. എന്നാല്‍, ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ശ്രേണിയില്‍ ഇതിനോടകം തന്നെ ഏഥര്‍ എനര്‍ജിയും ഒഖിനാവയും തങ്ങളുടെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

വൈദ്യുത വാഹനങ്ങള്‍

ഇലക്ട്രിക്ക് വാഹനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവണമെങ്കില്‍ ബസുകള്‍, ട്രക്കുകള്‍, ക്യാബുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയ പൊതു ഗതാഗത വാഹനങ്ങളില്‍ പരീക്ഷിക്കുകയായിരിക്കും ഫലപ്രദമെന്നാണ് ARAI -യുടെ വാദം. നിലവില്‍ ചില വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക്ക് ബസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ട്രക്ക് പോലുള്ള വലിയ വാഹനങ്ങളിലെ വൈദ്യുതീകരണം ഇപ്പോഴും ശൈശവ ദിശയിലാണ്. നിലവിലെ പെട്രോള്‍-ഡീസല്‍ എഞ്ചിനുകള്‍ വൈദ്യതീകരിക്കുന്നതായിരിക്കും നല്ലത്.

Source: ET Auto

Most Read Articles

Malayalam
English summary
Converting Three-Wheelers (Auto-Rickshaw) To Electric Is The Best Way To Promote EVs In India — ARAI: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X