ഇലക്ട്രിക്ക് വാഹനങ്ങളുടെ GST ഉടന്‍ കുറയ്ക്കും

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് GST ഇളവ് അനുവദിച്ചു കോണ്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ അടുത്തിടെ കൂടിയ GST കൗണ്‍സിലിന്റെ പ്രത്യേക കമ്മിറ്റി തീരുമാനമെടുത്തു.

ഇലക്ട്രിക്ക് വാഹനങ്ങളുടെ GST ഉടന്‍ കുറയ്ക്കും

വൈദ്യുത വാഹനങ്ങള്‍ക്ക് 12 ശതമാനം GST -യില്‍ നിന്ന് 5 ശതമാനമാക്കനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ചിലപ്പോള്‍ ഈ ഇളവ് അടുത്തയാഴ്ച്ച തന്നെ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ GST ഉടന്‍ കുറയ്ക്കും

രാജ്യത്തെ മലിനീകരണം കുറയ്ക്കാനും പെട്രോള്‍, ഡീസല്‍ എന്നീ ഫോസില്‍ ഫ്യുവലുകളുടെ മേലുള്ള ആശ്രയം കുറയ്ക്കാനുമായി എന്‍ഡിഎ സര്‍ക്കാര്‍ വൈദ്യുത വാഹനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയാണ്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ GST ഉടന്‍ കുറയ്ക്കും

പല സംസ്ഥാനങ്ങളും പൂര്‍ണ്ണമായ വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതില്‍ നിരവധി ആശങ്കകള്‍ ഉന്നയിച്ചെങ്കിലും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് GST ഇളവ് നല്‍കാന്‍ തന്നെയാണ് കമ്മറ്റിയുടെ തീരുമാനം.

ഇലക്ട്രിക്ക് വാഹനങ്ങളുടെ GST ഉടന്‍ കുറയ്ക്കും

രാജ്യത്തെ വൈദ്യുത വാഹന വിപണിയുടെ മുന്നേറ്റത്തിനായി വളരെയധികം ആനുകൂല്യങ്ങളും, ഇളവുകളുമാണ് 2019 കേന്ദ്ര ബജറ്റ് മുമ്പോട്ടു വയ്ക്കുന്നത്. നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും നികുതിയിളവും, പല ആനുകൂല്യങ്ങളും ലഭിക്കുന്നു.

ഇലക്ട്രിക്ക് വാഹനങ്ങളുടെ GST ഉടന്‍ കുറയ്ക്കും

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനായി എടുക്കുന്ന വായ്പകളുടെ പലിശ നിരക്കില്‍ 1.5 ലക്ഷം രൂപയുടെ ഇന്‍കംടാക്ക്‌സ് ഇളവും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇലക്ട്രിക്ക് വാഹനങ്ങളുടെ GST ഉടന്‍ കുറയ്ക്കും

GST ഇളവുകള്‍ വാഹനങ്ങള്‍ക്കു മാത്രം ഒതുങ്ങുന്നതല്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. ഇലക്ട്രിക്ക് വാഹന ചാര്‍ജറുകള്‍ക്കും GST കുറയ്ക്കാനാണ് കമ്മറ്റി പദ്ധതിയിടുന്നത്.

ഇലക്ട്രിക്ക് വാഹനങ്ങളുടെ GST ഉടന്‍ കുറയ്ക്കും

നിലവില്‍ 18 ശതമാനമായിരിക്കുന്ന ഇലക്ട്രിക്ക് വാഹന ചാര്‍ജറുകളുടെ GST 12 ശതമാനമായി കുറയ്ക്കും. രാജ്യത്തെ ജനതയെ വൈദ്യുത വാഹനങ്ങളിലേക്ക് ഇത് കൂടുതല്‍ ആകര്‍ഷിക്കുമെന്നാണ് GST കൗണ്‍സിലിന്റെ വിലയിരുത്തല്‍.

ഇലക്ട്രിക്ക് വാഹനങ്ങളുടെ GST ഉടന്‍ കുറയ്ക്കും

2030 -ന് ശേഷം രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങള്‍ മാത്രമം വില്‍ക്കാനാണ് നീതി ആയോഗിന്റെ പദ്ധതി. രാജ്യത്തുമുഴുവന്‍ വൈദ്യുത വാഹനങ്ങള്‍ നിരത്താനുള്ള റോഡ്മാപ്പും തയ്യാറാക്കി കഴിഞ്ഞു. 2023 -ന് ശേഷം എല്ലാ സ്വകാര്യ വാഹനങ്ങളും 2026 -ന് ശേഷം എല്ലാ വാണിജ്യാവശ്യ വാഹനങ്ങളും വൈദ്യുതികരിക്കാനാണ് നീതി ആയോഗിന്റെ തീരുമാനം.

Source: ET Auto

Most Read Articles

Malayalam
English summary
Electric Vehicle GST To Be Reduced Soon — Government To Offer Other Tax Benefits As Well. Read more Malayalam.
Story first published: Monday, July 22, 2019, 13:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X