വൈദ്യുത വാഹനങ്ങള്‍ക്ക് ലോണ്‍ എളുപ്പം, പുതിയ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലളിതമായ ലോണ്‍ വ്യവസ്ഥകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. പുതിയ വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ ഈ ലോണ്‍ വ്യവസ്ഥകള്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി തയ്യാറെടുപ്പുകളിലായിരുന്നു അധികാരികള്‍.

വൈദ്യുത വാഹനങ്ങള്‍

ഇത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ എടുക്കാനായി പ്രധാനമന്ത്രിയുടെ കാര്യാലയം കേന്ദ്ര ധനകാര്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഈ തീരുമാനം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ഡൗണ്‍ പേയ്‌മെന്റില്‍ വൈദ്യുത വാഹനങ്ങള്‍ ലഭ്യമാക്കും. പെട്രോള്‍ - ഡീസല്‍ വാഹനങ്ങളെക്കാള്‍ ചെലവ് കുറവാണെന്നത് നിരവധി കമ്പനികളെ വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കും.

സിഎന്‍ജി ഔട്ട്‌ലെറ്റ്

ലളിതമായ ഈ ലോണ്‍ വ്യവസ്ഥകള്‍ പൊതുനിരത്തുകളിലെ വൈദ്യുത ഓട്ടോറിക്ഷകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാവും. നിലവില്‍ ഓട്ടോറിക്ഷകളില്‍ ഉപയോഗിക്കുന്ന പെട്രോള്‍ - ഡീസല്‍ എഞ്ചിന്‍ മാറ്റി ഓട്ടോറിക്ഷകള്‍ വൈദ്യുതമാക്കി മാറ്റുകയാണ് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയെന്ന് അടുത്തിടെയാണ് ഓട്ടോമോട്ടിവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) പറഞ്ഞത്.

വൈദ്യുത വാഹനങ്ങള്‍

ഇതിന് പുറമെ എല്‍പിജി, സിഎന്‍ജി എന്നിവ യാത്രവാഹനങ്ങളിലും വാണിജ്യ വാഹനങ്ങളിലും ഉപയോഗിക്കുന്നതും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് തന്നെ വരും മാസങ്ങളില്‍ രാജ്യത്ത് കൂടുതല്‍ സിഎന്‍ജി/ എല്‍പിജി/ എല്‍എന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

വൈദ്യുത വാഹനങ്ങള്‍

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ സിഎന്‍ജി ഔട്ട്‌ലെറ്റുകളും, വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഒരുക്കുന്നതിനാവശ്യമായ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ഇന്‍ഡസ്ട്രിയല്‍ പോളിസി & പ്രൊമോഷന്‍ വകുപ്പിനോട് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Electric Vehicles In India To Get Easier Loan Schemes - Government's New Initiative To Promote EsV: read in malayalam
Story first published: Thursday, February 14, 2019, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X