മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വാഹന നിരയിലേക്ക് ഉള്‍പ്പെടുത്തുന്ന ഏറ്റവും പുതിയ കാറാണ് എംപിവി ശ്രേണിയിലുള്ള XL6. കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയായിരിക്കും ക്രോസ്ഓവറായ XL6 ന്റെ വില്‍പ്പന.

മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

മാനുവല്‍, ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് മാരുതി സുസുക്കി പ്രീമിയം എംപിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എര്‍ട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 50,000 രൂപയോളം കൂടുതലായിരിക്കും XL6 ന്.

മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

ആല്‍ഫ, സീറ്റ എന്നീ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമാണ് XL6 നെ കമ്പനി വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ രണ്ട് വകഭേദങ്ങളില്‍ നാല് പതിപ്പുകളുണ്ടാകും. ഓരോ വകഭേദത്തിനും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ മാരുതി വാഗ്ദാനം ചെയ്യും.

മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

മാരുതി സുസുക്കി XL6 സീറ്റ എംടി പതിപ്പിന് ഏകദേശം 9.49 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വില. മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ ആല്‍ഫ വകഭേദത്തിന് 10.49 ലക്ഷം രൂപയാകാനും സാധ്യതയുണ്ട്. രണ്ടിന്റെയും ഓട്ടാമാറ്റിക്ക് പതിപ്പിന് 50,000 രൂപ അധികം നല്‍കേണ്ടിവരും. അതിനാല്‍ XL6 സീറ്റ ഓട്ടോമാറ്റിക്കിന് 9.99 ലക്ഷം രൂപയും ആല്‍ഫ ഓട്ടോമാറ്റിക്കിന് 10.99 ലക്ഷം രൂപയുമാണ് പ്രതീക്ഷിക്കുന്നത്.

മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

എര്‍ട്ടിഗയിലും സിയാസിലും ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് XL6 നും കരുത്ത് നല്‍കുക. ഇത് 103 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ എന്നിവ മാരുതി വാഗ്ദാനം ചെയ്യും.

മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

എര്‍ട്ടിഗയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്‌യുവി പ്രചോദിത സ്‌റ്റൈലിംഗ് ഘടകങ്ങള്‍ XL6 ല്‍ കാണാം. കരുത്തുറ്റ രൂപകല്‍പ്പനയും, ബോര്‍ഡര്‍ ഗ്രില്‍, സ്ലീക്കര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റുള്ള പുതിയ ബംബര്‍ എന്നിവയെല്ലാം എര്‍ട്ടിഗയില്‍ നിന്ന് പ്രീമിയം ക്രോസ്ഓവറിനെ വ്യത്യസ്തമാക്കുന്നു.

Most Read: ടൊയോട്ട ഇന്നോവയേക്കാള്‍ ഇരട്ടി വില്‍പ്പനയുമായി മാരുതി എര്‍ട്ടിഗ

മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

സൈഡ് പ്രൊഫൈലിനായി കറുത്ത നിറത്തിലുള്ള അലോയ് വീലുകള്‍, പ്ലാസ്റ്റിക്ക് ക്ലാഡിംഗുകള്‍, സൈഡ് സ്‌കോര്‍ട്ടുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവ ലഭിക്കും. പിന്‍ഭാഗം എര്‍ട്ടിഗയോട് സാമ്യമുള്ളതാണെങ്കിലും സ്‌കിഡ് പ്ലേറ്റുകളുള്ള പുതിയ ബംബര്‍ വാഹനത്തിനുണ്ടാകും. സില്‍വര്‍, ഗ്രേ, റെഡ്, ബ്രൗണ്‍, വൈറ്റ്, നെക്‌സ ബ്ലൂ എന്നീ ആറ് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ XL6 ലഭ്യമാകും.

Most Read: പത്ത് ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‌യുവികള്‍

മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

ഇന്റീരിയരുകളിലും കാര്യമായ മാറ്റങ്ങള്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കറുത്ത നിറത്തിലുള്ള പ്രീമിയം അകത്തളമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ് വ്യത്യസ്തമാക്കുന്നത്. ഒരു ആറ് സീറ്റര്‍ പ്രീമിയം ക്രോസ്ഓവറാണ് XL6. മഹീന്ദ്ര മറാസോയാണ് പുതിയ പ്രീമിയം ക്രോസ്ഓവറിന്റെ പ്രധാന വിപണി എതിരാളി.

Most Read: മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

മാരുതി സുസുക്കി XL6; 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

ഈ മാസം 21 ന് വാഹനം XL6 നെ മാരുതി സുസുക്കി വിപണിയിലെത്തിക്കും. നെക്‌സ പ്രീമിയം ഡീലര്‍ഷിപ്പിലൂടെ വില്‍ക്കുന്ന ആദ്യ എംപിവി കൂടിയാണ് XL6.

Most Read Articles

Malayalam
English summary
Expected Price Of Upcoming Maruti Suzuki XL6. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X