CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

കഴിഞ്ഞൊരു പതിറ്റാണ്ടായി പരിസ്ഥിതി സൗഹാര്‍ദമായി മനുഷ്യന്റെ യാത്രകളെയും, വാഹനങ്ങളേയും മാറ്റുന്നതില്‍ CNG വാഹനങ്ങള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ആദ്യമായി ഫാക്ടറി നിര്‍മ്മിത CNG കാറുകളെ നിരത്തിലെത്തിച്ചത് മാരുതി സുസുക്കിയാണ്.

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

S-CNG എന്നാണ് മാരുതി അവതരിപ്പിച്ച CNG സാങ്കേതികവിദ്യയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച പെര്‍ഫോമെന്‍സും, സുരക്ഷയും ഇത് പ്രധാനം ചെയ്യുന്നു.

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

എന്തിരുന്നാലും ഇന്നും നിരവധി പേരുടെ മനസ്സില്‍ CNG വാഹനങ്ങളെപ്പറ്റി വളരെയധികം തെറ്റിധാരണകളാണുള്ളത്. അതുകൊണ്ട് നിങ്ങള്‍ സ്വന്തം CNG കാര്‍ ഉറപ്പിക്കുന്നതിന് മുമ്പ് അവയെക്കുറിച്ചുള്ള സാധാരണ തെറ്റിധാരമകളും അവയുടെ സത്യാവസ്ഥയും നമുക്ക് നോക്കാം.

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

1. CNG കാറുകളുടെ പെര്‍ഫോമെന്‍സ് പെട്രോള്‍/ഡീസല്‍ കാറുകളുടെയത്ര വരില്ല.

പെട്രോള്‍/ഡീസല്‍ കാറുകള്‍ ഓടിക്കുന്ന അതേ അനുഭവം തന്നെയാണ് വാഹന നിര്‍മ്മാതാക്കള്‍ തന്നെ ഉത്പാദിപ്പിക്കുന്ന CNG കാറുകള്‍ ഓടിക്കുമ്പോഴും ലഭിക്കുക. CNG ഘടകങ്ങളോട് ഒത്തു ചേര്‍ന്ന് മികച്ച പെര്‍ഫോമെന്‍സ് നല്‍കാന്‍ സാധിക്കുന്ന തരത്തിലാണ് വാഹനത്തിന്റെ പവര്‍ട്രെയിന്‍, ചാസി, സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍ എന്നിവ ക്രമീകരിച്ചിരിക്കുന്നത്.

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

2. CNG കാറുകള്‍ സുരക്ഷിതമല്ല

വാഹനത്തിനുള്ളില്‍ സമ്മര്‍ദ്ദം ചെലുത്തപ്പെട്ട ഗ്യാസ് ടാങ്കുകളുള്ളത് അപകടങ്ങള്‍ ഉണ്ടാക്കില്ല. 200 psi സമര്‍ദ്ദത്തിലാണ് ഇത്തരം ടാങ്കുകളില്‍ CNG ഗ്യാസ് സ്റ്റോര്‍ ചെയ്യുന്നത്. ഫാക്ടറി നിര്‍മ്മിത കാറുകളില്‍ ടാങ്ക് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളും മറ്റും നിര്‍മ്മാതാക്കള്‍ സൂക്ഷമമായി പരിശോധിക്കാറുണ്ട്.

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

ഉദാഹരണത്തിന് മാരുതി CNG കാറുകളില്‍ തങ്ങളുടെ സാങ്കേതികവിധ്യ ഉപയോഗിച്ച് ലീക്ക് വരാത്ത ഡിസൈനിലും, മികച്ച മെറ്റീരിയലുകളും ചേര്‍ത്താണ് വാഹനത്തിന്റെ ഇന്ധന ടാങ്കുകള്‍ നിര്‍മ്മിക്കുന്നത്. അതു കൂടാതെ ഈ ടാങ്്കുകള്‍ ഘടിപ്പിച്ച് വാഹനത്തിന്റെ ക്രാഷ് ടെസ്റ്റും കമ്പനി നടത്തി സുരക്ഷ ഉറപ്പു വരുത്താറുണ്ട്.

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

3. CNG കാറുകള്‍ക്ക് കുറഞ്ഞ ദൂരം മാത്രം സഞ്ചരിക്കാനാവൂ

CNG കാറുകളില്‍ പെട്രോള്‍ എഞ്ചിനുകളാമ് വരുന്നത്. അതിനാല്‍ CNG തീര്‍ന്നാല്‍ വാഹനം പെട്രോള്‍ ഉപയോഗിച്ച് ഓടിക്കാം.

Most Read: സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങി മാരുതി

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

മാരുതിയുടെ S-CNG സാങ്കേതികവിദ്യ പ്രകാരം ഇറങ്ങുന്ന കാറുകളിലെ ഓട്ടോ സ്വിച്ച് സംവിധാനം പെട്രോളും CNG -യും എന്നീ രണ്ട് ഇന്ധനങ്ങലും തമ്മില്‍ മാറ്റി നല്‍കുന്നത് സുഖമമാക്കുന്നു. വാഹനത്തിലെ CNG തീര്‍ന്നു കഴിഞ്ഞാല്‍ ഇന്ധനടാങ്കിലുള്ള പെട്രോള്‍ ഉപയോഗിച്ച് വീണ്ടും യാത്ര തുടരാവുന്നതാണ്. അതിനാല്‍ ദൂരങ്ങള്‍ ഒരു പ്രശ്‌നമല്ല.

Most Read: സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

4. CNG കാറുകള്‍ക്ക് അറ്റകുറ്റ പണികള്‍ ഏറെയാണ്

ഫാക്ടറി നിര്‍മ്മിതമായി വരുന്ന മാരുതിയുടെ അടക്കമുള്ള CNG കാറുകള്‍ തങ്ങളുടെ പെട്രോള്‍ / ഡീസല്‍ പതിപ്പുകളേപ്പോലെ തന്നെ പരിപാലിക്കാന്‍ എളുപ്പമാണ്. സമായാമസമയമുള്ള മെയിന്റെനന്‍സ് മാത്രം മതിയാവും.

Most Read: ബൈക്ക് ഓടിക്കുമ്പോള്‍ ഷൂസ് ശീലമാക്കിക്കോളൂ, ഇല്ലെങ്കില്‍ അതിനും കിട്ടാം പിഴ

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

ഉദാഹരണത്തിന് നിങ്ങള്‍ ഒരു S-CNG സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനം സ്വന്തമാക്കിയെന്ന് വിചാരിക്കുക. രാജ്യമെമ്പാടും മാരുതിയുടെ സര്‍വ്വീസിങ്ങിനായി 3500 -ല്‍ പരം സര്‍വ്വീസ് സന്ററുകളുടെ ശൃംഖല തന്നെ നിങ്ങള്‍ക്കായി ലഭിക്കും.

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

CNG വാഹനങ്ങളുടെ ഗുണങ്ങള്‍

CNG അഥവ കംബ്രസ്സ്ഡ് നാച്ചുറല്‍ ഗ്യാസിന് നിലവില്‍ വിപണിയിലുള്ള ഏതു തരം ഇന്ധനത്തേക്കാളും വിലക്കുറവാണ്. വിപണിയില്‍ മറ്റ് പെട്രോള്‍ / ഡീസല്‍ കാറുകള്‍ ഉപയോഗിക്കുന്നതിലും ചിലവ് കുറവായിരിക്കും CNG വാഹനങ്ങള്‍ക്ക്.

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

പരിസ്ഥിത സൗഹാര്‍ദ ഇന്ധനമാണ് CNG. മറ്റ് ഇന്ധനങ്ങലെ അപേക്ഷിച്ച് വളരെ കുറയ്ച്ച് പുകയും മറ്റ് മാലിന്യങ്ങളുമാണ് ഇന്ധനം പുറം തള്ളുന്നത്. വലിയ മെട്രോ നഗരങ്ങളിലെ വായു മലിനീകരണം കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും.

CNG കാറുകളെക്കുറിച്ചുള്ള തെറ്റിധാരണകള്‍

ഇവയ്‌ക്കൊപ്പം വളരെ സുരക്ഷിതമായ വാഹനങ്ങളുമാണിത്. രാജ്യത്ത് അടുത്തിടെയായി CNG സ്റ്റേഷനുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. CNG -യുടെ ലഭ്യത കൂട്ടുന്നതിന് രാജത്തിന്റെ നെടുകെയും, കുറുകെയും CNG ശൃംഘല വര്‍ദ്ധിപ്പിക്കാനാമ് 70,000 കോടി മുതല്‍ മുടക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

Most Read Articles

Malayalam
English summary
False Myths About CNG Cars In India. Read more Malayalam.
Story first published: Wednesday, September 11, 2019, 11:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X