ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളായ ഫെറാറി F8 ട്രിബ്യൂട്ടോയെ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ബ്രാൻഡിന്റെ ഏറ്റവും പുതിയ മിഡ് എഞ്ചിൻ സൂപ്പർകാറാണ് F8 ട്രിബ്യൂട്ടോ. 2019 ജനീവ മോട്ടോർ ഷോയിലാണ് വാഹനത്തെ ആദ്യമായി കമ്പനി അവതരിപ്പിച്ചത്.

ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

അടുത്ത വർഷം ആദ്യപാദത്തിൽ F8 ട്രിബ്യൂട്ടോ ഇന്ത്യൻ വിപണിയിലെത്തും. 4.02 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ജനപ്രിയ 488GTB യുടെ പിൻഗാമിയാണ് ഫെറാറി F8 ട്രിബ്യൂട്ടോ. കമ്പനിയുടെ അവസാനത്തെ ഹൈബ്രിഡ് ഇതര V8 സൂപ്പർകാറും ഇതാണ്.

ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

488GTB യിൽ നിന്ന് കടമെടുത്ത 3.9 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഫെറാറി F8 ട്രിബ്യൂട്ടോയുടെ കരുത്ത്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ 720 bhp കരുത്തും 770 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കും.

ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

2.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. കൂടാതെ 0-200 കിലോമീറ്റർ വേഗത 7.8 സെക്കൻഡിനുള്ളിൽ നേടാനും F8 ട്രിബ്യൂട്ടോയ്ക്ക് കഴിവുണ്ട്. അതിലുപരി മണിക്കൂറിൽ 340 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് സാധിക്കുമെന്ന് ഫെറാറി അവകാശപ്പെടുന്നു.

ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ഇത് ഏറ്റവും വേഗതയേറിയ സീരീസ് പ്രൊഡക്ഷൻ മിഡ് എഞ്ചിൻ ഫെറാറി സൂപ്പർകാറാക്കി ഈ മോഡലിനെ മാറ്റുന്നു. കൂടാതെ F8 ട്രിബ്യൂട്ടോയുടെ മുൻഗാമികളേക്കാൾ 40 കിലോഗ്രാം ഭാരം കുറവാണെന്നും 15 ശതമാനം കൂടുതൽ ഡോർഫോഴ്‌സ് ഉത്പാദിപ്പിക്കുമെന്നും പറയപ്പെടുന്നു.

ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

488GTB യിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള രൂപകൽപ്പനയാണ് ഫെറാറി പുതിയ മോഡലിന് നൽകിയിരിക്കുന്നത്. പുതിയ ഷാർപ്പ് ക്രീസുകൾ, പിന്നിൽ ഒരു എസ്-ഡക്റ്റ്, പുതുക്കിയ ഹെഡ് ലൈറ്റുകൾ, ഇരട്ട റിയർ ടെയിൽ ലൈറ്റ് ക്ലസ്റ്റർ, എഞ്ചിൻ കവറിനായി ലൂവറുകൾ എന്നിവ സൂപ്പർ കാറിൽ ഉൾക്കൊള്ളുന്നു.

Most Read: സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ഇന്റീരിയർ 488GTB യിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് വരുന്നത്. കൂടാതെ ഉയർന്ന ഡ്രൈവർ കേന്ദ്രീകൃത ഡാഷ്‌ബോർഡുണ്ട്. കൂടാതെ ക്യാബിനുചുറ്റും ധാരാളം പ്രീമിയം മെറ്റീരിയലുകളും ഉൾപ്പെടുത്തിയിരിക്കുന്നു. അതിനോടൊപ്പം തന്നെ പരമ്പരാഗത ഡിസ്‌പ്ലേകൾക്കൊപ്പം പരമ്പരാഗത സ്വിച്ച് ഗിയറും ഇതിലുണ്ട്.

Most Read: ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു. സ്‌പോർട്ടി ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലുമായാണ് കാർ എത്തുന്നത്. പിന്നിൽ വലിയ പാഡിൽ ഷിഫ്റ്ററുകൾ ഉണ്ട്.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

നിലവിൽ ഇറ്റാലിയൻ ബ്രാൻഡിൽ നിന്നുള്ള ഏറ്റവും വേഗതയേറിയ മിഡ് എഞ്ചിൻ സീരീസ്-പ്രൊഡക്ഷൻ സൂപ്പർകാറാണ് ഫെറാറി F8 ട്രിബ്യൂട്ടോ. ഇത് ബ്രാൻഡിൽ നിന്നുള്ള ഹൈബ്രിഡ് ഇതര V8 പവർ സൂപ്പർകാറുകളിൽ അവസാനത്തേതാണെന്നും പറയപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഫെറാറി #ferrari
English summary
Ferrari F8 Tributo India Launch Confirmed For Early-2020. Read more Malayalam
Story first published: Saturday, September 21, 2019, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X