2020 ഹോണ്ട സിറ്റി നവംബർ 25-ന് അവതരിപ്പിക്കും

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട തങ്ങളുടെ ജനപ്രിയ പ്രീമിയം സെഡാനായ സിറ്റിയുടെ പുതുതലമുറ മോഡലിനെ നവംബർ 25-ന് തായ്‌ലൻഡിൽ അവതരിപ്പിക്കും. അതോടെ C- വിഭാഗത്തിൽ അണിനിരക്കുന്ന സെഡാൻ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമായി തുടങ്ങും.

2020 ഹോണ്ട സിറ്റിയെ നവംബർ 25-ന് അവതരിപ്പിക്കും

എന്നാൽ പുതുതലമുറ മോഡൽ അടുത്ത വർഷം മാത്രമേ ഇന്ത്യൻ വിപണിയിലെത്തുകയുള്ളൂ. ഇന്ത്യൻ നിരത്തുകളിൽ വാഹനത്തിന്റെ പരീക്ഷണ ഓട്ടങ്ങൾ ഇതിനകം തന്നെ കമ്പനി നടത്തിയിട്ടുണ്ട്.

2020 ഹോണ്ട സിറ്റിയെ നവംബർ 25-ന് അവതരിപ്പിക്കും

പുതിയ ഹോണ്ട സിറ്റിക്ക് ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുമെന്നും സ്ഥിരീകരിക്കാൻ കഴിയും. ഈ പുതിയ നാല് സിലിണ്ടർ യൂണിറ്റ് 1.0 ലിറ്റർ യൂണിറ്റായിരിക്കും. പുതിയ സിറ്റിയുടെ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഒരു ബോർഗ് വാർണർ ടർബോചാർജർ അവതരിപ്പിക്കും. ഇത് 120 bhp കരുത്ത് നൽകും. ഈ എഞ്ചിൻ 6 സ്പീഡ് മാനുവലിലേക്കും സിവിടി ഓട്ടോമാറ്റിക്ക് ഗിയർബോക്സിലേക്കും ജോടിയാക്കുമെന്നാണ് സൂചന.

2020 ഹോണ്ട സിറ്റിയെ നവംബർ 25-ന് അവതരിപ്പിക്കും

കൂടാതെ, 1.5 ലിറ്റർ പെട്രോൾ എഞ്ചിനും ഹോണ്ടയുടെ പുതിയ കോംപാക്ട് e:HEV മിൽഡ്-ഹൈബ്രിഡ് സിസ്റ്റവും അവതരിപ്പിക്കും. ഇത് ഹോണ്ടയുടെ i-MMD ടെക്കിന്റെ കോംപാക്ട് വ്യതിയാനമാണ്. ഏറ്റവും പുതിയ ജാസിൽ ഈ സാങ്കേതികവിദ്യ കമ്പനി അവതരിപ്പിച്ചിരുന്നു. അതുപോലെ തന്നെ 6 സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ഒരു സിവിടി ഗിയർബോക്സും കമ്പനി വാഗ്ദാനം ചെയ്തേക്കും.

2020 ഹോണ്ട സിറ്റിയെ നവംബർ 25-ന് അവതരിപ്പിക്കും

എന്നാൽ ഇന്ത്യൻ വിപണിയിലെത്തുന്ന ഹോണ്ട സിറ്റി നിലവിലുള്ള 1.5 ലിറ്റർ ഡീസൽ യൂണിറ്റ് മുന്നോട്ടു കൊണ്ടുപോകും. എന്നാൽ ഇത് ബിഎസ്-VI ലേക്ക് പരിഷ്ക്കരിക്കും. ഇതേ യൂണിറ്റാണ് മറ്റ് ഹോണ്ട ഇന്ത്യ മോഡലുകളായ അമേസ്, ജാസ്, WR-V എന്നിവയിലും വാഗ്ദാനം ചെയ്യുന്നത്.

2020 ഹോണ്ട സിറ്റിയെ നവംബർ 25-ന് അവതരിപ്പിക്കും

നിലവിലെ തലമുറ സിറ്റിയുടെ ഈ ബിഎസ്-IV എഞ്ചിൻ 100 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കും. ഈ എഞ്ചിൻ ബി‌എസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പരിഷ്ക്കരണ നിലവാരം ഉയർത്തുന്നതിനുമായി നവീകരിക്കും. അഞ്ചാം തലമുറയിൽപെട്ട സിറ്റി ഡീസലിന് 6 സ്പീഡ് മാനുവൽ ഗിയർബോക്സും അതോടൊപ്പം ആദ്യമായി ഒരു സിവിടി ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനും ലഭ്യമാകും.

2020 ഹോണ്ട സിറ്റിയെ നവംബർ 25-ന് അവതരിപ്പിക്കും

ഇന്റീരിയറിൽ പുതിയ 2020 ഹോണ്ട സിറ്റിക്ക് അകത്ത് മികച്ച നിലവാരമുള്ള മെറ്റീരിയലുകൾ ഉണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിയും. ഉയർന്ന വകഭേദങ്ങളിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും പുതിയ ഹോണ്ട ജാസിന്റെ അതേ ഡാഷ്‌ബോർഡ് രൂപകൽപ്പനയും സിറ്റിയും പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ അടുത്തിടെ വെളിപ്പെടുത്തിയ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 2020 സിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2020 ഹോണ്ട സിറ്റിയെ നവംബർ 25-ന് അവതരിപ്പിക്കും

നിലവിലെ മോണോകോക്ക് ഡിസൈനിന്റെ മെച്ചപ്പെടുത്തിയ പതിപ്പായിരിക്കും 2020 മോഡലിൽ ഉണ്ടാവുക. അതോടൊപ്പം ഹോണ്ട സിറ്റിക്ക് ക്രാഷ് പരിരക്ഷയും കംഫർട്ട് ഓറിയന്റഡ് ഡ്രൈവിംഗ് ഡൈനാമിക്സും വർധിപ്പിക്കും. അതോടൊപ്പം ഹോണ്ടയുടെ ഏറ്റവും പുതിയ സ്റ്റൈലിംഗ് സവിശേഷതകളും വാഹനത്തിന് ലഭിക്കും.

2020 ഹോണ്ട സിറ്റിയെ നവംബർ 25-ന് അവതരിപ്പിക്കും

സിവിക് സെഡാനും CR-V എസ്‌യുവിക്കും സമാനമായ കട്ടിയുള്ള, ക്രോം ബാർ അപ്പ് ഫ്രണ്ടിനൊപ്പം വലിയ റാപ്റൗണ്ട് എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും പുതുതലമുറ സിറ്റിയിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

2020 ഹോണ്ട സിറ്റിയെ നവംബർ 25-ന് അവതരിപ്പിക്കും

നിലവിലെ ഹോണ്ട സിറ്റിയെപ്പോലെ, പുതിയ മോഡലും ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗൺ വെന്റോ, സ്‌കോഡ റാപ്പിഡ് എന്നിവയുമായി മത്സരിക്കും.

2020 ഹോണ്ട സിറ്റിയെ നവംബർ 25-ന് അവതരിപ്പിക്കും

ഹോണ്ട നിലവിൽ ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി നിലവിലെ നാലാം തലമുറ സിറ്റി സെഡാനെയും നവീകരിക്കുകയാണ്. ബിഎസ്-VI കംപ്ലയിന്റ് ഹോണ്ട സിറ്റി പെട്രോൾ വകഭേദം വരും ദിവസങ്ങളിൽ ഷോറൂമുകളിൽ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇത് വരാനിരിക്കുന്ന അഞ്ചാം തലമുറ മോഡലിനൊപ്പം വിപിണിയിൽ തുടരും.

Image Source: Cardekho

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Fifth-gen Honda City will launch on November 25. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X