Just In
- 34 min ago 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- 1 hr ago പുതിയത് അങ്ങനെയാരും വാങ്ങുന്നില്ല, പക്ഷേ സെക്കൻഡ് ഹാൻഡ് വിപണിയിൽ ഈ കാർ വാങ്ങാൻ ലേഡീസിന്റെ കൂട്ടിയിടി
- 2 hrs ago വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- 2 hrs ago ഉഷ്ണം ഉച്ചിയിൽ അടിക്കേണ്ട! കൊടും ചൂടിൽ ഓട്ടോമാറ്റിക് എസിയുമായി വരുന്ന ബജറ്റ് എസ്യുവികൾ ഇവയൊക്കെ
Don't Miss
- Movies മരുന്നിന് വേണം അത്രയും കാശ്, ബസോ ലോറിയോ കിട്ടിയാല്‍ അതും ഓടിക്കും, കിഷോര്‍ പറയുന്നു
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രക്ക് വിപണിയിൽ
ഇൻഫ്രാപ്രൈം ലോജിസ്റ്റിക്സ് ടെക്നോളജീസ് (IPLT) റിനോ 5536 ഇലക്ട്രിക്ക് ട്രക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. നിർമ്മാണ, ഖനന വ്യവസായങ്ങളെ ലക്ഷ്യമിട്ട് ഐപിഎൽടി റിനോ 5536 2020-ൽ ഇന്ത്യൻ വിപണിയിൽ വാഹനം വിൽപ്പനയ്ക്കെത്തും.
നിർമ്മാണ, ഖനന വ്യവസായത്തിലെ ഹ്രസ്വ ദൂര യാത്രയ്ക്ക് റിനോ 5536 ഉപയോഗിക്കാമെന്ന് ഐപിഎൽടി പറയുന്നു. ഗുർഗാവ് ആസ്ഥാനമായുള്ള ഒരു കപ്പൽ സേവന ദാതാവാണ് ഇൻഫ്രാപ്രൈം ലോജിസ്റ്റിക്സ് ടെക്നോളജീസ്. റിനോ 5536 എന്ന മോഡൽ ഉപയോഗിച്ച് കമ്പനി ഇപ്പോൾ ട്രക്ക് നിർമാണ, ഉത്പാദന വ്യവസായത്തിലേക്ക് ചുവടുവെക്കാൻ ശ്രമിക്കുകയാണ്.
ഇന്ത്യയിലെ ട്രക്ക് വാഹന വ്യവസായത്തിലെ ചരിത്രപരമായ ഒരു നീക്കമാണിത്. ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന വ്യവസായം അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്. എങ്കിലും ഇരുചക്ര വാഹന വിപണി മുതൽ നാല് ചക്ര വാഹന വ്യവസായങ്ങളിൽ മാത്രമാണ് നടക്കുന്നത് ഇവി വളർച്ച സൃഷ്ടിക്കുന്നത്. വാണിജ്യ വ്യവസായത്തിലുംചെറിയ തോതിൽ ഇവി വികസനം നടന്നിട്ടുണ്ട്. പക്ഷേ അത് ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിൽ മാത്രമായി പരിമിതപ്പെടുത്തി.
യൂറോപ്പിൽ, മെഴ്സിഡസ് ബെൻസ്, വോൾവോ, സ്കാനിയ തുടങ്ങിയ നിർമ്മാതാക്കൾ ഇതിനകം തന്നെ ഇലക്ട്രിക്ക് ട്രക്കുകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയിൽ ഈ മേഖലയിലെ സംഭവവികാസങ്ങളൊന്നും എത്തിയിട്ടില്ല. മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, BYD, വോൾവോ തുടങ്ങിയ ചില നിർമ്മാതാക്കൾ ഇന്ത്യയിൽ ഇലക്ട്രിക്ക് ബസുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഇലക്ട്രിക്ക് ട്രക്കുകൾ ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
ഇവയെല്ലാം കണക്കിലെടുത്തു കൊണ്ടാണ് ഐപിഎൽടി റിനോ 5536 നെ പ്രദർശിപ്പിച്ച് ഒരു സുപ്രധാന നീക്കം നടത്തിയത്. ടാറ്റയുടെ LPT 2518 ട്രാക്ടർ ട്രെയിലർ ട്രക്ക് പോലെയാണ് ഈ ട്രക്കിന്റെ രൂപകല്‍പ്പന. അതിനാൽ റിനോ 5536 ടാറ്റ LPT 2518 നെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കരുതുന്നത്.
276 കിലോവാട്ട്സ് ബാറ്ററിയാണ് ഐപിഎൽടി റിനോ 5536 ന്റെ കരുത്ത്. ഇത് 483 bhp പവർ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ട്രക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം torque ഔട്ട്പുട്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഡീസൽ വാഹനങ്ങളേക്കാൾ ഇത് കൂടുതലായിരിക്കും.
മണിക്കൂറിൽ 90 കിലോമീറ്റർ വേഗത കൈവരിക്കാൻ റിനോ 5536 ന് കഴിയുമെന്ന് ഐപിഎൽടി അവകാശപ്പെടുന്നു. കൂടാതെ എങ്ങനെ, എത്ര ലോഡ് എന്നതിനെ ആശ്രയിച്ച് 200-300 കിലോമീറ്റർ വരെ ദൂരം വാഗ്ദാനം ചെയ്യുന്നു.
Most Read: സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും
160 കിലോവാട്ട് ഫാസ്റ്റ് ചാർജറുകൾ ഉപയോഗിക്കുകയാണെങ്കിൽ വലിയ ബാറ്ററിയുടെ ചാർജിംഗ് 90 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി ഇലക്ട്രിക്ക് ട്രക്കുകളുടെ ഫാസ്റ്റ് ചാർജറുകൾ വികസിപ്പിക്കുന്ന എഞ്ചിനീയർമാരുടെ പ്രത്യേക സംഘം കമ്പനിക്ക് ഉണ്ടായിരുന്നു.
Most Read: പുതിയ സിപ്ട്രോൺ ഇലക്ടിക്ക് വാഹന സാങ്കേതികവിദ്യയുമായി ടാറ്റ മോട്ടോഴ്സ്
ഐപിഎൽടിയുടെ ഫാസ്റ്റ് ചാർജറുകൾ സാർവ്വത്രിക മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല മറ്റ് ഇലക്ട്രിക്ക് ട്രക്കുകൾ ചാർജ്ജ് ചെയ്യാനും ഇത് ഉപയോഗിക്കാം. ട്രക്കിന്റെ ഉത്പാദനം 2020 ജനുവരിയിൽ ഫരീദാബാദിലുള്ള കമ്പനിയുടെ പ്ലാന്റിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Most Read: ഹ്യുണ്ടായി എലാന്റ്ര ഫെയ്സ്ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം
ആദ്യ വർഷത്തിനുള്ളിൽ ആയിരത്തിലധികം ട്രക്കുകൾ ഇന്ത്യൻ റോഡുകളിൽ എത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. വാഹനത്തിന്റെ വിലനിർണ്ണയത്തെക്കുറിച്ച് ഇതുവരെ വ്യക്തതയൊന്നും തന്നെയില്ല.