ആദ്യ ലോങ് റേഞ്ച് സോളാര്‍ കാര്‍ പുറത്തിറക്കി സ്റ്റാര്‍ട്ട് അപ്പ് കമ്പനി

സൗരോര്‍ജ്ജം ഉപയോഗിച്ച് എറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന കാര്‍ പുറത്തിറക്കി ഡച്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനി ലൈറ്റ്ഇയര്‍. ലൈറ്റ്ഇയര്‍ വണ്‍ എന്ന് പേരിട്ടിരിക്കുന്ന വൈദ്യുത കാറിന് ഒറ്റ ചാര്‍ജിങ്ങില്‍ നിലവില്‍ വിപണിയിലുള്ള ഏതൊരു വൈദ്യുത കാറിനെക്കാളും കൂടുതല്‍ ദൂരെ സഞ്ചരിക്കാന്‍ കഴിയും. ലൈറ്റ്ഇയർ വൺ സൗരോര്‍ജ്ജ കാറായതിനാല്‍ നിലവിലുള്ള വാഹനങ്ങളില്‍ നിന്നും കാറിനെ വ്യത്യസ്ഥമാക്കുന്നു.

ആദ്യ ലോങ് റേഞ്ച് സോളാര്‍ കാര്‍ പുറത്തിറക്കി സ്റ്റാര്‍ട്ട് അപ്പ് കമ്പനി

ചൊവ്വാഴ്ച്ചയായിരുന്നു തങ്ങളുടെ ലൈറ്റ്ഇയര്‍ വണ്‍ എന്ന് പ്രോട്ടോടൈപ്പിനെ കമ്പനി അവതരിപ്പിച്ചത്. ഒറ്റ കാര്‍ജിംഗില്‍ 725 കിലോമീറ്ററുകള്‍ കാറിന് സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശം. നിലവില്‍ വിപണി കൈയ്യടക്കി വച്ചിരിക്കുന്ന ടെസ്ല മോഡല്‍ എസ്സിനെക്കാള്‍ 595 കിലോമീറ്റര്‍ കൂടുതലാണിത്.

ആദ്യ ലോങ് റേഞ്ച് സോളാര്‍ കാര്‍ പുറത്തിറക്കി സ്റ്റാര്‍ട്ട് അപ്പ് കമ്പനി

രണ്ട് വര്‍ഷത്തെ ആലോചനകള്‍ക്കും, പരിസ്രമങ്ങള്‍ക്കും, കഠിനാധ്വാനത്തിനും ശേഷം ഇത്രയും വലിയൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ലൈറ്റ്ഇയര്‍ സിഇഒ ലെക്കസ് ഹീയോഫ്‌സ്യൂട്ട് പറഞ്ഞു. എല്ലാവര്‍ക്കും പരിസ്ഥിതി സൗഹാദൃമായ യാത്രകള്‍ സമ്മാനിക്കുവാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും നിലവിലെ നേട്ടം അതിനൊരു പ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Most Read: പ്ലാറ്റിപസ്, വെള്ളത്തിന് മുകളിലും അടിയിലും സഞ്ചരിക്കുന്ന വാട്ടര്‍ ക്രാഫ്റ്റ്

ആദ്യ ലോങ് റേഞ്ച് സോളാര്‍ കാര്‍ പുറത്തിറക്കി സ്റ്റാര്‍ട്ട് അപ്പ് കമ്പനി

അഞ്ച് ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള സോളാര്‍ സെല്ലുകള്‍ കൊണ്ടാണ് ലൈറ്റ്ഇയര്‍ വണ്ണിന്റെ ബോഡി പൊതിഞ്ഞിരിക്കുന്നത്. ഒരു മണിക്കൂറില്‍ 12 km ചാര്‍ജ് ചെയ്യാനുള്ള ശേഷി ഇവയ്ക്കുണ്ട്. ഒരു വ്യക്തി ദിവസവും രാവിലെ 30 km സോളാര്‍ കാര്‍ ഓടിച്ച് ജോലിക്ക് പോയി, അവിടെ എത്തിയിട്ട് വാഹനം സൂര്യ വെളിച്ചത്തില്‍ പാര്‍ക്ക് ചെയ്തിട്ട് എട്ട് മണിക്കൂര്‍ ജോലി കഴിഞ്ഞ് തിരികെ വാഹത്തിന്റെ അടുത്ത് എത്തുമ്പോള്‍ ഫുള്‍ ചാര്‍ജായിരിക്കും.

Most Read: 9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

ആദ്യ ലോങ് റേഞ്ച് സോളാര്‍ കാര്‍ പുറത്തിറക്കി സ്റ്റാര്‍ട്ട് അപ്പ് കമ്പനി

സോളാര്‍ സെല്ലുകള്‍ക്ക് പുറമേ വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്നും സാധാരണ വൈദ്യുത ഔട്ട്‌ലെറ്റില്‍ നിന്നും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ലൈറ്റ്ഇയര്‍ വണ്ണിലുണ്ട്. അതിനാല്‍ കാലാവസ്ഥ പ്രതികൂലമാകുന്ന ദിവസങ്ങളില്‍ നിങ്ങള്‍ വീട്ടില്‍ അകപ്പെട്ട് പോകുമെന്ന പേടി വേണ്ട.

Most Read: വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ആദ്യ ലോങ് റേഞ്ച് സോളാര്‍ കാര്‍ പുറത്തിറക്കി സ്റ്റാര്‍ട്ട് അപ്പ് കമ്പനി

അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനത്തില്‍ നാല് വീലുകള്‍ക്കും സെപ്പറേറ്റായി നാല് മോട്ടറുകളാണ് നല്‍കിയിരിക്കുന്നത്. ഈ മോട്ടറുകളുടെ പവറിനെക്കുറിച്ച് നിലവില്‍ അറിവുകളൊന്നുമില്ല. 10 സെക്കണ്ടുകള്‍ക്കുള്ളില്‍ 0 - 100 km സ്പീഡ് കൈവരിക്കാനുള്ള കപ്പാസിറ്റി ഈ മോട്ടറുകള്‍ക്ക് കാണില്ല. ബാറ്ററി പാക്കിന്റെ കപ്പാസിറ്റിയെക്കുറിച്ചും നിലവില്‍ വ്യക്തതയൊന്നുമില്ല.

Source: Electrek

Most Read Articles

Malayalam
English summary
First Long Range Solar car Lightyear One Unveiled by start up company. Read More Malayalam.
Story first published: Thursday, June 27, 2019, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X