ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

പൂനെയ്ക്ക് അടുത്തുള്ള ടാറ്റ മോട്ടോർസ് പിംപ്രി ഫാക്ടറിയിൽ നിന്ന് നിർമ്മാണം പൂർത്തിയായ ആദ്യത്തെ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറങ്ങി. വാഹനം ജനുവരി ആദ്യം വിപണിയിലെത്തും, അതിനു മുമ്പായി ആദ്യത്തെ നൂറോളം കാറുകൾ ടെസ്റ്റ് ഡ്രൈവുകൾക്കായി ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങും.

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

കാറിന്റെ ടെസ്റ്റ് ഡ്രൈവുകൾ ഉടൻ തന്നെ നിർമ്മാതാക്കൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. ടാറ്റ മോട്ടോർസിൽ നിന്നുള്ള ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കാണ് ആൾട്രോസ്.

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

മാരുതി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവയാവും വാഹനത്തിന്റെ വിപണിയിലെ പ്രധാന എതിരാളികൾ. ടാറ്റ മോട്ടോർസിന്റെ അഡ്വാൻസ്ഡ് മോഡുലാർ പ്ലാറ്റ്ഫോം (AMP) അഥവാ ആൽഫ പ്ലറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

പുതിയ പ്ലാറ്റ്ഫോം മറ്റ് നിരവധി കാർ മോഡലുകൾക്ക് രൂപം നൽകും. വരാനിരിക്കുന്ന ഹോൺബിൽ (H2X)മൈക്രോ എസ്‌യുവിയാണ് അത്തരത്തിൽ ഒരുങ്ങുന്ന ഒരു മോഡൽ. ഹ്യുണ്ടായി എലൈറ്റ് i20, മാരുതി ബലേനോ എന്നിവയേക്കാൾ വിലകുറഞ്ഞതായിരിക്കും ആൽ‌ട്രോസിന്.

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് നിർമ്മാതാക്കൾ പ്രീമിയം ഹാച്ച്ബാക്കിൽ വാഗ്ദാനം ചെയ്യുന്നത്. എൻട്രി ലെവൽ വകഭേദങ്ങളിൽ ടിയാഗോയിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ -മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാവും നൽകുക.

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

84 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിവുള്ള എഞ്ചിനാണിത്. ടാറ്റ നെക്‌സണിൽ നിന്നും എടുത്തിട്ടുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉയർന്ന പതിപ്പുകൾക്ക് കരുത്തേകും.

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

നെക്‌സോണിൽ നിന്നുള്ള 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും ആൾട്രോസിൽ ലഭിക്കും. ടർബോചാർജ്ഡ് പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഇന്ധനക്ഷമത വർധിപ്പിക്കാൻ കരുത്ത് അൽപ്പം കുറയ്ച്ച് ട്യൂൺ ചെയ്യാനിടയുണ്ട്.

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

ആൽ‌ട്രോസിന് നെക്‌സോണിനേക്കാൾ ഭാരം കുറവായതിനാൽ ഇത് വളരെയധികം ഗുണകരമാവും. മാനുവൽ ഗിയർബോക്സുകൾ എല്ലാ എഞ്ചിനുകളിലും സ്റ്റാൻഡേർഡ് ആയിരിക്കുമെങ്കിലും ടാറ്റ മോട്ടോർസ് ടർബോ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ AMT ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് കണ്ടറിയണം.

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

അങ്ങനെ സംബവിക്കുകയാണെങ്കിൽ, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ പെട്രോൾ, ഡീസൽ ഓട്ടോമാറ്റിക് ഓപ്ഷനുകൾ ലഭിക്കുന്ന ഒരേയൊരു കാറായിരിക്കും ആൾട്രോസ്.

Most Read: വിപണിയിലെത്തുന്നതിന് മുമ്പ് ടാറ്റ ആൾട്രോസിന്റെ രണ്ട് ടീസർ വീഡിയോ പുറത്ത്

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ കാർ 2019 ലെ ജനീവ മോട്ടോർ ഷോയിൽ അവതരിപ്പിച്ച കൺസെപ്റ്റിനോട് സാമ്യത പുലർത്തുന്നു. വളരെ പുതുമയുള്ള ഒരു കാറാണിത്, ക്ലാസി എന്ന് വിളിക്കാൻ പര്യാപ്തമായ സ്റ്റൈലിംഗാണ്.

Most Read: 2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

ഉയർന്ന പതിപ്പുകൾക്ക് വിംഗ് മിററുകൾ, ഡോർ ഹാൻഡിലുകൾ, റൂഫ്, ഹാച്ച്ലിഡ് സ്‌പോയിലർ എന്നിങ്ങനെ നിരവധി ഭാഗങ്ങളിൽ കറുപ്പ് നിറങ്ങളിൽ സ്പോർട്ടി ടച്ച് ലഭിക്കാൻ സാധ്യതയുണ്ട്.

Most Read: H2X കൺസെപ്പ്റ്റിനെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ആദ്യ ടാറ്റ ആൾട്രോസ് നിർമ്മാണശാലയിൽ നിന്ന് പുറത്തിറങ്ങി

ഹെഡ്‌ലാമ്പുകൾക്ക് പോലും ബ്ലാക്ക് ഔട്ട് ലുക്ക് ലഭിച്ചേക്കാം. ആൾ‌ട്രോസിന്റെ ബേസ് പതിപ്പിന് അഞ്ച് ലക്ഷം രൂപ പ്രാരംഭ വില പ്രതീക്ഷിക്കാം. ടാറ്റാ മോട്ടോർസ് 4-5 ലക്ഷം രൂപ വില വരുന്ന വിഭാഗത്തിൽ കാറിന്റെ അടിസ്ഥാന പതിപ്പിനെ അവതരിപ്പിച്ച് ആശ്ചര്യപ്പെടുത്താൻ പോലും പദ്ധതിയിട്ടിരിക്കാം.

Most Read Articles

Malayalam
English summary
First Tata Altroz Rolled out from factory. Read more Malayalam.
Story first published: Thursday, November 28, 2019, 2:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X