ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

2020 ഏപ്രിൽ മുതൽ ബിഎസ്-VI മലിനീകരണ നിരോധന ചട്ടം നിലവിൽ വരുന്നതോടെ ഇന്ത്യൻ വാഹന വിപണി ബിഎസ്-IV നിലവാരത്തിലുള്ള വാഹനങ്ങളെ ഒഴിവാക്കുകയും പുതിയ മാനദണ്ഡം അനുസരിച്ചുള്ള വാഹനങ്ങളെ സ്വീകരിച്ചു തുടങ്ങുകയും ചെയ്യും.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

പുതിയ പരിഷ്ക്കരണത്തിനായി വാഹന നിർമ്മാതാക്കൾക്ക് സർക്കാർ സമയപരിധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരവധി കാർ നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകളെ ബിഎസ്-VI ലേക്ക് നവീകരിച്ചു കൊണ്ടിരിക്കുകയാണ്.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

തങ്ങളുടെ തന്ത്രത്തിൽ ചില നിർണായക മാറ്റങ്ങൾ വരുത്തിയ കുറച്ച് കാർ നിർമ്മാതാക്കളുണ്ട് നമ്മുടെ വിപണിയിൽ. ഡീസൽ എഞ്ചിനുകളെ തങ്ങളുടെ ലൈനപ്പിൽ നിന്ന് ഒഴിവാക്കുക എന്ന തന്ത്രം കുറച്ച് വാഹന നിർമ്മാതാക്കൾ കൈക്കൊണ്ടിട്ടുണ്ട്.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

പെട്രോളിൽ പ്രവർത്തിക്കുന്ന മോഡലുകളുടെ ജനപ്രീതി വളരെക്കാലമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രധാന കാരണം പെട്രോളും ഡീസലും തമ്മിലുള്ള ഇന്ധന വിലയിലെ വ്യത്യാസമാണ്. എങ്കിലും ഡീസലിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വലിയൊരു ഭാഗം ഇപ്പോഴും വിൽപ്പനയിൽ മുന്നിട്ടു നിൽക്കുന്നുണ്ട്.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയാണ് പുതിയ മലിനീകരണ നിരോധന ചട്ട മാനദണ്ഡങ്ങൾ കാരണം ഇന്ത്യൻ വിപണിയിൽ ഡീസൽ എഞ്ചിൻ മോഡലുകൾ നിർത്തുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് ശേഷം ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നത് വാഹനങ്ങളുടെ വില കുത്തനെ വർധിപ്പിക്കുമെന്ന് മാരുതി സുസുക്കിയുടെ ബോസ്മാൻ ആർ സി ഭാർഗവ പറഞ്ഞു.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

പകരം ഇലക്ട്രിക് വാഹനങ്ങൾ, സി‌എൻ‌ജിയിൽ പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾ തുടങ്ങിയ ഇതര ഇന്ധനങ്ങൾ കമ്പനി കൊണ്ടുവരും. മാരുതി സുസുക്കി ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ പുതുതായി വികസിപ്പിച്ച 1.5 ലിറ്റർ ഡീസൽ എഞ്ചിൻ പുറത്തിറക്കിയിരുന്നു.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ഒരു പുതിയ എഞ്ചിൻ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപം നൂറുകോടി കോടി രൂപയാണ്. എന്നിരുന്നാലും ഭാവിയിൽ ശക്തമായ ഡിമാൻഡ് ഉണ്ടെങ്കിൽ ഡീസൽ ഉപയോഗിച്ചുള്ള വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ വീണ്ടും അവതരിപ്പിക്കാമെന്ന് മാരുതി സുസുക്കി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഏഴ് ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ മോഡലുകൾ ഇന്ത്യൻ വിപണിയിൽ മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read: റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

റെനോ

പുതിയ ബിഎസ്-VI മാനദണ്ഡങ്ങൾ നിലവിൽ വന്നതിനുശേഷം ഡീസൽ എഞ്ചിൻ വാഹനങ്ങൾ വിപണിയിൽ എത്തിക്കില്ലെന്ന് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read: ഡോര്‍സ്റ്റെപ്പ് കാര്‍ സര്‍വീസ് പദ്ധതിക്ക് തുടക്കം കുറിച്ച് മാരുതി

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ഡീസൽ എഞ്ചിൻ വാഹനങ്ങളുടെ വില ബിഎസ്-VI നിലവിൽ വന്നതിനുശേഷം ഏതാനും ലക്ഷം രൂപ വർധിക്കുന്നതായിരിക്കും. മാത്രമല്ല ഇത് സാധാരണ ഉപഭോക്താക്കൾക്ക് താങ്ങാനാകാത്തതായിത്തീരും. അതിനാൽ ആവശ്യക്കാർ കുറവായതിനാൽ ഡീസലിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ റെനോയും നിർത്തലാക്കും.

Most Read: ടാറ്റ ഹാരിയർ ബ്ലാക്ക് എഡിഷൻ അവതരിപ്പിച്ചു- വില 16.76 ലക്ഷം മുതൽ

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

നിസാൻ

ഇന്ത്യയിലെ റെനോയുടെ പങ്കാളിയും മുമ്പ് പരസ്പരം പുനർനിർമ്മിച്ച വാഹനങ്ങൾ പുറത്തിറക്കിയ ബ്രാൻഡുമായ നിസാനും ഭാവിയിൽ ഡീസൽ എഞ്ചിനുകൾ നിർത്തലാക്കും.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

നിലവിൽ മൈക്രോ, സണ്ണി, ടെറാനോ, കിക്ക്സ് എന്നിവയുൾപ്പെടെയുള്ള എല്ലാ മോഡലുകളിലും ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നിസാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. സമീപഭാവിയിൽ ഈ ഉത്പന്നങ്ങളെല്ലാം കമ്പനി ബിഎസ്-VI ന് ശേഷം നിർത്തലാക്കും.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ഫോക്‌സ്‌വാഗൺ

ഡീസൽ എഞ്ചിനുകൾക്കായുള്ള ആഗോള അഴിമതിക്കേസിൽ ഉൾപ്പെട്ട ഫോക്‌സ്‌വാഗൺ ഗ്രൂപ്പും ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇന്ത്യയിലെ തങ്ങളുടെ നിരയിൽ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചു.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

വരും ദിവസങ്ങളിൽ വിപണിയിലെത്തുന്ന ഫെയ്‌സ് ലിഫ്റ്റഡ് പോളോയിൽ പെട്രോൾ എഞ്ചിൻ മാത്രമേ കമ്പനി വാഗ്ദാനം ചെയ്യുകയുള്ളൂ.ഭാവിയിൽ ഫോക്സ്‍വാഗൺ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനുകൾക്കൊപ്പം ഉത്പ്പന്നങ്ങൾ പുറത്തിറക്കുന്നത് തുടരുമ്പോൾ ഡീസൽ എഞ്ചിനുകൾ നിർത്തലാക്കും.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ഫോക്സ്‍വാഗൺ ഗ്രൂപ്പിനായി ഇന്ത്യ 2.0 സ്ട്രാറ്റജിയെ സ്കോഡ നയിക്കും. സ്കോഡ അടുത്ത മാസങ്ങളിൽ റാപ്പിഡിന്റെ ഡീസൽ വകഭേദങ്ങൾ നിർത്തലാക്കും. അതേസമയം ഡീസൽ എഞ്ചിൻ വഹിക്കുന്ന ബ്രാൻഡിലെ മറ്റെല്ലാ മോഡലുകളും ഭാവിയിൽ നിർത്തലാക്കും.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ഇന്ത്യയിൽ ബിഎസ്-VI ഡീസൽ എഞ്ചിനുകൾ

മാരുതി സുസുക്കിയും കിയയെപ്പോലുള്ള മറ്റ് നിർമ്മാതാക്കളും ഇതിനകം തന്നെ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഡീസൽ എഞ്ചിൻ വികസിപ്പിക്കുന്നതിനും ബിഎസ്-VI മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ചെലവും വളരെയധികം ജോലിയും നിക്ഷേപവും ആവശ്യമാണ്.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

നിക്ഷേപം വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുകയും പെട്രോളും ഡീസൽ കാറുകളും തമ്മിലുള്ള വില വ്യത്യാസം വളരെയധികം വർധിപ്പിക്കുകയും ചെയ്യും. ഇതിനാലാണ് മുകളിൽ പറഞ്ഞ നിർമ്മാതാക്കൾ ഡീസലിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ വിപണിയിൽ നൽകില്ലെന്ന് പ്രഖ്യാപിച്ചത്.

ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

എന്നിരുന്നാലും ഹ്യുണ്ടായി, കിയ, ഹോണ്ട, ഫോർഡ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ നിർമ്മാതാക്കൾ ബിഎസ്-VI കംപ്ലയിന്റ് ഡീസൽ കാറുകൾ വിപണിയിലെത്തിക്കുമെന്നും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുമ്പോൾ ഡീസലിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ നൽകുന്നത് തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Five car companies preparing to discontinue diesel engines. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X