ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ കടുത്ത മാന്ദ്യമാണ് അനുഭവപ്പെടുന്നത്. സമീപകാലത്തില്ലാത്ത പ്രതിസന്ധിയാണ് വാഹന വിപണി നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാഹന വില്‍പ്പനയും കുത്തനെ താഴോട്ടാണ്. എന്നാല്‍ പുതിയ കുറച്ച് മോഡലുകളെ വിപണിയില്‍ എത്തിച്ച് പ്രതിസന്ധി തരണം ചെയ്യാനുള്ള നീക്കത്തിലാണ് ഏതാനും കമ്പനികള്‍. അഞ്ച് മോഡലുകളെയാണ് ഓഗസ്റ്റ് മാസത്തില്‍ വിവിധ കമ്പനികള്‍ നിരത്തിലെത്തുന്നത്. ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന ആഞ്ച് മോഡലുകളെ പരിചയപ്പെടാം.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

1. ബിഎംഡബ്ല്യു 3 സിരീസ്

ഏഴാം തലമുറ ബിഎംഡബ്ല്യു 3 സിരീസിനെ ഇന്ത്യന്‍ നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് കമ്പനി. ഓഗസ്റ്റ് 21 -ന് മോഡലിനെ നിരത്തിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. പുതിയ 3 സിരീസ് 5, 7 സീരീസുകളുടെ അതേ ക്ലസ്റ്റര്‍ ആര്‍ക്കിടെക്ചര്‍ (സിഎല്‍ആര്‍) പ്ലാറ്റ്ഫോമില്‍ തന്നെയാകും നിരത്തില്‍ എത്തുക.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

പുതിയ മോഡല്‍ മുന്‍ഗാമിയേക്കാള്‍ വലിപ്പം കൂടിയതാകും. എന്നാല്‍ ഭാരം കുറഞ്ഞതും കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നതുമാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിരത്തിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ 3 സീരീസിന്റെ സ്റ്റെയിലില്‍ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ നിരത്തിലെത്തുന്ന 3 സിരീസിനായി, ബിഎംഡബ്ല്യു നിലവിലെ കാറിന്റെ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ തന്നെ നിലനിര്‍ത്തും. ഇത് 258hp പവറും, 400Nm torque ഉം സൃഷ്ടിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 190hp പവറും, 400Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് എത്തുക.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

2. കിയ സെല്‍റ്റോസ്

വിപണി ആകാംഷയോടെ കാത്തിരിക്കുന്ന വാഹനമാണ് കിയ സെല്‍റ്റോസ്. ആഗസ്റ്റ് 22 -ന് വാഹനം നിരത്തിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് സെല്‍റ്റോസിനെ കിയ ആദ്യമായി അവതരിപ്പിച്ചത്. മുന്‍ വശത്തെ ടൈഗര്‍ നോസ് ഗ്രില്ല്, പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, നീളത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫോഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. സ്‌റ്റൈലിഷായ മെഷീന്‍ അലോയ് വീലുകളാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

ചുറ്റും കാണുന്നതിന് 360 ഡിഗ്രീ ക്യാമറ, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, പനോരമിക്ക് സണ്‍റൂഫ്, ഹെഡ്സ്അപ്പ് ഡിസ്പ്ലേ, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, എട്ട് തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ വാഹനത്തിലുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ഹില്ല് അസിസ്റ്റ്, വിവധ ഡ്രൈവിംഗ് മോഡുകള്‍, വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വിവിധ നിറത്തിലുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്പ്ലെ, എട്ട് സ്പീക്കറുള്ള ബോസ് മ്യൂസിക്ക് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍ എന്നിവയാണ് നിര്‍മ്മാതാക്കള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരു ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍ വരുന്നത്. 115 bhp കരുത്ത് 144 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പ്രാരംഭ പതിപ്പില്‍ വരുന്നത്. 115 bhp കരുത്ത് 250 Nm torque എന്നിവ പ്രധാനം ചെയ്യുന്ന 1.5 ലിറ്ററാണ് ഡീസല്‍ എഞ്ചിന്‍. 140bhp കരുത്ത് 244Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോളാണ് വാഹനത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിന്‍. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് വാഹനത്തില്‍ വരുന്നത്.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

3. റെനോ ട്രൈബര്‍

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അടുത്തിടെയാണ് പുതിയ എംപിവി മോഡലായ ട്രൈബറിനെ അവതരിപ്പിച്ചത്. ഓഗസ്റ്റ് മാസം പകുതിയോടെ വാഹനത്തെ നിരത്തിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വാഹനത്തിന്റെ വിവരങ്ങളെല്ലാം പുറത്തുവന്നിരുന്നു.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

വലുപ്പം തോന്നിക്കാന്‍ ഒരു കോമ്പാക്ട് എസ്യുവിയുടെ ഘടനയാണ് വാഹനത്തിന് റെനോ നല്‍കിയിരിക്കുന്നത്. വശങ്ങളില്‍ അല്‍പ്പം മുഴയ്ച്ചു നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളും അവയ്ക്കു പുറമേ വരുന്ന കറുത്ത ക്ലാഡിങ്ങും, 50 കിലോ വരെ ഭാരം താങ്ങാനാവുന്ന റൂഫ് റെയ്ലുകളും, ആകാരം വെളിപ്പെടുത്തുന്ന ക്യാരക്ടര്‍ ലൈനുകളും ട്രൈബറിന്റെ സവിശേഷതയാണ്. പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡ് ഡെയ്‌ടൈം റണ്ണിങ് ലാമ്പുകള്‍ എല്ലാ വകഭേദങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

ക്വിഡിന്റെ CMF-A പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ട്രൈബറും നിരത്തിലെത്തുന്നത്. 7.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ്. 3.5 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി ഇന്‍ഫൊര്‍മേഷന്‍ ഡിസ്‌പ്ലെയില്‍ വാഹനത്തിന്റെ സ്പീഡ് ഉള്‍പ്പടെ എല്ലാ വിവരങ്ങളും ലഭിക്കും.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

ക്വിഡില്‍ ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ട്രൈബറിലും കരുത്തേകുക. 72 bhp കരുത്തും 96 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാനാവും, എംപിവിയുടെ കൂടുതല്‍ ഭാരം വഹിക്കാന്‍ വാഹനത്തിന്റെ എഞ്ചിന് ഇരട്ട VVT സാങ്കേതികവിദ്യയും വേരിയബിള്‍ ഓയില്‍ പമ്പും നിര്‍മ്മാതാക്കള്‍ നല്‍കുന്നു. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

4. ഹ്യുണ്ടായി ഗ്രാന്റ് i10

ഇന്ത്യന്‍ ചെറുകാര്‍ വിപണി കൈയ്യടാക്കാന്‍ ഉള്ള ഒരുക്കത്തിലാണ് കൊറിയന്‍ വാഹന നിര്‍മ്മാതക്കളായ ഹ്യുണ്ടായി. ഓഗസ്റ്റ് 20 -ഓടെ മൂന്നാം തലമുറ ഗ്രാന്റ് i10 -നെ ഇന്ത്യന്‍ നിരത്തിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. അടിമുടി മാറ്റത്തോടെയാകും വാഹനത്തെ നിരത്തിലെക്കുക എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

ഫ്‌ളൂയിഡിക് ശൈലിയിലുള്ള മുന്‍ ഗ്രില്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റ്, പുത്തന്‍ ശൈലിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയൊക്കെ മുന്നാം തലമുറ ഗ്രാന്റ് i10 -ന്റെ സവിശേഷതകളായിരിക്കും. ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോര്‍ഡ് ലേ ഔട്ടോടെയാകും പുത്തന്‍ ഗ്രാന്റ് i10 നിരത്തിലെത്തുക. അടുത്തിടെ കമ്പനി നിരത്തിലെത്തിച്ച കോംപാക്ട് എസ്‌യുവിയായ വെന്യുവില്‍ കണ്ട ആന്‍ഡ്രോയിഡ് ഓട്ടോ- ആപ്പിള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫേര്‍ടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടം പിടിക്കും.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

നിലവിലുള്ള 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്‍ പരിഷ്‌കരിച്ച് മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് 6 (ബിഎസ്6) നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും പുതിയ മോഡലിനെ കമ്പനി നിരത്തിലെത്തിക്കുന്നത്. 1.2 ലിറ്റര്‍ U2 ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും വിപണിയില്‍ അവതരിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപഷനുകളും ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം. ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഫോര്‍ഡ് ഫിഗോ, മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗൊ, മാരുതി സെലറിയോ തുടങ്ങിയ മോഡലുകളായിരിക്കും വാഹത്തിന്റെ എതിരാളികള്‍. നിലവില്‍ വിപണിയില്‍ ഉള്ളതിനൊക്കാളും പുതിയ മോഡലിന് വിലയില്‍ മാറ്റം പ്രതീക്ഷിക്കാം.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

5. മാരുതി സുസുക്കി XL6

ജനപ്രിയ എംപിവി എര്‍ട്ടിഗയെ ആധാരമാക്കി പ്രീമിയം എംപിവിയുമായി മാരുതി സുസുക്കി. എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണമെങ്കിലും അകത്തും പുറത്തുമായി നിരവധി മാറ്റങ്ങള്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു നിരകളിലായി ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന വാഹനം പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയായിരിക്കും വില്‍പ്പനയ്‌ക്കെത്തുക. ഓഗസ്റ്റ് 21ന് വാഹനത്തെ വിപണിയിലെത്തിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. അടിസ്ഥാനപ്പെടുത്തുന്നത് എര്‍ട്ടിഗയെയാണെങ്കിലും ഏറെ മാറ്റങ്ങളോടെയാകും പുതിയ വാഹനം എത്തുക.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

സ്‌പോര്‍ട്ടിയറായ ഗ്രില്ല്, ഡേടൈം റണ്ണിങ് ലാമ്പോടു കൂടിയ ഹെഡ്‌ലൈറ്റുകള്‍, ബോഡി ക്ലാഡിങ്ങുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ പുതിയ വാഹനത്തിലുണ്ടാകും. ഉയര്‍ന്ന വകഭേദത്തിന് സണ്‍റൂഫ് അടക്കമുള്ള സംവിധാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള പ്രീമിയം ഇന്റീരിയറായിരിക്കും. ഡാഷ്‌ബോര്‍ഡും സ്റ്റിയറിങ് വീലും പുതിയ എര്‍ട്ടിഗയിലേതും തന്നെയാകും. മുന്നിലെ രണ്ടു നിരകളില്‍ ക്യാപ്റ്റന്‍ സീറ്റുകളും പിന്നില്‍ ബഞ്ച് സീറ്റും. കൂടാതെ മാരുതിയുടെ പുതിയ സ്മാര്‍ട്ട് പ്ലെ സ്റ്റുഡിയോ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും വാഹനത്തിന്റെ സവിശേഷതയാണ്. മാരുതിയുടെ പുതിയ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക.

ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

മില്‍ഡ് ഹൈബ്രിഡ് സംവിധാനവും പുതിയ വാഹനത്തില്‍ മാരുതി ഉള്‍പ്പെടുത്തും. 105 bhp കരുത്തില്‍ 138 Nm torque ഉം വാഹനം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. എന്നാല്‍ ക്രോസ്ഓവറില്‍ ഡീസല്‍ പതിപ്പുണ്ടാകന്‍ സാധ്യത കുറവാണ്.

Most Read Articles

Malayalam
English summary
five new cars launching in august 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X