അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ജനപ്രീയ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയില്‍ നിന്നും വരും മാസങ്ങളില്‍ വാഹനങ്ങളുടെ ഒരു നിര തന്നെയാണ് വിപണിയില്‍ എത്തുന്നത്. കുറഞ്ഞത് അഞ്ച് മോഡലുകള്‍ എങ്കിലും വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

മിക്ക വാഹനങ്ങളുടെയും പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നിരുന്നു. പുതുതലമുറ സ്‌കോര്‍പ്പിയോ, XUV400, TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ്, ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ കിയ സെല്‍റ്റോസിന്റെ എതിരാളി തുടങ്ങി ഒരുപിടി മോഡലുകളാണ് വിപണിയില്‍ എത്തുന്നത്.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

പുതുതലമുറ ഥാര്‍

പുതുതലമുറ ഥാറിനെ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയ കഴിഞ്ഞു. ഥാര്‍ 2020 മോഡലിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ കുറച്ചുകാലമായി നടന്നുവരികയാണ്. നിലവിലുള്ള മോഡലില്‍ നിന്നും കൂടുതല്‍ മാറ്റങ്ങളുമായാകും പുതിയ വാഹനം എത്തുക.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

പഴയ മോഡലിന്റെ ക്ലാസിക്ക് ശൈലി നിലനിര്‍ത്തി തന്നെയാകും പുതിയ പതിപ്പിന്റെയും ഡിസൈന്‍. നിലവില്‍ വില്‍പ്പനയ്ക്കെത്തുന്ന പതിപ്പിനേക്കാള്‍ വീതിയും ഉയരവും കൂടുതലാണ് പുതിയ മോഡലിന്. പുതിയ മോഡല്‍ ജീപ്പ് റാങ്ലറെ ഒരു പരിധിവരെ അനുകരിക്കുന്നുണ്ട്.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഇന്റീരിയറില്‍ ഒരു പുതിയ ഡാഷ്ബോര്‍ഡും ഒരു പുതിയ ഇരിപ്പിട ക്രമീകരണവും ഉള്‍പ്പെടെ ഒട്ടേറെ നവീരകണങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020 -ല്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

പുതുതലമുറ സ്‌കോര്‍പ്പിയോ

കാലാകാലങ്ങളില്‍ നിരത്തില്‍ എത്തിയിട്ടുള്ള എസ്‌യുവികള്‍ നിരവധിയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം പിറവി മുതല്‍ പകിട്ട് ഒട്ടും ചോര്‍ന്നുപോകാത്ത വാഹനമാണ് സ്‌കോര്‍പ്പിയോ. മഹീന്ദ്ര നിരയില്‍ നിന്നുള്ള ജനപ്രീയ എസ്‌യുവി.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഥാറിനൊപ്പം തന്നെ പുതുതലമുറ സ്‌കോര്‍പ്പിയോയും 2020 -ല്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. നിരവധി തവണ വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പുതിയ പ്ലാറ്റ്‌ഫോമിലാകും സ്‌കോര്‍പ്പിയോ വിപണിയില്‍ എത്തുന്നത്.

Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഥാറില്‍ കമ്പനി നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാകും സ്‌കോര്‍പ്പിയോയിലും മഹീന്ദ്ര നല്‍കുക. ഥാറിന് അടിസ്ഥാനമൊരുക്കുന്ന ലാഡര്‍ ഫ്രെയിം ഷാസിയിലാണ് പുതിയ സ്‌കോര്‍പിയോയും ഒരുങ്ങുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന സംവിധാനങ്ങളും വാഹനത്തിന്റെ സവിശേഷതകളാണ്.

Most Read: ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

മഹീന്ദ്ര XUV400

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കോമ്പാക്ട് എസ്‌യുവി നിരയിലേക്ക് മഹീന്ദ്ര XUV300 -നെ അവതരിപ്പിക്കുന്നത്. വിപണിയില്‍ മികച്ച വില്‍പ്പന കാഴ്ചവെച്ചതിന് പിന്നാലെ വാഹനത്തിന്റെ ഉയര്‍ന്ന പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

XUV400 എന്നായിരിക്കും പുതിയ വാഹനത്തിന് മഹീന്ദ്ര പേര് നല്‍കുക. വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. ഥാറിലും, സ്‌കോര്‍പിയോയിലും കമ്പനി നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാകും ഈ വഹനത്തിനും കരുത്ത് നല്‍കുക.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

വിപണിയില്‍ ഉള്ള XUV300 -ന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാകു വാഹനം വിപണിയില്‍ എത്തുക. എന്നാല്‍ അളവില്‍ XUV300 -നെക്കാള്‍ വലിയ വാഹനമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

TVU300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ്

മഹീന്ദ്ര നിരയില്‍ നിന്നും ഉടന്‍ തന്നെ വിപണിയില്‍ എത്തുന്ന മോഡലാണ് TVU300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ്. 2020 മഹീന്ദ്ര ഥാര്‍, പുതുതലമുറ സ്‌കോര്‍പിയോ എന്നിവയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ TUV300 പ്ലസ് വിപണിയിലെത്തുക.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

കാര്യമായ വില്‍പ്പന വാഹനത്തിന് നേടാന്‍ സാധിക്കുന്നില്ലെങ്കിലും പുതിയ ഫെയ്‌സ്ലിഫ്റ്റ് മോഡലിന് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഏഴ് സീറ്റര്‍ TUV300 -നെ അപേക്ഷിച്ച് ഡ്രൈവര്‍ക്ക് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് ഇരിക്കാനാവും എന്നതും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാകും വാഹനത്തിന് കരുത്ത് നല്‍കുക. നിരവധി സവിശേഷതകളോടെയാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക. നിലവില്‍ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഇന്ത്യന്‍ നിരത്തുകളില്‍ നടന്നുവരികയാണ്.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഫോര്‍ഡ്-മഹീന്ദ്ര കോമ്പാക്ട എസ്‌യുവി

അടുത്ത വര്‍ഷത്തോടെ XUV400 ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് മഹീന്ദ്ര വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ ഒരു കോമ്പാക്ട എസ്‌യുവിയെ കൂടി വിപണിയില്‍ എത്തുക്കുമെന്നാണ് റിപ്പോര്‍ട്ട്.

അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

വാഹനത്തെ സംബന്ധിച്ച് കൂടുതല്‍ വിവിരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവരാകും പുതിയ വാഹനത്തിന്റെ വിപണിയിലെ എതിരാളികള്‍ എന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Five new Upcoming Mahindra Cars In India. Read more in Malayalam.
Story first published: Wednesday, October 23, 2019, 14:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X