വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

ഇന്ത്യന്‍ വാഹനവിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന കൈവരിച്ചിരുന്ന വാഹനമായിരുന്നു മാരുതി സുസുക്കി വിറ്റാര ബ്രെസ. എന്നാല്‍ നിലവില്‍ വിപണിയില്‍ ബ്രെസ അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

2019 ജൂലായി മാസത്തില്‍ വാഹനത്തിന്റെ വില്‍പ്പന 63% ആയി കുറഞ്ഞു. ബ്രെസയുടെ 5,302 യൂണിറ്റുകള്‍ മാത്രമാണ് ജൂലായി മാസത്തില്‍ വില്‍പ്പന നടത്തിയത്. നിലവില്‍ ഹ്യുണ്ടായിയുടെ വെന്യുവാണ് കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന വാഹനം.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

കഴിഞ്ഞ വര്‍ഷം ജൂലായില്‍ 14,181 യൂണിറ്റായിരുന്നു ബ്രെസയുടെ വില്‍പ്പന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ പത്ത് കാറുകളുടെ പട്ടികയില്‍ പോലും ഇത്തവണ ബ്രെസക്ക് ഇടം നേടാനായില്ല. 2019 ജൂണിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 40% ഇടിവാണ് ഉണ്ടായിരിക്കുന്നത്.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിലൂടെയാണ് ഇന്ത്യന്‍ വാഹന വിപണി കടന്നുപോകുന്നത്. എങ്കിലും ബ്രെസയുടെ വില്‍പ്പന ക്രമേണ കുറയുന്നതിന് കാരണം മറ്റ് ഘടകങ്ങള്‍ കൂടിയാണ്. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാന്‍ കാരണമായ അഞ്ച് കാരണങ്ങള്‍ ഇവയാണ്

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

1. പ്രീമിയം സവിശേഷതകളുടെ അഭാവം

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ഏര്‌റവും മോശമായ ഫീച്ചേഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന വാഹനമാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍. കീലെസ് എന്‍ട്രി എന്നിവ മാത്രമാണ് ലഭിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ ബ്രെസക്ക് രണ്ട് എയര്‍ബാഗുകളാണ് ലഭ്യമാകുന്നത്.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

കൂടാതെ എബിഎസ്, ഇബിഡി എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും സുരക്ഷയുടെ കാര്യത്തിലും മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ബ്രെസ പിന്നില്‍ നില്‍ക്കുന്നു.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

സണ്‍റൂഫ്, ഇലക്ട്രോണിക് നിയന്ത്രിത സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങീ നിരവധി പ്രീമിയം സവിശേഷതകള്‍ മാരുതി സുസുക്കി ബ്രെസയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹില്‍-അസിസ്റ്റ്, രണ്ട് എയര്‍ബാഗുകള്‍ എന്നിവ ഒഴിച്ചു നിര്‍ത്തിയാല്‍ സുരക്ഷയുടെ കാര്യത്തില്‍ ബ്രെസ മറ്റൊന്നും തന്നെ വാഗ്ദാനം ചെയ്യുന്നില്ല.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍ എന്നിവ ബ്ലൂലിങ്ക് കണക്ടീവിറ്റി ഫീച്ചറിനൊപ്പം സുരക്ഷക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

2. പെട്രോള്‍ പതിപ്പിന്റെ അഭാവം

വിപണിയിലെത്തിയതു മുതല്‍ 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍ മാത്രമാണ് മാരുതി ബ്രെസയില്‍ വാഗ്ദാനം ചെയ്യുന്നത്. പിന്നീട് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തിയെങ്കിലും പെട്രോള്‍ എഞ്ചിന്‍ പുറത്തിറക്കാന്‍ കമ്പനി ഇതുവരെ തയ്യാറായില്ല.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

പെട്രോള്‍ എഞ്ചിന്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രിയമേറിവരുന്ന സാഹചര്യത്തില്‍ ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു എന്നീ കാറുകള്‍ പെട്രോള്‍ എഞ്ചിന്‍ ശ്രേണിയിലേക്ക് ചുവടുവെച്ചു. ഇത് ബ്രെസയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

എന്നിരുന്നാലും മാരുതി സുസുക്കിയുടെ എല്ലാ വാഹനങ്ങളില്‍ നിന്നും ഡീസല്‍ എഞ്ചിനുകളുടെ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിചിചരുന്നു. ഈ സാഹചര്യത്തില്‍ ബ്രെസയുടെ 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പ് വിപണിയില്‍ അവതരിപ്പിക്കാന്‍ മാരുതി തയ്യാറെടുക്കുകയാണ്.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

3. പുതിയ എതിരാളികളുടെ കടന്നുവരവ്

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ കുറവുണ്ടാകാനുള്ള പ്രധാന കാരണം പുതുതലമുറയില്‍പെട്ട കോംപാക്ട് എസ്‌യുവികളുടെ കടന്നു വരവാണ്. ബ്രെസയുടെ ആദ്യ എതിരാളി ടാറ്റയുടെ നെക്‌സോണ്‍ ആയിരുന്നു. പുതിയ രൂപകല്‍പ്പനയും കുറഞ്ഞ വിലയും ടാറ്റ വാഹനത്തില്‍ വാഗ്ദാനം ചെയ്തു.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

പിന്നീട് ഈ സെഗ്മെന്റിലെ മികച്ച ഡിസൈനും മികച്ച ക്യാബിനുമായി മഹീന്ദ്ര XUV 300 എത്തി. അതിനുശേഷം എത്തിയ ഹ്യുണ്ടായിയുടെ വെന്യു ബ്രെസയുടെ യഥാര്‍ത്ഥ വില്ലനായി മാറി. ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് കാറെന്ന പദവിയുമായാണ് വെന്യു വിപണിയില്‍ എത്തിയത്. മികച്ച പ്രീമിയം ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന വെന്യു ഇപ്പോള്‍ വില്‍പ്പനയില്‍ മുന്നിട്ടു നില്‍ക്കുകയാണ് .

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

4. പുതിയ പതിപ്പ്

ബിഎസ്-VI പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് ബ്രെസയെ നവീകരിക്കുകയാണ് മാരുതി. ഈ വര്‍ഷം അനസാനത്തോടുകൂടി വാഹനത്തെ വിപണിയിലെത്തിക്കാനായിരിക്കും കമ്പനിയുടെ ശ്രമം. നവീകരിച്ച ഡിസൈന്‍, ഫീച്ചേഴ്‌സുകള്‍, പുതിയ എഞ്ചിന്‍ എന്നിവയെല്ലാം പരിഷ്‌ക്കരിച്ച പതിപ്പില്‍ ഉണ്ടാകും.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

5. പുതിയ പെട്രോള്‍ പതിപ്പ് എര്‍ട്ടിഗ

മാരുതി സുസുക്കിയുടെ സ്വന്തം വാഹനമായ എര്‍ട്ടിഗയുടെ പുതിയ പെട്രോള്‍ പതിപ്പും വിറ്റാര ബ്രെസയുടെ വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എംപിവി വാഹനം കൂടിയാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വില്‍പ്പന എര്‍ട്ടിഗ നേടിയിട്ടുണ്ട്.

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

പുതിയ ഡിസൈന്‍ ഫീച്ചറുകള്‍, 7 സീറ്റര്‍ ക്യാബിന്‍, 1.5 ലിറ്റര്‍ K15 എഞ്ചിന്‍ എന്നിവയെല്ലാം ബ്രെസയില്‍ നിന്നും എര്‍ട്ടിഗയെ വ്യത്യസ്തമാക്കുന്നു. ഈ സവിശേഷതകളെല്ലാം ആഗ്രഹിക്കുന്നവര്‍ വിറ്റാര ബ്രെസക്കു പകരം എര്‍ട്ടിഗയെ ആശ്രയിക്കുന്നു.

Most Read Articles

Malayalam
English summary
Five Reason of The Big Drop In Maruti Suzuki Vitara Brezza Sales. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X