എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

രാജ്യത്തിന്റെ പല ഭാഗങ്ങളിലും പരുക്കൻ റോഡുകൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ ഉപഭോക്താക്കൾ അവർ വാങ്ങുന്ന എല്ലാത്തരം കാറുകളിലും മികച്ച ഗ്രൗണ്ട് ക്ലിയറൻസ് തേടുന്നു. ഇതിനായി, അന്താരാഷ്ട്രതലത്തിൽ വിൽക്കുന്ന പല കാറുകളും അല്പം മെച്ചപ്പെട്ട ഗ്രൗണ്ട് ക്ലിയറൻസോടെയാണ് ഇവിടെ എത്തിക്കുന്നത്.

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

ഇന്ത്യൻ വിപണിയിൽ നിലവിൽ ഏറ്റവും ജനപ്രിയമായ വാഹന വിഭാഗമാണ് എസ്‌യുവി. മികച്ച പ്രകടനശേഷിയും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയാണ് ഈ മോഡലുകളിലേക്ക് വാഹന പ്രേമികളെ അടുപ്പിക്കുന്നത്. ഇന്ത്യൻ റോഡുകളുടെ മോശം അവസ്ഥയും എസ്‌യുവികളുടെ ജനപ്രീതി വർധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

അതുപോലെ തന്നെ ഇന്ത്യൻ വിപണിയിലെ ജനപ്രിയ വാഹന വിഭാഗം തന്നെയാണ് സെഡാനും. എസ്‌യുവി മോഡലുകൾ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും അധികം വിൽപ്പന നടക്കുന്ന വിഭാഗവും ഇതുതന്നെയാണ്. എസ്‌യുവിയോളം ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്ന അഞ്ച് സെഡാൻ മോഡലുകളെ പരിചയപ്പെടാം

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

ടാറ്റ ടിഗോർ

ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാനുകളിലൊന്നാണ് ടാറ്റ ടിഗോർ. സബ്-4 മീറ്റർ സെഡാൻ വിഭാഗത്തിൽ എത്തുന്ന ടിഗോറിന് 170mm ഗ്രൗണ്ട് ക്ലിയറൻസാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നത്.

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

ടിയാഗൊ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, അതേ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം വിപണിയിലെത്തുന്ന ടാഗോറിന് പെർഫോമൻസ് അധിഷ്ഠിത JTP മോഡലും ഉണ്ട്. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, പരമാവധി 84 bhp കരുത്തും 114 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഡീസൽ എഞ്ചിനൊപ്പം 69 bhp-യും 140 Nm torque ടിഗോർ സൃഷ്ടിക്കുന്നു.

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

ടാറ്റ സെസ്റ്റ്

ടിഗോറിന് മുമ്പ് 2014-ൽ കോംപാക്ട് സെഡാൻ വിഭാഗത്തിൽ ടാറ്റ അവതരിപ്പിച്ച വാഹനമാണ് സെസ്റ്റ്. 175 mm ഗ്രൗണ്ട് ക്ലിയറൻസാണ് വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. അതായത് ടിഗോറിനേക്കാൾ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് സെസ്റ്റ് നൽകിയിരുന്നതെന്ന് വ്യക്തം.

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

സിറ്റി ഡ്രൈവിംഗിനും ഒരു വാരാന്ത്യ യാത്രയ്ക്കും അനുയോജ്യമായ സെഡാനായിരുന്നു ഇത്.പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് സെസ്റ്റ് വിപണിയിലെത്തിയിരുന്നത്. 5.82 ലക്ഷം രൂപയാണ് ബേസ് XE പെട്രോൾ വകഭേദത്തിന്റെ എക്സ്ഷോറൂം വില.

Most Read: കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

ഫോർഡ് ഫിഗോ ആസ്പയർ

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് തങ്ങളുടെ ഫിഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി പുറത്തിറക്കിയ സെഡാനാണ് ഫിഗോ ആസ്പയർ. 174 mm ഗ്രൗണ്ട് ക്ലിയറൻസാണ് വാഹനത്തിനുള്ളത്. കമ്പനിയുടെ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലും ആസ്പയർ തന്നെയാണ്.

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ഫോർഡിന്റെ കോംപാക്റ്റ് സെഡാനിൽ വിപണിയിലെത്തുന്നത്. ഇത് ഫോർഡ് ഫിഗോ ഹാച്ച്ബാക്കിലും ലഭ്യമാണ്. ഫോർഡ് കഴിഞ്ഞ വർഷം ആസ്പയറിന്റെ പുതിയ പരിഷ്ക്കരിച്ച മോഡൽ വിപണിയിൽ എത്തിച്ചിരുന്നു. പുതുക്കിയ എക്സ്റ്റീരിയറുകളും ചെറുതായി നവീകരിച്ച ഇന്റീരിയറുകളുമായാണ് വാഹനം എത്തിയത്.

Most Read: ട്രൈബർ എംപിവിയിൽ ചെറിയ പരിഷ്ക്കരണവുമായി റെനോ

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

മാരുതി സുസുക്കി സിയാസ്

C-വിഭാഗം സെഡാൻ ശ്രേണിയിൽ മാരുതിയുടെ പ്രീമിയം മോഡലായ SX4 പരാജയപ്പെട്ടതിനെ തുടർന്നാണ് സിയാസുമായി ആ ശ്രേണിയിലേക്ക് മാരുതി വീണ്ടും എത്തുന്നത്. ആകർഷകമായ രൂപകൽപ്പനയും സവിശേഷതകളുള്ളതും സൗകര്യപ്രദവുമായ ക്യാബിനുമായി എത്തിയ വാഹനം അതിവേഗമാണ് ജനപ്രീതി നേടിയെടുത്തത്.

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

ഇക്കാരണങ്ങൾ മാത്രമല്ല സിയാസിനെ ഉപഭേക്താക്കളിലേക്ക് ആകർഷിക്കുന്നത്. 170 mm ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ജനപ്രീതി ആർജിക്കുന്നതിൽ സിയാസ് സെഡാനെ സഹായിച്ചു. പ്രീമിയം സെഡാൻ ശ്രേണിയിലെ എതിരാളികളായ ഹോണ്ട സിറ്റിയേക്കാളും ഹ്യുണ്ടായി വെർണയേക്കാളും ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണിത്.

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

ടൊയോട്ട കൊറോള ആൾട്ടിസ്

ടൊയോട്ട കൊറോള അതിന്റെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഡാനുകളിൽ ഒന്നാണ്. സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായി എലാൻട്ര, ഹോണ്ട സിവിക് എന്നിവയാണ് ഈ ശ്രേണിയിലെ കൊറോള ആൾട്ടിസിന്റെ പ്രധാന എതിരാളികൾ.

എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

ഒക്ടാവിയ, എലാൻട്ര, സിവിക് തുടങ്ങിയ മോഡലുകൾ ചിലപ്പോൾ മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുകയും പുതിയ തലമുറ മോഡലുകൾ വിപണിയിലെത്തുക്കുന്നുണ്ടെങ്കിലും കൊറോളയെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഉയർന്ന 175 mm ഗ്രൗണ്ട് ക്ലിയറൻസാണ്. 2,700 mm നീളമുള്ള വീൽബേസും കാറിന്റെ മികച്ച ഗ്രൗണ്ട് ക്ലിയറൻസും പരുക്കൻ റോഡുകളിൽ നിന്ന് വാഹനത്തെ സംരക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
five sedans with SUV-like ground clearance. Read more Malayalam
Story first published: Wednesday, November 13, 2019, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X