പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

രണ്ടാം തലമുറ സ്കോഡ റാപ്പിഡ് കഴിഞ്ഞ ദിവസം റഷ്യയിൽ അവതരിപ്പിച്ചു. 2011 മുതൽ ഇന്ത്യൻ വിപണിയിലെ സാന്നിധ്യമായ സെഡാൻ 2021-ൽ ആഭ്യന്തര വിപണിയിൽ എത്തുമെന്ന് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വരാനിരിക്കുന്ന പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. 2020 സ്കോഡ റാപ്പിഡ് ഡിസൈൻ

രൂപകൽപ്പനയുടെ കാര്യത്തിൽ, 2020 റാപ്പിഡ് സ്കോഡ സ്കാല ഹാച്ച്ബാക്കിൽ നിന്ന് ധാരാളം സ്റ്റൈലിംഗ് സൂചനകൾ കടമെടുക്കുന്നു. പിയാനോ ബ്ലാക്ക് ഇൻ‌സേർ‌ട്ടുകളും ക്രോംഔട്ട്‌ലൈനിംഗും ഉള്ള വിശാലമായ ഫ്രണ്ട് ഗ്രിൽ‌, എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, സ്ലിമ്മർ ഫോഗ് ലാമ്പുകൾ എന്നിവയെല്ലാം റാപ്പിഡിൽ ഇടംപിടിക്കുന്നു.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മുമ്പത്തെ തലമുറ മോഡലിന്റെ സിലൗറ്റ് നിലനിർത്തിയിട്ടുണ്ടെങ്കിലും നിലവിലെ പതിപ്പിനേക്കാൾ നീളവും വീതിയും പുതുതലമുറ റാപ്പിഡിനുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. ബേസ് മോഡലിൽ 14 ഇഞ്ച് വീലുകൾ ഉൾപ്പെടുത്തുമ്പോൾ ഉയർന്ന വകഭേദങ്ങൾക്ക് 15 അല്ലെങ്കിൽ 16 ഇഞ്ച് അലോയ് വീലുകൾ ലഭിക്കും.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2020 സ്കോഡ റാപ്പിഡിൽ കാമിക്ക് എസ്‌യുക്ക് സമാനമായ സ്പോർട്സ് ബൂമറാങ് ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ ലഭിക്കും. ടെയിൽ ‌ഗേറ്റിൽ‌ സ്‌കോ‌ഡ ലെറ്ററിംഗ് ഇടംപിടിക്കുന്നു. ഇത് ഇപ്പോൾ ഒക്ടാവിയ, സൂപ്പേർബ് എന്നീ വാഹനങ്ങളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. സി-സെഗ്മെന്റ് സെഡാനിൽ ഒരു ലിപ് സ്‌പോയ്‌ലറിനൊപ്പം ഒരു റിയർ വൈപ്പറും ലഭിക്കുന്നു.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. സവിശേഷതകൾ

കറുത്ത തീമിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നതെങ്കിലും സ്കാലയിൽ നിന്നുള്ള പ്രചോദനം ക്യാബിനുള്ളിൽ തുടരുന്നു. ഇതിന് 8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കുന്നു. അത് തീർച്ചയായും സ്മാർട്ട്‌ഫോൺ അനുയോജ്യതയുമായി സംയോജിപ്പിക്കും. എന്നിരുന്നാലും, സ്കാലയുടെ ക്ലൈമറ്റ് കൺട്രോൾ ഡയലുകൾ‌ പുതുതലമുറ റാപ്പിഡിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വലിയ ഡിജിറ്റൽ മൾട്ടി-ഇൻഫോ ഡിസ്പ്ലേ കൂടാതെ, 2020 റാപ്പിഡിന് ഓപ്‌ഷണൽ ഹീറ്റഡ് ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ലഭിക്കുമെന്നും സ്‌കോഡ സ്ഥിരീകരിച്ചു. ഇത് പുതിയ ഒക്ടാവിയയുടേതിന് സമാനമാണ്. ഫ്രണ്ട് അസിസ്റ്റ് സിസ്റ്റം, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഓപ്ഷണലായും ലഭിക്കും.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. എഞ്ചിൻ

രണ്ട് വ്യത്യസ്ത ട്യൂണുകളിൽ 1.6 ലിറ്റർ പെട്രോൾ എഞ്ചിൻ 2020 റാപ്പിഡിന് കരുത്ത് പകരും. ആദ്യത്തേത് 90 bhp കരുത്തും രണ്ടാമത്തേത് 110 bhp കരുത്തും ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കും.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കൂടാതെ 1.4 ലിറ്റർ TSI ടർബോചാർജ്ഡ് എഞ്ചിനും ഓഫറിൽ ഉണ്ടാകുമെന്നാണ് സൂചന. ഇത് ഏഴ് സ്പീഡ് ഡി‌എസ്‌ജിയുമായി ജോടിയാക്കും.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. അവതരണവും വിലയും

രണ്ടാം തലുമറ റാപ്പിഡ് അടുത്ത വർഷം ആദ്യ പാദത്തിൽ റഷ്യയിലെ ഡീലർഷിപ്പുകളിൽ എത്താൻ തുടങ്ങും. എന്നിരുന്നാലും, നേരത്തെ സൂചിപ്പിച്ചതുപോലെ സി-സെഗ്മെന്റ് സെഡാന്റെ പുതിയ തലമുറ മോഡൽ ഇന്ത്യയിൽ എത്താൻ 2021 വരെ കാത്തിരിക്കേണ്ടി വരും.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

നിലവിൽ സ്കോഡ റാപ്പിഡിന് ഇന്ത്യൻ വിപണിയിൽ 8.81 ലക്ഷം മുതൽ 14.25 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എന്നാൽ ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കൾ രണ്ടാം തലമുറ മോഡലിനെ രാജ്യത്ത് അവതരിപ്പിച്ചു കഴിഞ്ഞാൽ കാറിന്റെ അടിസ്ഥാന വില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതുതലമുറ സ്കോഡ റാപ്പിഡിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. എതിരാളി മോഡലുകൾ

ഫോക്‌സ്‌വാഗണ്‍ വെന്റോ, ഹ്യുണ്ടായി വേർണ, ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, മാരുതി സുസുക്കി സിയാസ് എന്നീ പ്രീമിയം സെഡാനുകളാണ് ഇന്ത്യൻ വിപണിയിൽ പുതുതലമുറ സ്കോഡ റാപ്പിഡിന്റെ പ്രധാന എതിരാളി മോഡലുകൾ.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Five Things to Know About The 2020 Skoda Rapid. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X