വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന നിർമ്മാതാക്കളിൽ ഒരാളായി അറിയപ്പെടുന്ന വോൾവോ മറ്റ് വ്യവസായ ഭീമന്മാരായ പോർഷ, മെർസിഡീസ് ബെൻസ്, ജാഗ്വർ, ഔഡി തുടങ്ങിയവരുടെ പാത പിന്തുടർന്ന് ഒരു പൂർണ്ണ ഇലക്ട്രിക്ക് മോഡലായ XC40 റീചാർജിനെ അടുത്തിടെ വിപണിയിൽ അവതരിപ്പിച്ചു.

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വരാനിരിക്കുന്ന എല്ലാ വോൾവോ ഇവികളെയും പോലെ റീചാർജ് എന്ന പേരിലാകും XC40-യെയും വിൽപ്പനക്കെത്തിക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനി വിപണിയിലെത്തിക്കുന്ന അഞ്ച് സമ്പൂർണ്ണ ഇലക്ട്രിക്ക് മോഡലുകളിൽ ആദ്യത്തെ വാഹനമാണ് XC40.

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2025-ഓടെ ആഗോള വിൽപ്പനയുടെ പകുതിയും ഇലക്ട്രിക്ക് വാഹനങ്ങളെ വഹിക്കാനാണ് വോൾവോ ലക്ഷ്യമിടുന്നത്. സ്വീഡിഷ് നിർമ്മാതാക്കളുടെ ഏറ്റവും പുതിയ ഇലക്ട്രിക്ക് മോഡലിനെക്കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. മൈലേജ്

ഏതൊരു ഇലക്ട്രിക്ക് വാഹനത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ട ആദ്യത്തേതും പ്രധാനവുമായ കാര്യം അതിന്റെ മൈലേജാണ്. XC40 റീചാർജിൽ വാഗ്ദാനം ചെയ്യുന്ന 78 കിലോവാട്ട് ബാറ്ററി പൂർണ ചാർജിൽ 400 കിലോമീറ്റർ അല്ലെങ്കിൽ 249 മൈൽ വരെ മൈലേജ് നൽകുമെന്നാണ് വോൾവോ അവകാശപ്പെടുന്നത്.

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

11 കിലോവാട്ട് AC ചാർജർ അല്ലെങ്കിൽ 150 കിലോവാട്ട് DC ഫാസ്റ്റ് ചാർജർ വഴി ചാർജിംഗ് ലഭ്യമാകും. 40 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് നൽകാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. ഡിസൈൻ

പരമ്പരാഗത XC40-യിലുള്ള സ്റ്റൈലിംഗ് തന്നെയാണ് വാഹനത്തിന്റെ പുറംമോഡിയിലും അകത്തളത്തും ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ് XC40-ൽ നിന്നുള്ള ഫ്രണ്ട് ഗ്രില്ലിന് പകരം പുതിയ സീൽ‌ഡ് ഫാസിയ കൂട്ടിച്ചേർത്തിട്ടുണ്ട്.

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കൂടാതെ, ഫ്രണ്ട് ബമ്പർ, ഒ‌ആർ‌വി‌എമ്മുകൾ, റൂഫ് എന്നിവയുടെ ചുറ്റിനും കറുത്ത നിറം നൽകിയിട്ടുണ്ട്. ബാറ്ററി പായ്ക്ക് കാറിന്റെ അണ്ടർ‌ഫ്ലോറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് വാഹനത്തിന്റെ ഗ്രൗണ്ട്‌ ക്ലിയറൻസ് കുറയ്ക്കും. എന്നാൽ ഇത് വികസിതമായ ലഗേജ് ഏരിയയ്ക്ക് വഴിയൊരുക്കും.

Most Read: കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. ഫീച്ചറുകൾ

ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം നൽകുന്ന ക്യാബിനുള്ളിൽ ഒരു പുതിയ ഇൻഫോടെയ്ൻമെന്റ് യൂണിറ്റാണ് XC40 റീചാർജ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ വോൾവോയുടെ ഓൺ കോൾ ഡിജിറ്റൽ കണക്റ്റ് കാർ ടെക് അവതരിപ്പിക്കും. കൂടാതെ OTA അപ്‌ഡേറ്റുകൾ സ്വീകരിക്കാനും കഴിയും.

Most Read: എൻട്രി ലെവൽ ക്രെറ്റയ്ക്ക് 1.6 ഡീസൽ എഞ്ചിനുമായി ഹ്യുണ്ടായി

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കമ്പസ്റ്റൻ എഞ്ചിൻ മോഡലിന് ഫൈവ് സ്റ്റാർ യൂറോ NCAP സുരക്ഷാ റേറ്റിംഗും ഉണ്ട്. കൂടാതെ സുരക്ഷാ സാങ്കേതികവിദ്യയും വാഹനത്തിൽ ഉൾക്കൊള്ളുന്നു.

Most Read: ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. കരുത്ത്

പോൾസ്റ്റാർ 2 പോലെ XC40 ഇവി കോംപാക്റ്റ് മോഡുലാർ ആർക്കിടെക്ചർ (CMA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. XC40 റീചാർജിൽ രണ്ട് 204 bhp ഇലക്ട്രിക്ക് മോട്ടോറുകളാണ് പ്രവർത്തിക്കുന്നത്.

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഓരോ ആക്‌സിലിലും ഘടിപ്പിച്ചിരിക്കുന്ന ഇവ 408 bhp കരുത്തും 660 Nm torque ഉം വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിൻ സജ്ജീകരണം വാഹനത്തെ 4.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമാക്കുന്നു.

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. വില

സ്വീഡിഷ് കാർ നിർമ്മാതാക്കളായ വോൾവോ XC40 റീചാർജിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇതിന്റെ വില പോൾസ്റ്റാർ 2 ന- സമാനമായിരിക്കുമെന്നാണ് സൂചന. അതായത് ഏകദേശം 45.85 ലക്ഷം രൂപ.

വോൾവോ XC40 റീചാർജ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇലക്ട്രിക്ക് ക്രോസ്ഓവർ എസ്‌യുവി 2020 അവസാനത്തോടെ അന്താരാഷ്ട്ര വിപണികളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അതിനാൽ, 2021-ന്റെ തുടക്കത്തിൽ XC40 റീചാർജ് ഇന്ത്യയിലേക്കെത്തിയേക്കും.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Five Things To Know About Volvo EV XC40 Recharge. Read more Malayalam
Story first published: Monday, October 21, 2019, 18:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X