ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

രാജ്യത്തെ ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ കോന ഇലക്ട്രിക്ക് അവതരിപ്പിച്ചുകൊണ്ട് ഹ്യുണ്ടായി വാഹനവിപണയിയെ ഞെട്ടിച്ചിരുന്നു. മറ്റൊന്നും കൊണ്ടല്ല, ഇന്ത്യയിലെ ഇലക്ട്രിക്ക് മൈലേജിൽ മുമ്പ് കേട്ടിട്ടില്ലാത്ത 450 കിലോമീറ്റർ കവിയുന്ന രാജ്യത്തെ ആദ്യത്തെ വാഹനമാണിതെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കോനയ്ക്ക് മുമ്പ് 100 കിലോമീറ്ററിൽ കൂടുതൽ മൈലേജ് നൽകാത്ത ഒരുപിടി ഇലക്ട്രിക്ക് കാറുകൾ മാത്രമേ ഇന്ത്യയിൽ ലഭ്യമായിരുന്നുള്ളൂ. വാഹനമേഖലയിൽ പുതുമ വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായി ഇപ്പോൾ നെക്സോ FCEV അല്ലെങ്കിൽ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനം പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്.

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

നെക്‌സോ ഇന്ത്യയിൽ അവതരിപ്പിക്കാൻ കുറച്ച് വർഷങ്ങൾ എടുക്കുമെങ്കിലും ആഗോളതലത്തിൽ FCEV വാഹനം വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ കമ്പനിയാണ് ഹ്യുണ്ടായി. നെക്‌സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ.

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

FCEV സാങ്കേതികവിദ്യ

വീട്ടിൽ അല്ലെങ്കിൽ ഡിസി ചാർജിംഗ് സ്റ്റേഷനുകളിൽ ചാർജ് ചെയ്യാൻ കഴിയുന്ന ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിപ്പിക്കുന്ന ഇലക്ട്രിക്ക് കാറുകളിൽ നിന്ന് വ്യത്യസ്തമായി, FCEV ഒരു ഫ്യൂവൽ സെൽ അല്ലെങ്കിൽ ഹൈഡ്രജൻ സെല്ലിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയാണ്. ഇതിനർത്ഥം കാർ ഓടിക്കാനാവശ്യമായ ഹൈഡ്രജൻ ഓക്സിജനുമായി സംയോജിപ്പിച്ച് നിറക്കേണ്ടതുണ്ട് എന്നാണ്.

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എല്ലാ ഊർജ്ജ സ്രോതസ്സുകളിലും ഏറ്റവും ശുദ്ധമുള്ളതായി FCEV കണക്കാക്കപ്പെടുന്നു. എങ്കിലും FCEV സാങ്കേതികവിദ്യ അതിന്റെ വളർച്ചാ ഘട്ടത്തിലാണ്. ഹ്യുണ്ടായി നെക്സോ, ടൊയോട്ട മിറായ് എന്നിവയുൾപ്പെടെ ഏതാനും കാറുകൾ മാത്രമാണ് ഈ സാങ്കേതികവിദ്യ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

കരുത്തും ശ്രേണിയും

161 ബിഎച്ച്പി കരുത്തും 395 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 120 കിലോവാട്ട് മോട്ടോർ ഫ്യുവൽ സെൽ പായ്ക്ക് ഹ്യുണ്ടായി നെക്‌സോയ്ക്ക് ലഭിക്കുന്നു. 9.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും നെക്‌സോയ്ക്ക് കഴിയും. 163 ലിറ്റർ ഹൈഡ്രജൻ ടാങ്കാണ് വാഹനത്തിനുള്ളത്. കൊറിയന്‍ മാനദണ്ഡങ്ങളനുസരിച്ച് ഒരു തവണ ബാറ്ററി പൂര്‍ണമായി ചാര്‍ജ്ജ് ചെയ്താല്‍ 609 കിലോമീറ്റര്‍ റേഞ്ച് ലഭിക്കും.

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എന്നാൽ ഇത് ഇന്ത്യയിൽ എത്തുമ്പോൾ 1000 കിലോമീറ്ററിൽ കൂടുതൽ മൈലേജ് കിട്ടിയേക്കും. 39 കിലോവാട്ട്സ് ബാറ്ററിയോടൊപ്പം 380 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഹ്യുണ്ടായി കോനയിലും ഇതേ സംവിധാനമാണുള്ളത്.

Most Read: മാരുതി സുസുക്കി XL6 അവതരിപ്പിച്ചു- വില 9.79 ലക്ഷം രൂപ മുതൽ

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഡിസൈൻ

കോനയെപ്പോലെ പരമ്പരാഗത ക്രോസ്ഓവർ ഡിസൈൻ തന്നെയാണ് ഹ്യുണ്ടായ് നെക്‌സോയിലും ഉള്ളത്. ക്രെറ്റ എസ്‌യുവിയെപ്പോലെ അഞ്ച് സീറ്റർ എസ്‌യുവിയാണ് നെക്‌സോ. കാറിന് ധാരാളം ഫ്യൂച്ചറിസ്റ്റ് ടച്ചും ജോമെട്രിക്ക് പാറ്റേണും ലഭിക്കുന്നു. കൂടാതെ ഏറെ വലിപ്പമുള്ളതും ഭാരം കുറഞ്ഞ വാഹനവുമായിരിക്കും. ഇത് കൂടുതൽ മൈലേജ് ലഭിക്കാൻ വാഹനത്തെ സഹായിക്കുന്നു.

Most Read: പുതുതലമുറ ബിഎംഡബ്ല്യു 3 സീരീസ് പുറത്തിറങ്ങി; വില 41.40 ലക്ഷം രൂപ

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഏറ്റവും പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, ടെയിൽ ലാമ്പുകൾ എന്നിവയുമുണ്ട്. ഹ്യുണ്ടായി ആയതിനാൽ ഇന്ത്യയിൽ പുറത്തിറക്കുന്ന ഏറ്റവും മികച്ച എസ്‌യുവി കൂടിയായിരിക്കും ഇത്.

Most Read: ടാറ്റ ഹാരിയർ ഡാർക്ക് എഡിഷൻ ഉടൻ എത്തും

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ക്യാബിനും ഫീച്ചറുകളും

കോനയെപ്പോലെ നെക്സോയ്ക്കും മറ്റ് ഹ്യുണ്ടായി കാറുകളിൽ നിന്ന് വ്യത്യസ്തമായ രൂപവും മികച്ച ക്യാബിനുമായിരിക്കും കമ്പനി വാഗ്ദാനം ചെയ്യുക. എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതിന് ധാരാളം ബട്ടണുകളുള്ള ഗ്രേ ടോൺ ക്യാബിൻ നെക്‌സോയ്ക്ക് ലഭിക്കും. വാഹനത്തിനകത്തെ എയർ പ്യൂരിഫയർ ഫീച്ചറാണ് നെക്‌സോയുടെ പ്രധാന സവിശേഷത.

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഒരു വെർച്വൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, നാവിഗേഷനോടുകൂടിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻബിൽറ്റ് എയർ പ്യൂരിഫയർ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും വാഹനത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

വിലയും അവതരണവും

റിപ്പോർട്ടുകൾ അനുസരിച്ച് 2021-ൽ ഹ്യുണ്ടായി ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ നെക്സോ അവതരിപ്പിക്കും. ഹ്യുണ്ടായി നെക്സോ ഇതിനകം ദക്ഷിണ കൊറിയയിൽ 20 ലക്ഷം രൂപക്കാണ് ഹ്യുണ്ടായ് നെക്സോ വിൽപ്പനയ്‌ക്കെത്തുന്നത്. എന്നാൽ FCEV ധാരാളം സബ്‌സിഡികളും ആനുകൂല്യങ്ങളും സർക്കാരിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇത് വാഹനത്തിന്റെ വില 50 ശതമാനം വരെ കുറയാൻ സഹായിക്കുന്നു.

ഹ്യുണ്ടായി നെക്സോ FCEV; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

എന്നാൽ ഇന്ത്യയിൽ വാഹനത്തിന്റെ വില 35 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും. ഇത് ആനുകൂല്യങ്ങളും കഴിഞ്ഞുള്ള വിലയായിരിക്കും. കോനയ്ക്ക് 23 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
five this to know about India Bound Hyundai Nexo FCEV. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X