വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

വിപണിയില്‍ ടാറ്റ പരാജയം രുചിച്ചിരുന്ന കാലമൊക്കെ മാറി. ഇന്‍ഡിഗൊ മറീന, ടാറ്റ ആര്യ തുടങ്ങി കമ്പനിയ്ക്ക് നഷ്ടങ്ങള്‍ മാത്രം നല്‍കിയിരുന്ന കാറുകളുടെ ചരത്രമെല്ലാം പഴങ്കഥയായിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ടിയാഗൊ, നെക്‌സോണ്‍, ഹാരിയര്‍ തുടങ്ങിയ മുന്‍നിര കാറുകള്‍ ടാറ്റ കുടുംബത്തില്‍ നിന്നാണ്. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ആധിപത്യം അത്ര പെട്ടെന്നൊന്നും ടാറ്റ വിട്ടു നല്‍കില്ലെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

2020 മുമ്പ് തങ്ങളുടെ വാഹന നിരയില്‍ പുതിയ അതിഥികളെയെത്തിച്ച് വിപണിയിലെ മത്സരത്തിന് മാറ്റു കൂട്ടാന്‍ തന്നെയാണ് ടാറ്റയുടെ തീരുമാനം. അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ വിപണിയില്‍ ടാറ്റ അവതരിപ്പിക്കാനിരിക്കുന്ന എസ്‌യുവികള്‍ ഇതാ.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

1. ടാറ്റ കസീനി

ഹാരിയര്‍ എസ്‌യുവിയുടെ ഏഴ് സീറ്റര്‍ പതിപ്പാണ് ടാറ്റ കസീനിയെന്നറിയപ്പെടുന്നത്. 2019 ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച കസീനി, ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

ജനീവ മോട്ടോര്‍ ഷോയില്‍ ബസെഡ് എന്ന പേരിലാണ് കമ്പനി എസ്‌യുവിയെ അവതരിപ്പിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയില്‍ കസീനി എന്ന പേരിലായിരിക്കും എസ്‌യുവിയെത്തുക എന്ന് കമ്പനി പിന്നീട് അറിയിക്കുകയായിരുന്നു.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

ടാറ്റ ഹാരിയറിനെക്കാളും 63 mm അധികം നീളമുള്ള കസീനിയ്ക്ക് വിശാലമായ ക്യാബിനായിരിക്കും ഉണ്ടാവുക. ഹാരിയറിലുള്ളതിന് സമാനമായ ഫിയറ്റ് നിര്‍മ്മിത 2.0 ലിറ്റര്‍ ക്രയോട്ടെക്ക് എഞ്ചിനായിരിക്കും കസീനിയുടെ ഹൃദയം.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ എസ്‌യുവിയിലുണ്ടാവും. ഹാരിയറിന് സമാനമായ OMEGA പ്ലാറ്റ്‌ഫോം തന്നെയായിരിക്കും കസീനിയുടെയും അടിത്തറ. വരാനിരിക്കുന്ന ഏഴ് സീറ്റര്‍ എംജി ഹെക്ടര്‍, മഹീന്ദ്ര XUV500 തുടങ്ങിയ നിരവധി വാഹനങ്ങള്‍ക്ക് ടാറ്റ കസീനി വെല്ലുവിളി ഉയര്‍ത്തും. 14 ലക്ഷം രൂപയെന്ന പ്രാരംഭ വിലയിലെ എസ്‌യുവിയെത്താനാണ് സാധ്യത.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

2. ടാറ്റ H2X

2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അവതരിപ്പിച്ച കോണ്‍സെപ്റ്റാണ് H2X. 2020 ഓട്ടോ എക്‌സപോയിലായിരിക്കും H2X -ന്റെ നിര്‍മ്മാണ മാതൃക ടാറ്റ പ്രദര്‍ശിപ്പിക്കുക.

Most Read: രൂപമാറ്റം വരുത്തിയ ബുള്ളറ്റുകളെ പൂട്ടി പൊലീസ്, സൈലൻസറുകൾ അഴിച്ചു മാറ്റി

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

നാല് മീറ്ററില്‍ താഴെയുള്ള മൈക്രോ എസ്‌യുവിയായ H2X, വിപണിയില്‍ മാരുതി ഇഗ്‌നിസ്, മഹീന്ദ്ര KUV100 എന്നിവയോടായിരിക്കും പ്രധാനമായും മത്സരിക്കുക. അടുത്തിടെ പുറത്തിറങ്ങിയ മിക്ക ടാറ്റ കാറുകളിലും കാണപ്പെടുന്ന കമ്പനിയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലായിരിക്കും H2X ഒരുങ്ങുക.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ ആള്‍ട്രോസിലുള്ള ALFA ആര്‍ക്കിടെക്ചറും H2X -ല്‍ ഉണ്ടാവും. ആള്‍ട്രോസിലേതിന് സമാനമായ 1.2 പോട്രോള്‍ എഞ്ചിനായിരിക്കും H2X -ലും ഉണ്ടാവുക.

Most Read: ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 - വീഡിയോ

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

ഭാരത് സ്റ്റേജ് VI (ബിഎസ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വരുന്നതിനാല്‍ എസ്‌യുവിയുടെ ഡീസല്‍ പതിപ്പ് ടാറ്റ പുറത്തിറക്കാനുള്ള സാധ്യത വിരളമാണ്. വര്‍ധിച്ച നിര്‍മ്മാണ ചിലവാണ് കമ്പനിയിയെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഘടകം.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

3. ടാറ്റ ഹാരിയര്‍ ഓട്ടോമാറ്റിക്ക് & 4X4

ഈ വര്‍ഷത്തിന്റെ ആരംഭത്തിലാണ് ഹാരിയര്‍ എസ്‌യുവിയെ കമ്പനി വിപണിയിലെത്തിച്ചത്. ഇന്ത്യന്‍ വാഹന വിപണി ആകാക്ഷയോടെ കാത്തിരുന്നൊരു എസ്‌യുവി കൂടിയായിരുന്നു ടാറ്റ ഹാരിയര്‍.

Most Read: ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

വില്‍പ്പനയ്‌ക്കെത്തി ഏതാനും നാളുകള്‍ കൊണ്ട് വിപണിയിലെ താരമായി മാറിക്കഴിഞ്ഞു ടാറ്റ ഹാരിയര്‍. കരുത്താര്‍ന്ന എഞ്ചിന്‍, ഉയര്‍ന്ന നിലവാരമുള്ള ക്യാബിന്‍, ഡിസൈന്‍ സവിശേഷത എന്നീ ഘടകങ്ങള്‍ കൊണ്ട് വാഹനപ്രേമികളുടെ മനസില്‍ ഇടം പിടിച്ചു കഴിഞ്ഞു ഹാരിയര്‍.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ അടിത്തറയും ഹാരിയറിന് മുതല്‍ക്കൂട്ടായി. എസ്‌യുവിയുടെ ഓള്‍വീല്‍ ഡ്രൈവിനും ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് പതിപ്പിനും ഡിമാന്‍ഡ് കുറവായിരിക്കുമെന്ന ധാരണയില്‍ ഇവ പുറത്തിറക്കില്ലെന്ന് കമ്പനി ആദ്യം തന്നെ അറിയിച്ചിരുന്നതാണ്.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

എന്നാല്‍, കസീനിയില്‍ ഉപയോഗിക്കുന്ന ഹ്യുണ്ടായി നിര്‍മ്മിത ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഹാരിയറില്‍ ഉടന്‍ വരുമെന്നാണ് കമ്പനിയിപ്പോള്‍ അറിയിക്കുന്നത്.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

കൂടാതെ എസ്‌യുവിയില്‍ ഓള്‍വീല്‍ ഡ്രൈവും ഉള്‍പ്പെടുത്തുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ആദ്യ പകുതിയോടെയായിരിക്കും ഓട്ടോമാറ്റിക്ക് പതിപ്പെത്തുക. മാനുവല്‍ പതിപ്പിനെക്കാളും ഒരു ലക്ഷത്തോളം രൂപ അധികമായിരിക്കും ഓട്ടോമാറ്റിക്കിനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

4. ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്

2017 സെപ്റ്റംബറിലാണ് ടാറ്റ നെക്‌സോണ്‍ വിപണിയിലെത്തിയത്. ഒരുപിടി മികച്ച ഫീച്ചറുകളുള്ള ക്യാബിന്‍, കരുത്താര്‍ന്ന ഡീസല്‍ & പെട്രോള്‍ എഞ്ചിനുകള്‍, ആകര്‍ഷകമായ ഡിസൈന്‍ എന്നിവ കൊണ്ടെല്ലാം പ്രശസ്തമാണ് നെക്‌സോണ്‍.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

എന്നാല്‍, മഹീന്ദ്ര XUV300 -യുടെ വരവ് ടാറ്റ നെക്‌സോണിന്റെ വില്‍പ്പനയെ കാര്യമായിത്തന്നെ ബാധിച്ചു. കൂടാതെ വരാനിരിക്കുന്ന ഹ്യുണ്ടായി വെന്യുവും നെക്‌സോണിന്റെ പ്രശസ്തിയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധ്യതയുണ്ട്.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

ഇക്കാരണങ്ങളെല്ലാമാണ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ നിര്‍മ്മാണം തുടങ്ങാന്‍ കമ്പനിയെ പ്രേരിപ്പിച്ചതും. പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന ടാറ്റ നെക്‌സോണിന്റെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്ന് കഴിഞ്ഞു.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

എസ്‌യുവിയുടെ മുന്‍ഭാഗത്തും പുറകിലും കാര്യമായ മാറ്റങ്ങള്‍ തന്നെയാണ് കമ്പനി നടത്തിയിരിക്കുന്നത്. ബമ്പറുകള്‍ ലൈറ്റുകളും പരിഷ്‌കരിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

ഗ്രില്ലിലും നേരിയ പരിഷ്‌കാരം കമ്പനി വരുത്തിയിരിക്കുന്നു. പുത്തന്‍ അലോയ് വീലുകള്‍ മുന്‍ മോഡലിനെയപേക്ഷിച്ച് ഫീച്ചറുകള്‍ വര്‍ധിപ്പിച്ച ഇന്റീരിയറുമാണ് മറ്റു പ്രധാന മാറ്റങ്ങള്‍. മുന്‍ മോഡലിലെ എഞ്ചിന്‍ തന്നെ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലും തുടരുമെങ്കിലും ഇവ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ചതായിരിക്കും.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

5. ടാറ്റ ബ്ലാക്ക്‌ബേര്‍ഡ്

കോമ്പാക്റ്റ് എസ്‌യുവി ശ്രേണി പൂര്‍ണ്ണമായും കൈയ്യടക്കാന്‍ മറ്റൊരു പുതിയ താരം കൂടി ടാറ്റ ശാലയില്‍ ഒരുങ്ങുന്നുണ്ട്. ബ്ലാക്ക്‌ബേര്‍ഡ് എന്നറിയപ്പെടുന്ന ഈ എസ്‌യുവി, നെക്‌സോണിനും ഹാരിയറിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റയോടും കിയ Sp2i എസ്‌യുവിയോടുമായിരിക്കും ബ്ലാക്ക്‌ബേര്‍ഡ് മത്സരിക്കുക. ആള്‍ട്രോസിലും H2X -ലും കാണപ്പെടുന്ന ALFA ആര്‍ക്കിടെക്ചറിലായിരിക്കും ബ്ലാക്കബേര്‍ഡ് ഒരുങ്ങുക.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

എന്നാല്‍, ഡിസൈനില്‍ ഹാരിയറിനോട് സാമ്യം പുലര്‍ത്തുന്നതായിരിക്കുമിത്. വൈദ്യുത സണ്‍റൂഫ്, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, വയര്‍ലെസ്സ് ചാര്‍ജിംഗ് തുടങ്ങി നിരവധി ഫീച്ചറകളാണ് ബ്ലാക്ക്‌ബേര്‍ഡിലുണ്ടാവുക.

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

1.2 ലിറ്റര്‍ ടാര്‍ബോചാര്‍ജിംഗ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ എസ്‌യുവിയില്‍ ടാറ്റ ഒരുക്കാനവും സാധ്യതയുണ്ട്.

*ചിത്രം പ്രതീകാത്മകം മാത്രം

Most Read Articles

Malayalam
English summary
Five SUVs That Tata About to Launch Before Next Year: read in malayalam
Story first published: Saturday, May 18, 2019, 16:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X