ഇതാണ് പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഇവി

ഇന്ത്യയില്‍ മഹീന്ദ്രയും ഫോര്‍ഡും സഹകരണം ശക്തമാക്കിയ പശ്ചാത്തലത്തില്‍, കൂട്ടുകെട്ടില്‍ നിന്നും ആദ്യ കാര്‍ വിപണിയില്‍ വരാനിരിക്കുകയാണ്. ഫോര്‍ഡ് ആസ്‌പൈറിനെ അടിസ്ഥാനപ്പെടുത്തി പുതിയ ആസ്‌പൈര്‍ ഇവി വൈകാതെ വില്‍പ്പനയ്‌ക്കെത്തും. സാധാരണ ആസ്‌പൈറിനെക്കാള്‍ നീളമുണ്ട് വൈദ്യുത പതിപ്പിന്.

ഇതാണ് പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഇവി

നാലു മീറ്ററില്‍ത്താഴെ നീളമുണ്ടെങ്കില്‍ മാത്രമേ നികുതിയാനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന ചട്ടം വൈദ്യുത മോഡലുകള്‍ക്ക് ബാധകമല്ല. ഇക്കാരണത്താല്‍ 4.2 മീറ്റര്‍ നീളമുള്ള പൂര്‍ണ്ണ സെഡാനായാണ് ആസ്‌പൈര്‍ ഇവിയെ ഫോര്‍ഡും മഹീന്ദ്രയും ചേര്‍ന്നൊരുക്കുന്നത്. നിലവില്‍ 12 ശതമാനമാണ് വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ നികുതി.

ഇതാണ് പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഇവി

വൈദ്യുത മോഡലുകളുടെ നീളം നികുതി വ്യവസ്ഥയ്ക്ക് മാനദണ്ഡമാവുന്നില്ല. ഈ അവസരത്തില്‍ വിദേശ വിപണിയിലുള്ള ആസ്‌പൈര്‍ ലോങ് ലോങ് വീല്‍ ബേസ് പതിപ്പ്, പുതിയ വൈദ്യുത മോഡലിന് ആധാരമാവുന്നു. ആകാരയളവ് പരിശോധിച്ചാല്‍ 4,254 mm നീളവും 1,695 mm വീതിയും 1,525 mm ഉയരവും ആസ്പൈര്‍ ലോങ് വീല്‍ ബേസ് പതിപ്പിനുണ്ട്.

ഇതാണ് പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഇവി

ആസ്‌പൈര്‍ ഇവിയുടെ നിര്‍മ്മാണത്തില്‍ ഫോര്‍ഡിനൊപ്പം മഹീന്ദ്രയും പങ്കുചേരും. ധാരണ പ്രകാരം ആസ്‌പൈറിന്റെ ബോഡി ഷെല്ലുകളാണ് ഫോര്‍ഡ് മഹീന്ദ്രയ്ക്ക് കൈമാറുക. ശേഷം കാറിന് ബാറ്ററി, പവര്‍ട്രെയിന്‍, ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ ഘടിപ്പിക്കേണ്ട ചുമതല മഹീന്ദ്രയ്ക്കാണ്. വൈദ്യുത വാഹനരംഗത്ത് മഹീന്ദ്രയ്ക്കുള്ള പരിചയ സമ്പത്ത് ആസ്‌പൈര്‍ ഇവിക്ക് മുതല്‍ക്കൂട്ടാവും.

ഇതാണ് പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഇവി

നിലവില്‍ ഉയര്‍ന്ന ശേഷിയുള്ള 380V ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റും മോട്ടോറും വികസിപ്പിക്കുന്ന തിരക്കിലാണ് മഹീന്ദ്ര. പ്രകടനക്ഷമതയില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ ദീര്‍ഘദൂരമോടാന്‍ കഴിയുംവിധം കാറിനെ ഒരുക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. 60kW ശേഷിയുള്ള (81 bhp) വൈദ്യുത മോട്ടോറാണ് ആസ്‌പൈര്‍ ഇവിക്ക് മഹീന്ദ്ര വിഭാവനം ചെയ്യുന്നത്.

Most Read: ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

ഇതാണ് പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഇവി

അതായത് ഇപ്പോഴുള്ള ഇവെരിറ്റോയെക്കാള്‍ ഇരട്ടി കരുത്ത് ഫോര്‍ഡ് ആസ്‌പൈര്‍ ഇവി കുറിക്കും. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ മോഡല്‍ പ്രാപ്തമാണെന്നാണ് സൂചന. എന്നാല്‍ ഉയര്‍ന്ന ശേഷിയുള്ള ബാറ്ററി യൂണിറ്റ് ആസ്‌പൈര്‍ ഇവിയുടെ ഡ്രൈവിങ് റേഞ്ച് കൂട്ടും. മണിക്കൂറില്‍ 110 കിലോമീറ്ററായിരിക്കും ഫോര്‍ഡ് ആസ്‌പൈര്‍ ഇവിയുടെ പരമാവധി വേഗം.

Most Read: പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

ഇതാണ് പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഇവി

പ്രാരംഭ വൈദ്യുത കാറുകള്‍ക്ക് ഈ വേഗം ധാരാളം. അകത്തളത്തില്‍ വലിയ പരിഷ്‌കാരങ്ങള്‍ ഒരുങ്ങില്ലെന്നാണ് വിവരം. ഇതേസമയം ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഗിയര്‍ ലെവറിലും മാറ്റങ്ങലുണ്ടാവും. സഹകരണം മുന്‍നിര്‍ത്തി ആസ്‌പൈര്‍ ഇവിയെ റീബാഡ്ജ് വിപണിയിലെത്തിക്കാന്‍ മഹീന്ദ്രയും പദ്ധതിയിടുന്നുണ്ട്.

Most Read: ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി — വിവരങ്ങള്‍ പുറത്ത്

ഇതാണ് പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഇവി

അതായത് സ്വന്തം ലേബല്‍ പതിപ്പിച്ച് മഹീന്ദ്രയും ആസ്‌പൈര്‍ ഇവിയെ പുറത്തിറക്കും. വിപണിയില്‍ പത്തു ലക്ഷം രൂപ മുതല്‍ കാറിന് വില പ്രതീക്ഷിക്കാം. എന്തായാലും 15 ലക്ഷത്തില്‍ത്താഴെ വില പിടിച്ചുനിര്‍ത്താന്‍ ഇരു കമ്പനികളും പ്രത്യേകം ശ്രദ്ധിക്കും. ഈ വര്‍ഷാവസാനം അല്ലെങ്കില്‍ അടുത്തവര്‍ഷം ആദ്യപാദം മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Aspire EV: More Images Surface On Internet. Read in Malayalam.
Story first published: Wednesday, May 15, 2019, 14:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X