Just In
- 3 hrs ago
പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ശ്രേണി; സ്ട്രോം R3 ഇലക്ട്രിക് അവതരണത്തിനൊരുങ്ങുന്നു
- 4 hrs ago
സ്റ്റാര്‍ സിറ്റി പ്ലസിന് പുതിയ പതിപ്പൊരുങ്ങുന്നു; ടീസര്‍ ചിത്രവുമായി ടിവിഎസ്
- 6 hrs ago
ഹെക്ടറിന്റെ ഉത്പാദനം 50,000 യൂണിറ്റ് പിന്നിട്ടു; ആഘോഷത്തിന്റെ ഭാഗമായി വനിത ജീവനക്കാര്‍
- 6 hrs ago
2021 ഇവി ശ്രേണി അവതരിപ്പിച്ച് സൂപ്പർ സോകൊ
Don't Miss
- News
തരൂർ മത്സരിക്കാനില്ല, ഉമ്മൻ ചാണ്ടിയ്ക്ക് തമിഴ്നാടിന്റെ ചുമതലയും; രമേശ് ചെന്നിത്തലയുടെ പ്രതീക്ഷകൾ വീണ്ടും
- Sports
IND vs ENG: ജയിക്കാനെടുത്തത് വെറും രണ്ടു ദിവസം! ഇന്ത്യയുടെ നേട്ടം രണ്ടാം തവണ
- Movies
ഇരവാദം തുടങ്ങി കഴിഞ്ഞു; മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ വേദനിച്ച് സജ്ന, കരുതി ഇരിക്കണമെന്ന് കിടിലം ഫിറോസും
- Finance
ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവരുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യയും, വേതനം ഏറ്റവും കുറവും
- Lifestyle
പകരുന്ന ഈ ചര്‍മ്മ പ്രശ്നം ശ്രദ്ധിക്കുക
- Travel
നാടോടിക്കഥ പോലെ മനോഹരമായ കാഴ്ച!! തണുത്തുറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹ്യുണ്ടായി വെന്യു തരംഗം ശക്തം, ഇക്കോസ്പോര്‍ട് മോഡലുകളുടെ വില കുറച്ച് ഫോര്‍ഡ്
നാലു മീറ്ററില്‍ താഴെയുള്ള എസ്യുവികളുടെ പോര് മുറുകുകയാണ്. മാരുതി വിറ്റാര ബ്രെസ്സയും ടാറ്റ നെക്സോണും ഫോര്‍ഡ് ഇക്കോസ്പോര്ടുണ്ടായിരുന്ന ചിത്രത്തിലേക്ക് മഹീന്ദ്ര XUV300 -യും ഹ്യുണ്ടായി വെന്യുവും കടന്നുവന്നിരിക്കുന്നു. ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ഇരു മോഡലുകളും വലിയ പ്രചാരമാണ് വിപണിയില്‍ നേടുന്നത്.

മെയ് മാസത്തെ വില്‍പ്പന കണക്കുകളില്‍ മാരുതി ബ്രെസ്സയ്ക്ക് തൊട്ടുതാഴെ ഹ്യുണ്ടായി വെന്യു രണ്ടാമതുണ്ട്. ടാറ്റ നെക്സോണിനെയും ഫോര്‍ഡ് ഇക്കോസ്പോര്‍ടിനെയും കാഴ്ച്ചക്കാരാക്കി മഹീന്ദ്ര XUV300 മൂന്നാം സ്ഥാനം അലങ്കരിക്കുന്നു. നിലവിലെ സാഹചര്യം ഫോര്‍ഡ് ഇക്കോസ്പോര്ടിനെയാണ് കൂടുതല്‍ പരുങ്ങലിലാക്കുന്നത്.

കോമ്പാക്ട് എസ്യുവികള്‍ക്ക് തുടക്കമിട്ട ഇക്കോസ്പോര്‍ട് പുതുതലമുറ അവതാരങ്ങള്‍ക്കിടയില്‍ പിടിച്ചുനില്ക്കാന് പെടാപാടു പെടുകയാണ്. പുതിയ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനിലൂടെ മത്സരത്തില്‍ തിരിച്ചുവരാമെന്നാണ് ഫോര്‍ഡിന്റെ കണക്കുകൂട്ടല്‍. ഹ്യുണ്ടായി വെന്യുവിന്റെ പ്രഭാവമാകണം, ഇപ്പോള്‍ ഇക്കോസ്പോര്‍ട് മോഡലുകളുടെ വിലയും കമ്പനി പുതുക്കിയിരിക്കുന്നു.

നിലവില്‍ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനാണ് നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡല്‍. തണ്ടര്‍ എഡിഷന്റെ അവതരണത്തിന് പിന്നാലെ നിരയിലെ മറ്റു മോഡലുകളുടെ വിലയും ഫോര്‍ഡ് കുറച്ചു. ഇനി മുതല്‍ 7.59 ലക്ഷം രൂപ മുതല്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ടിന് വില ആരംഭിക്കും. നേരത്തെ 7.83 ലക്ഷം രൂപയായിരുന്നു ഫോര്‍ഡ് എസ്യുവിയുടെ പ്രാരംഭ വില.

ഇക്കോസ്പോര്‍ട് S ഡീസല്‍ മോഡലിലാണ് ഏറ്റവും കൂടുതല്‍ വിലക്കിഴിവ്. മോഡലിന് 57,000 രൂപ കുറഞ്ഞു. 11.9 ലക്ഷം രൂപയുണ്ടായിരുന്നു ഇക്കോസ്പോര്‍ട് S ഡീസല്‍ ഇനി 11.33 ലക്ഷം രൂപ വില കുറിക്കും. ഇതേസമയം, ആറര ലക്ഷം മുതലാണ് വിപണിയില്‍ ഹ്യുണ്ടായി വെന്യുവിന് വില. 7.9 ലക്ഷം രൂപ മുതല്‍ മഹീന്ദ്ര XUV300 ഷോറൂമുകളിലെത്തുന്നു.

ഇക്കോസ്പോര്‍ട് മോഡലുകളുടെ വില കുറഞ്ഞതിനനുസരിച്ച് ഫീച്ചര്‍ നിരയിലും ചെറിയ മാറ്റങ്ങള്‍ ഫോര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. വില കുറയ്ക്കാനായി ഏതാനും ഫീച്ചറുകള്‍ ഇക്കോസ്പോര്‍ട് മോഡലുകളില്‍ നിന്നും കമ്പനിയൊഴിവാക്കി. എന്നാല്‍ ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷന്റെ ഫീച്ചറുകളില്‍ പിശുക്കൊന്നും ഫോര്‍ഡ് കാട്ടിയിട്ടില്ല.
Most Read: ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

Variant | New EcoSport | Old EcoSport |
1.5L TiVCT Petrol MT Ambiente | Rs 07.69 lakh | Rs 07.83 lakh |
1.5L TiVCT Petrol MT Trend | Rs 08.49 lakh | Rs 08.57 lakh |
1.5L TiVCT Petrol MT Titanium | Rs 09.28 lakh | Rs 09.57 lakh |
1.5L TiVCT Petrol MT Thunder | Rs 10.18 lakh | - |
1.5L TiVCT Petrol MT Titanium+ | Rs 10.18 lakh | Rs 10.53 lakh |
1.5L TiVCT Petrol AT Titanium+ | Rs 11.08 lakh | Rs 11.37 lakh |
1.0L TiVCT EcoBoost S | Rs 10.83 lakh | Rs 11.38 lakh |
1.5L TDCi Diesel MT Ambiente | Rs 08.19 lakh | Rs 08.43 lakh |
1.5L TDCi Diesel MT Trend | Rs 08.99 lakh | Rs 09.17 lakh |
1.5L TDCi Diesel MT Titanium | Rs 09.78 lakh | Rs 10.15 lakh |
1.5L TDCi Diesel MT Thunder | Rs 10.68 lakh | - |
1.5L TDCi Diesel MT Titanium+ | Rs 10.68 lakh | Rs 11.05 lakh |
1.5L TDCi Diesel MT S | Rs 11.33 lakh | Rs 11.90 lakh |
Most Read: ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്സോണിനും രക്ഷയില്ല

സിഗ്നേച്ചര്‍ വകഭേദത്തിന് പകരക്കാരനായാണ് തണ്ടര്‍ എഡിഷന് ഇക്കോസ്പോര്‍ടില്‍ അണിനിരക്കുന്നത്. പുറംമോടിയിലെ ഡിസൈന്‍ പരിഷ്കാരങ്ങള്‍ തണ്ടര്‍ എഡിഷനെ സാധാരണ ഇക്കോസ്പോര്‍ട് മോഡലുകളില്‍ നിന്നും വേറിട്ടുനിര്‍ത്തും. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഇക്കോസ്പോര്‍ട് ലഭ്യമാണ്.
Most Read: കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ — ഹെക്ടര്‍ ബുക്കിങ് തുടങ്ങി

1.5 ലിറ്റര്‍ ഡ്രാഗണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് പതിപ്പുകള്‍ എസ് യുവിയില്‍ തിരഞ്ഞെടുക്കാം. ഇക്കോസ്പോര്‍ട് പെട്രോള്‍ പതിപ്പില്‍ മാത്രമേ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് ഫോര്‍ഡ് സമര്‍പ്പിക്കുന്നുള്ളൂ.