വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് പുതിയ പരസ്യചിത്രം പുറത്തുവിട്ടു. കമ്പനിയുടെ Discover More In You എന്ന ക്യാംപയിനിന്റെ ഭാഗമായാണ് പുതിയ പരസ്യചിത്രം കമ്പനി പുറത്തിറക്കിയത്. സീരീസിലെ അവസാന പരസ്യചിത്രം കൂടിയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മുമ്പ് എന്‍ഡവര്‍, ഇക്കോസ്‌പോര്‍ട് എന്നിവയുടെ പരസ്യ വീഡിയോകളാണ് ക്യാംപയിനിന്റെ ഭാഗമായി കമ്പനി പുറത്തുവിട്ടത്.

വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പരസ്യചിത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഫോര്‍ഡ് കാറില്‍ തന്റെ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്ന യുവതിയാണ് പരസ്യചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

താനൊരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചതായി യാത്രയ്ക്കിടെ തന്റെ അച്ഛനോടായി യുവതി പറയുന്നു.

വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

ഉടന്‍ തന്നെ യുവതിയോട് കാര്‍ നിര്‍ത്താന്‍ നിര്‍ദ്ദേശിച്ച അച്ഛന്‍ കാറില്‍ നിന്ന് പുറത്തിറങ്ങി കുറച്ച് നേരത്തിന് ശേഷമൊരു ചൈല്‍ഡ് സീറ്റുമായി എത്തി കുടുംബത്തിലെ പുതിയ അംഗത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതാണ് പരസ്യചിത്രത്തില്‍ ഇതിവൃത്തം.

വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

ഫിഗൊ ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുപ്പെടുത്തി നിര്‍മ്മിച്ചിരിക്കുന്ന ഫ്രീസ്‌സ്റ്റൈല്‍ ക്രോസ്ഓവറാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന പരസ്യ വീഡിയോയിലെ കാര്‍. ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന യൂട്ടിലിറ്റി വാഹന നിരയില്‍ ഏറ്റവും ചെറുതാണ് ഫ്രീസ്റ്റൈല്‍.

വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള ക്രോസ്ഓവര്‍ ഹാച്ച്ബാക്കായിരുന്നു ഫോര്‍ഡ് ഫ്രീസ്റ്റൈല്‍. എന്നാല്‍, പിന്നീടങ്ങോട്ട് ഫ്രാീസ്റ്റൈലിന് വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്താനായില്ല.

Most Read: രാജ്യത്തെ ഏറ്റവും കരുത്തുറ്റ ഡീസല്‍ ലോക്കോമോട്ടീവുമായി ഇന്ത്യന്‍ റെയില്‍വേ

വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

കഴിഞ്ഞ മാസങ്ങളില്‍ ഹാച്ച്ബാക്കിന്റെ വില്‍പ്പന കണക്കുകളില്‍ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. ഫോക്‌സ്‌വാഗണ്‍ പോളോ, ടൊയോട്ട എത്തിയോസ് ലിവ എന്നിവയോടാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ വിപണിയില്‍ മത്സരിക്കുന്നത്.

Most Read: മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

ഫിഗൊയെക്കാളും നീളവും വീതിയും കൂടുതലാണ് ഫ്രീസ്റ്റൈലിന്. പരുക്കനായ ബോഡിയാണ് ഈ ക്രോസ്ഓവര്‍ ഹാച്ച്ബാക്കിനുള്ളത്. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ഫോര്‍ഡ് ഫ്രീസ്റ്റൈലില്‍ ലഭ്യമാവുന്നുണ്ട്.

Most Read: വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

ഫ്രീസ്റ്റൈലിലെ 1.2 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 94 bhp കരുത്തും 120 Nm torque ഉം പരമാവധി കുറിക്കും. മറുഭാഗത്ത് 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് ഡീസല്‍ യൂണിറ്റ് സൃഷ്ടിക്കുക 98 bhp കരുത്തും 215 Nm torque ഉം ആയിരിക്കും.

വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഫിഗോ, ആസ്‌പൈര്‍ എന്നിവയിലുള്ള ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് സംവിധാനം കമ്പനി ഫ്രീസ്റ്റൈലില്‍ ലഭ്യമാക്കിയിട്ടില്ല. ആന്‍ഡ്രോയിഡ് ഓട്ടോ & ആപ്പിള്‍ കാര്‍പ്ലേ എന്നിവയോട് കൂടിയ 6.5 ഇഞ്ച് SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക്ക് HVAC, എബിഎസ്, ഇബിഡി, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, നാല് എയര്‍ബാഗുകള്‍ എന്നിവയാണ് ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ക്രോസ്ഓവര്‍ ഹാച്ച്ബാക്കിലെ സുരക്ഷ സജ്ജീകരണങ്ങള്‍. ഫിഗൊയെക്കാളും അധിക ഗ്രൗണ്ട് ക്ലിയറന്‍സും ഫോര്‍ഡ് ഫ്രീസ്റ്റൈലിലുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫോര്‍ഡ് #ford
English summary
Ford Freestyle's Latest TVC Based On Child Safety. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X