മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളായ മഹീന്ദ്രയും ഒന്നിച്ച് നീങ്ങാന്‍ അടുത്തിടെയാണ് ധാരണയിലെത്തിയത്. ഇരുവരുടെയും സഖ്യത്തില്‍ 51 ശതമാനം വിഹിതം മഹീന്ദ്രയ്ക്കും 49 ശതമാനം ഫോര്‍ഡിനുമാണ്.

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

ഫോര്‍ഡ് ഇന്ത്യയിലെ അവരുടെ വ്യവസായത്തിന്റെ നിയന്ത്രണം മഹീന്ദ്രയ്ക്ക് കൈമാറുകയാണ്. എന്നാല്‍ ഫോര്‍ഡിന്റെ ഗുജറാത്തിലുള്ള സാനന്ദിലെ ബാറ്ററി പ്ലാന്റ് കൈമാറില്ല. ഈ കൂട്ടുകെട്ടില്‍ ഏഴ് പുതിയ വാഹനങ്ങളെ അവതരിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു.

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

അടുത്ത വര്‍ഷം പകുതിയോടെ ഇരുകമ്പനികളുടെയും സഹകരണത്തിലുള്ള ആദ്യ മോഡല്‍ വിപണിയില്‍ പുറത്തിറങ്ങും. മഹീന്ദ്ര മറാസോയുടെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും ഇത്. എംപിവിക്ക് പുറമേ രണ്ട് എസ്‌യുവിയും വിപണിയില്‍ എത്തും.

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

ഒന്ന് കിയ സെല്‍റ്റോസിന് എതിരാളിയാകുമ്പോള്‍ മറ്റൊന്ന് ലക്ഷ്യമിടുന്നത് എംജി ഹെക്ടറിന്റെ വിപണിയാണെന്നും ഇരുവരും അറിയിച്ചു. 1.5 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തോടെയാകും പുതിയ എസ്‌യുവികളെ അവതരിപ്പിക്കുന്നത്.

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

മറാസോയുടെ അടിസ്ഥാനത്തിലുള്ള എംപിവി ലക്ഷ്യമിടുന്നത് മാരുതി എര്‍ട്ടിഗയുടെയും ഇന്നോവ ക്രിസ്റ്റയുടെയും വിപണിയാണ്. ഫോര്‍ഡ് ബാഡ്ജിലുളളതായിരിക്കും ഈ എംപിവിയും. ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പനയും നടക്കുക.

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

നേരത്തെ പറഞ്ഞ വാഹനങ്ങള്‍ക്ക് പുറമെ ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നിരയും വിപണിയില്‍ എത്തും. ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ ആദ്യം വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനം ആസ്‌പൈര്‍ തന്നെയായിരിക്കും. മഹീന്ദ്രയുടെ പവര്‍ട്രെയിനാണ് ആസ്പൈര്‍ ഇലക്ട്രിക്ക് ഉപയോഗിക്കുന്നത്.

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

380V ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി സംവിധാനം കാറില്‍ ഒരുങ്ങുമെന്ന് സൂചനയുണ്ട്. 67 bhp കരുത്തുത്പാദനം വൈദ്യുത മോട്ടോറില്‍ പ്രതീക്ഷിക്കാം. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരമോടാന്‍ ആസ്പൈര്‍ ഇലക്ട്രിക്കിന് കഴിയുമെന്നാണ് വിവരം. മണിക്കൂറില്‍ 110 കിലോമീറ്ററായിരിക്കും പരമാവധി വേഗം.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

ഈ കൂട്ടുകെട്ടിന് തുടക്കം എന്ന നിലയില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇരുകൂട്ടകരും ഒന്നിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി ഫോര്‍ഡിന് സാന്നിധ്യമില്ലാത്ത് നഗരങ്ങളില്‍ മഹീന്ദ്ര ഡീലര്‍ഷിപ്പ് വഴി ഇക്കോസ്‌പോര്‍ട്ട് കമ്പനി വിറ്റഴിച്ചിരുന്നു.

Most Read: വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും ആവശ്യക്കാർ കൂടുന്ന അഞ്ച് മോഡലുകൾ

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

1926 -ലാണ് ഫോര്‍ഡ് ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഒരു മുദ്ര പതിപ്പിക്കുന്നതില്‍ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കള്‍ പരാജയപ്പെട്ടു. എങ്കിലും ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ സാന്നിധ്യം അറിയിക്കുന്നതില്‍ പരാജയപ്പെട്ട ആദ്യത്തെ അമേരിക്കന്‍ നിര്‍മ്മാതാക്കളല്ല ഫോര്‍ഡ്.

Most Read: ആറുമാസമായി വില്‍പ്പനയില്ലാതെ ഹീറോ കരിസ്മ

മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

ജനറല്‍ മോട്ടോഴ്‌സ് കമ്പനി ഷെവര്‍ലെ കാറുകളുടെ വില്‍പ്പന രണ്ട് വര്‍ഷം മുമ്പ് നിര്‍ത്തി ഇന്ത്യയില്‍ നിന്നും പിന്‍മാറിയിരുന്നു. ഇന്ത്യയില്‍ നിന്നും പൂര്‍ണമായും പിന്‍മാറാതെ മഹീന്ദ്രയുടെ സഹായത്തോടെ വിപണിയില്‍ പിടിച്ചു നില്‍ക്കാനാണ് ഇപ്പോള്‍ ഫോര്‍ഡ് ശ്രമിക്കുന്നത്.

Most Read Articles

Malayalam
English summary
Ford and Mahindra confirm plans to launch seven new cars through partnership. Read more in Malayalam.
Story first published: Tuesday, October 15, 2019, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X