ഇക്കോസ്‌പോര്‍ടിന് പകരക്കാരനാവാന്‍ ഫോര്‍ഡ് പൂമ

ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് പഴയ പ്രതാപം കൈമോശം വന്നിരിക്കുന്നു. ശ്രേണിയില്‍ നിരനിരയായി പുതു അവതാരങ്ങള്‍ വന്നതോടെ കോമ്പാക്ട് എസ്‌യുവി ചിത്രത്തില്‍ ഇക്കോസ്‌പോര്‍ട് പുറത്തുപോകുന്ന മട്ടാണ്. ഇനിയിപ്പോള്‍ ഇക്കോസ്‌പോര്‍ടിനെ മാത്രം ആശ്രയിച്ചു ചെറു എസ്‌യുവി ലോകത്ത് പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഫോര്‍ഡിനറിയാം.

ഇക്കോസ്‌പോര്‍ടിന് പകരക്കാരനാവാന്‍ ഫോര്‍ഡ് പൂമ

ഇക്കോസ്‌പോര്‍ടിനൊപ്പം നിരയില്‍ കൊണ്ടുവരാന്‍ പറ്റിയ പുതിയൊരു മോഡല്‍ വേണം. ആലോചനകളും പഠനങ്ങളും കമ്പനി ഒരുപാടു നടത്തി. ഒടുവില്‍ ഐതിഹാസിക പൂമയെ എസ്‌യുവി കുപ്പായത്തില്‍ അവതരിപ്പിക്കാനാണ് ഫോര്‍ഡിന്റെ തീരുമാനം. കേട്ടതു ശരിയാണ്. തൊണ്ണൂറുകളില്‍ ഫോര്‍ഡിന്റെ ഇതിഹാസ മോഡലായി അറിയപ്പെട്ട രണ്ടു ഡോര്‍ കൂപ്പെ സെഡാന്‍, രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറം ക്രോസ്ഓവര്‍ പരിവേഷത്തില്‍ രണ്ടാം അങ്കത്തിനെത്തും.

ഇക്കോസ്‌പോര്‍ടിന് പകരക്കാരനാവാന്‍ ഫോര്‍ഡ് പൂമ

ജൂണ്‍ 26 -നാണ് പുതിയ പൂമ എസ്‌യുവിയെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ അനാവരണം ചെയ്യുക. ഇതിന് മുന്നോടിയായി കമ്പനി പുറത്തുവിട്ട കാറിന്റെ ടീസര്‍ വാഹന പ്രേമികള്‍ക്കിടയില്‍ ശ്രദ്ധനേടുകയാണ്. പുതിയ പൂമ എസ്‌യുവി ഏഴാം തലമുറ ഫിയെസ്റ്റയുടെ ഷാസി പങ്കിടുമെന്നാണ് വിവരം. കാറിന്റെ മുന്‍തലമുറയ്ക്കും ഫിയെസ്റ്റയായിരുന്നു ആധാരം.

ഇക്കോസ്‌പോര്‍ടിന് പകരക്കാരനാവാന്‍ ഫോര്‍ഡ് പൂമ

ഇക്കോസ്‌പോര്‍ടിനൊപ്പം അണിനിരക്കുമെങ്കിലും, വരുംഭാവിയില്‍ ഇക്കോസ്‌പോര്‍ടിന് പകരക്കാരനായി പൂമ എത്താനാണ് സാധ്യത. അടുത്തവര്‍ഷം നടക്കുന്ന 2020 ഫ്രാങ്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാകും ഫോര്‍ഡ് പൂമ ഔദ്യോഗികമായി വില്‍പ്പനയ്ക്ക് വരിക. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം പൂമയ്ക്ക് നല്‍കാനാണ് ഫോര്‍ഡ് ഒരുക്കംകൂട്ടുന്നത്.

Most Read: പുതുമകളുമായി ടാറ്റ നെക്‌സോണ്‍, പരിഷ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ച്

ഇക്കോസ്‌പോര്‍ടിന് പകരക്കാരനാവാന്‍ ഫോര്‍ഡ് പൂമ

മൂന്നു സിലിണ്ടര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനൊപ്പം പുതിയ 48V ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററിനുള്ള സാധ്യത കമ്പനി തേടും. 153 bhp ഓളം കരുത്ത് ഫോര്‍ഡ് പൂമയ്ക്ക് പ്രതീക്ഷിക്കാം. ഇതിന് പുറമെ കൂടുതല്‍ കരുത്തുള്ള 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഇക്കോബൂസ്റ്റ് എഞ്ചിനെയും പൂമയില്‍ ഫോര്‍ഡ് ഘടിപ്പിക്കുമെന്ന് സൂചനയുണ്ട്.

Most Read: എംജി ഹെക്ടര്‍ — വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

ഇക്കോസ്‌പോര്‍ടിന് പകരക്കാരനാവാന്‍ ഫോര്‍ഡ് പൂമ

നിലവില്‍ ഫിയെസ്റ്റ ST മോഡലില്‍ ഇതേ എഞ്ചിനാണ് തുടിക്കുന്നത്. 197 bhp കരുത്തു കുറിക്കാന്‍ 1.5 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിന്‍ പ്രാപ്തമാണ്. ആദ്യഘട്ടത്തില്‍ റൊമേനിയയിലെ ക്രയോവ ശാലയില്‍ നിന്നും ഫോര്‍ഡ് പൂമ പുറത്തിറങ്ങും. 2017 വരെ ഫോര്‍ഡ് B-MAX യൂണിറ്റുകള്‍ പുറത്തിറക്കിയത് ക്രയോവ ശാലയായിരുന്നു. നിലവില്‍ ഇക്കോസ്‌പോര്‍ട് എസ്‌യുവികളെയും ഈ ശാല ഉത്പാദിപ്പിക്കുന്നുണ്ട്.

Most Read: 16 ലക്ഷം രൂപയ്ക്ക് പണിതിറങ്ങിയ സ്‌കോഡ ഒക്ടാവിയ vRS, കരുത്ത് 425 bhp!

ഇക്കോസ്‌പോര്‍ടിന് പകരക്കാരനാവാന്‍ ഫോര്‍ഡ് പൂമ

പുതിയ എസ്‌യുവിയുടെ വില വിവരങ്ങള്‍ ഫോര്‍ഡ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പുതിയ പൂമ ഇന്ത്യയിലേക്ക് പറന്നിറങ്ങുമോയെന്ന കാര്യവും ഇപ്പോള്‍ വ്യക്തമല്ല. മഹീന്ദ്രയുമായി കൂട്ടുകൂടിയ പശ്ചാത്തലത്തില്‍ പൂമയെ ഫോര്‍ഡ് ഇങ്ങോട്ടു കൊണ്ടുവരാനുള്ള സാധ്യത വിരളമാണ്. ഇന്ത്യന്‍ വിപണിയില്‍ ഇക്കോസ്‌പോര്‍ടിന് പകരം XUV300 -യെ റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കാനായിരിക്കും ഫോര്‍ഡ് ശ്രമിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford To Reveal Puma Crossover. Read in Malayalam.
Story first published: Tuesday, June 25, 2019, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X