ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഇന്ത്യൻ വാഹന വിപണിയിലെ പ്രമുഖരാണ് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ്. നിലവിൽ വിപണിയിൽ ചെറുതും വ്യത്യസ്തവുമായ ഉത്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വളരെ വിജയകരവും ജനപ്രിയവുമായ കുറച്ച് കാറുകൾ ഫോർഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഇക്കോസ്പോർട്ട്, എൻ‌ഡോവർ, ഫിയസ്റ്റ എന്നിവയയെല്ലാം ആ പട്ടികയിൽ ഉൾപ്പെടുന്നു. എങ്കിലും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് മികച്ച വിജയം നേടാതെ പോയ ഫോർഡിന്റെ നിരവധി കാറുകളും ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അത്തരം മോഡലുകൾ പിന്നീട് വിപണിയിൽ നിന്ന് കമ്പനി പിൻവലിച്ചു. മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച എന്നാൽ ഇപ്പോൾ നമ്മൾ മറന്നുകൊണ്ടിരിക്കുന്ന അത്തരം അഞ്ച് ഫോർഡ് വാഹനങ്ങൾ ഇതാ.

ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഫോർഡ് എസ്കോർട്ട്

1995 ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ ഫോർഡിന്റേതായി ഇന്ത്യൻ വിപണിയിൽ ആദ്യം അവതരിപ്പിച്ച കാറായിരുന്നു എസ്കോർട്ട്. 1996 മുതൽ 2001 വരെ ഈ സെഡാനെ കമ്പനി വിപണിയിലെത്തിച്ചു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ എസ്‌കോർട്ട് വാഗ്ദാനം ചെയ്തു. എങ്കിലും ഉപഭോക്താക്കളുളെ ആകർഷിക്കാൻ വാഹനത്തിന് സാധിച്ചില്ല.

ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

രണ്ട് മോഡലുകളിലും 1.6 ലിറ്റർ എഞ്ചിനായിരുന്നു ഉണ്ടായിരുന്നത്. പവർ സ്റ്റിയറിംഗ്, പവർഡ് ഫ്രണ്ട് വിൻഡോകൾ, ഒആർവിഎം, എയർ കണ്ടീഷനിംഗ്, മ്യൂസിക് സിസ്റ്റം തുടങ്ങിയ സവിശേഷതകളുള്ള സെഡാന് പിന്നിൽ ധാരാളം സ്ഥലം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.

ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഫോർഡ് ഫ്യൂഷൻ

2004-ൽ ആണ് ഫോർഡ് ഫ്യൂഷനെ ഇന്ത്യൻ വിപണിയിൽ പരിചയപ്പെടുത്തുന്നത്. ഒരു പുതിയ വിഭാഗമായ ക്രോസ്ഓവറിന്റെ പ്രവേശനത്തെ ഇത് അടയാളപ്പെടുത്തി. ആറു വർഷത്തോളം വാഹനത്തിന്റെ ഉത്പാദനം കമ്പനി തുടർന്നു. ഒരു ഫാമിലി കാറായാണ് വാഹനത്തെ കമ്പനി മാർക്കറ്റ് ചെയ്തത്.

ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഒരു ക്രോസ്ഓവറിന് പകരം ഒരു വലിയ ഹാച്ച്ബാക്കായാണ് ആളുകൾ വാഹനത്തെ കണ്ടത്. 1.4 ലിറ്റർ ഡീസൽ എഞ്ചിനും 1.6 ലിറ്റർ പെട്രോൾ എഞ്ചിനുമാണ് ഫോർഡ് ഫ്യൂഷനിൽ വാഗ്ദാനം ചെയ്തതിരുന്നത്.

ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഫോർഡ് ഫിയസ്റ്റ എസ്

ഇന്ത്യൻ വിപണിയിൽ വളരെ പ്രസിദ്ധമായ പേരാണ് ഫോർഡ് ഫിയസ്റ്റ. ജനപ്രിയ സെഡാന്റെ സ്പോർട്ടി പതിപ്പായിരുന്നു ഫിയസ്റ്റ എസ്. ബോഡി കിറ്റുമായിട്ടാണ് കാർ വിപണിയിലെത്തിയത്. ഇത് കാറിനെ വളരെ ആക്രമണാത്മകവും സ്പോർട്ടിയുമാക്കി മാറ്റി. ഫോർഡ് കാറിന്റെ കർശനമായ സസ്പെൻഷൻ സജ്ജീകരണവും ഫിയസ്റ്റ എസ് വാഗ്ദാനം ചെയ്തു.

Most Read: മാരുതി XL6 ന് ഇതുവരെ ലഭിച്ചത് 2000 ബുക്കിംഗുകൾ മാത്രം

ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഫോർഡ് ഫിയസ്റ്റ FL

ഫോർഡ് ഫിയസ്റ്റയുടെ ഐക്കോണിക്ക് ഡിസൈൻ ഉപേക്ഷിച്ച് 2014-ൽ ഒരു പുതിയ രൂപകൽപ്പന വാഹനത്തിന് കമ്പനി നൽകി. വാഹനത്തെ അടിമുടി മാറ്റുന്നതായിരുന്നു പുതിയ ഡിസൈൻ. മിഡ്-സൈസ് സെഡാനിലെ ആസ്റ്റൺ മാർട്ടിൻ-പ്രചോദിത ഗ്രില്ലായിരുന്നു വാഹനത്തിനുണ്ടായിരുന്നത്. 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 89 bhp കരുത്തും 209 Nm torque ഉം ഫിയസ്റ്റ FL ഉത്പാദിപ്പിച്ചിരുന്നു.

Most Read: മാരുതി 40,000 വാഗണ്‍ആറുകൾ തിരിച്ചുവിളിക്കുന്നു

ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ഫോർഡ് മോൺടിയോ

മസിൽ കാറുകൾ, വലിയ എസ്‌യുവികൾ, പിക്കപ്പുകൾ എന്നിവയ്ക്ക് പേരുകേട്ടവരാണ് ഫോർഡ്. 2004-ൽ ബി‌എം‌ഡബ്ല്യു 3-സീരീസ്, മെഴ്‌സിഡസ് ബെൻസ് സി ക്ലാസ്, ഓഡി A4 എന്നിവയക്ക് എതിരാളികളായാണ് ഫോർഡ് മോണ്ടിയോ എന്ന മോഡലിനെ പുറത്തിറക്കിയത്.

Most Read: കിയ സെല്‍റ്റോസിൻ്റെ ഏത് പതിപ്പാണ് നിങ്ങള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്താം

ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

142 bhp കരുത്തും ജനറേഷൻ പെട്രോൾ എഞ്ചിൻ 128 bhp ഡീസൽ എഞ്ചിനുമായാണ് എന്നിവയുമായാണ് കാർ വിപണിയിലെത്തിയത്. ഫോർഡ് ബാഡ്ജ് ചെയ്ത വാഹനത്തിന്റെ ഉയർന്ന വില വിപണിയെ ബാധിച്ചു. ഒടുവിൽ 2006 ൽ ഫോർഡ് മോൺടിയോ നിർത്തലാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford’s five FORGOTTEN cars in India. Read more Malayalam
Story first published: Saturday, August 24, 2019, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X