ഫോര്‍ഡും ഫോക്‌സ്‌വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു

സംയുക്ത പങ്കാളിത്തത്തില്‍ വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഫോര്‍ഡും ഫോക്‌സ്‌വാഗണും. വാനുകളും പിക്കപ്പ് ട്രക്കുകളും ഉള്‍പ്പെടുന്ന വാണിജ്യവാഹനങ്ങള്‍ വികസിപ്പിക്കാന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡും ജര്‍മ്മന്‍ ഫോക്‌സ്‌വാഗണും ധാരണയായി. നടന്നുകൊണ്ടിരിക്കുന്ന 2019 ഡെട്രോയിറ്റ് മോട്ടോര്‍ ഷോയിലാണ് പുതിയ ആഗോള സഖ്യം രൂപംകൊണ്ട കാര്യം പുറത്തുവന്നത്.

ഫോര്‍ഡും ഫോക്‌സ്‌വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു

വാണിജ്യവാഹനങ്ങള്‍ക്ക് പുറമെ വൈദ്യുത വാഹനങ്ങളും ഡ്രൈവറില്ലാ വാഹനങ്ങളും കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവരും. ഇന്ത്യയില്‍ ഫോര്‍ഡും മഹീന്ദ്രയും കൈകോര്‍ത്തതു പോലെയാണ് ആഗോള നിരയില്‍ ഫോര്‍ഡും ഫോക്‌സ്‌വാഗണും തമ്മിലുള്ള പങ്കാളിത്തം.

ഫോര്‍ഡും ഫോക്‌സ്‌വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു

കമ്പനികള്‍ തമ്മില്‍ നിക്ഷേപം നടത്തില്ല. പുതിയ കൂട്ടുകെട്ടിലൂടെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 2,500 കോടി ഡോളര്‍ ലാഭിക്കാമെന്ന് ഫോര്‍ഡ് കരുതുന്നു. ഇരു കമ്പനികളും ചേര്‍ന്നുള്ള സഹകരണം വിലയിരുത്താന്‍ പ്രത്യേക സംയുക്ത കമ്മിറ്റി രൂപംകൊള്ളും.

ഫോര്‍ഡും ഫോക്‌സ്‌വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു

കമ്മിറ്റിയില്‍ ഫോര്‍ഡ്, ഫോക്‌സ്‌വാഗണ്‍ പ്രതിനിധികളുടെ എണ്ണം തുല്യമായിരിക്കും. ഫോര്‍ഡ് സിഇഒ ജിം ഹാക്കറ്റും ഫോക്‌സ്‌വാഗണ്‍ സിഇഒ ഹെര്‍ബര്‍ട്ട് ഡിയസ്സും കമ്മിറ്റിയിലുണ്ടാവും. കഴിഞ്ഞ ജൂണിലാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ധാരണാപ്പത്രത്തില്‍ ഇരു കമ്പനികളും ഒപ്പുവെച്ചത്. എന്നാല്‍ സഖ്യം ചേര്‍ന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത് ഇപ്പോഴാണെന്ന് മാത്രം.

ഫോര്‍ഡും ഫോക്‌സ്‌വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു

1999 -ല്‍ റെനോയും നിസാനും കൂട്ടുകൂടിയതിന് ശേഷം വാഹനലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ പങ്കാളിത്തമാണ് ഫോര്‍ഡ് - ഫോക്‌സ്‌വാഗണ്‍ സഖ്യം. യൂറോപ്പിലും ചൈനയിലും ഫോക്‌സ്‌വാഗണിനുള്ള സ്വാധീനം ഫോര്‍ഡിന് അനുകൂല സാഹചര്യങ്ങളൊരുക്കും.

ഫോര്‍ഡും ഫോക്‌സ്‌വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു

വൈദ്യുത വാഹന സാങ്കേതികവിദ്യയില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്കുള്ള വൈദഗ്ധ്യം ഭാവിയില്‍ ഫോര്‍ഡിന്റെ വൈദ്യുത കാറുകള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് വിദഗ്ധര്‍ പറയുന്നു. സമാനമായി വടക്കെ അമേരിക്കന്‍ വിപണിയില്‍ കടന്നുകയറാനുള്ള സുവര്‍ണാവസരമാണ് പുതിയ കൂട്ടുകെട്ട് ഫോക്‌സ്‌വാഗണിന് സമ്മാനിക്കുന്നത്.

ഫോര്‍ഡും ഫോക്‌സ്‌വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു

വാണിജ്യവാഹന നിരയില്‍ ഫോര്‍ഡ് പയറ്റിത്തെളിഞ്ഞ തന്ത്രങ്ങള്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്ക് കരുത്ത് പകരും. ഫോര്‍ഡ് പരീക്ഷിച്ചുവരുന്ന ഡ്രൈവറില്ലാ കാര്‍ പദ്ധതിയിലും ഫോക്‌സ്‌വാഗണിന് താത്പര്യമുണ്ട്.

Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

ഫോര്‍ഡും ഫോക്‌സ്‌വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു

ആദ്യഘട്ടത്തില്‍ വാണിജ്യവാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഫോര്‍ഡ് - ഫോക്‌സ്‌വാഗണ്‍ സഖ്യത്തിന്റെ ശ്രമം. സംയുക്ത സഹകരണം മുന്‍നിര്‍ത്തി ഫോര്‍ഡ് റേഞ്ചര്‍ പിക്കപ്പ് ട്രക്കിന്റെ അടിത്തറ പുതുതലമറ ഫോക്‌സ്‌വാഗണ്‍ അമാറോക്ക് ഉപയോഗിക്കും.

ഫോര്‍ഡും ഫോക്‌സ്‌വാഗണും ഒന്നിച്ചു — സമവാക്യങ്ങള്‍ വീണ്ടും മാറുന്നു

പകരം വൈദ്യുത കാറുകള്‍ക്കായി ഫോക്‌സ്‌വാഗണ്‍ വികസിപ്പിച്ച മൊഡ്യുലാര്‍ അടിത്തറ ഫോര്‍ഡ് പങ്കിടുമെന്ന് വിവരമുണ്ട്. ആഗോള വില്‍പ്പന പരിശോധിച്ചാല്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പാണ് ഫോര്‍ഡിനെക്കാള്‍ മുന്നില്‍. കഴിഞ്ഞവര്‍ഷം മാത്രം ആഗോള വിപണിയില്‍ 1.08 കോടി വാഹനങ്ങള്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് വിറ്റു. 0.9 ശതമാനം വില്‍പ്പന വളര്‍ച്ചയാണിത്.

Most Read Articles

Malayalam
English summary
Ford-Volkswagen Partnership Announced Just Days After A Deal With Mahindra In India. Read in Malayalam.
Story first published: Thursday, January 17, 2019, 10:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X