ജനങ്ങള്‍ മറന്ന് തുടങ്ങിയ മിത്സുബിഷി, ദേവൂ കാറുകള്‍

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യന്‍ വാഹന വിപണി. അതിനാല്‍ തന്നെ എല്ലാ പ്രമുഖ വാഹന നിര്‍മ്മാതാക്കളും നമ്മുടെ രാജ്യത്ത് സാന്നിധ്യം അറിയിച്ചിട്ടുമുണ്ട്. അവയില്‍ ചില മോഡലുകള്‍ മികച്ച വിജയം നേടിപ്പോള്‍ ചിലത് പാടെ തകര്‍ന്നു പോയി. ഇന്ത്യന്‍ വാഹന വിപണി രംഗത്ത് ശോഭിക്കാതെ പോയ രണ്ട് പ്രമുഖ കമ്പനികളാണ് ദേവൂ, മിത്സുബിഷി എന്നിവ. ഇന്ത്യക്കാര്‍ മറന്ന അവരുടെ കുറച്ച് മോഡലുകളെ പരിചയപ്പെടാം.

ജനങ്ങള്‍ മറന്ന് തുടങ്ങിയ മിത്സുബിഷി, ദേവൂ കാറുകള്‍

ദേവൂ സീലോ

ഇന്ത്യക്കായുള്ള ഡേവൂവിന്റെ സെഡാനായിരുന്നു സീലോ. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനായിരുന്നു വാഹനത്തിന് കമ്പനി ഉപയോഗിച്ചിരുന്നത്. 80 bhp കരുത്തില്‍ 128 Nm torque വാഹനം സൃഷ്ടിച്ചിരുന്നു. ഫ്യുവല്‍ ഇഞ്ചക്ഷന്‍ ഇന്ത്യയില്‍ ആദ്യമായി ഉപയോഗിച്ചതും സീലോ കാറിലായിരുന്നു. കൂടാതെ 3 സ്പീഡ് ഓട്ടോമാറ്റിക്ക് ഓപ്ഷനും സീലോയുടെ പ്രത്യേകതയായിരുന്നു.

ജനങ്ങള്‍ മറന്ന് തുടങ്ങിയ മിത്സുബിഷി, ദേവൂ കാറുകള്‍

ദേവൂ നെക്‌സിയ

കൊറിയന്‍ നിര്‍മ്മാതാക്കളായ ദേവൂവിന്റെ മറ്റൊരു സെഡാനായിരുന്നു നെക്‌സിയ. സീലോയുടെ കരുത്തേറിയ പതിപ്പും കൂടിയായിരുന്നു ഇത്. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരുന്നു നെക്‌സിയ വാഗ്ദാനം ചെയ്തിരുന്നത്. 90 bhp കരുത്തും വാഹനം സൃഷിടിച്ചിരുന്നു. ദേവൂ ഇന്ത്യയില്‍ നിന്ന് പിന്മാറിയതോടെ നെക്‌സിയയും വിപണി വിട്ടു.

ജനങ്ങള്‍ മറന്ന് തുടങ്ങിയ മിത്സുബിഷി, ദേവൂ കാറുകള്‍

ദേവൂ മാറ്റിസ്

മാരുതി 800, ഹ്യുണ്ടായി സാന്റ്രോ എന്നീ കാറുകള്‍ക്കുള്ള ദേവൂവിന്റെ ഉത്തരമായിരുന്നു മാറ്റിസ്. എന്നിരുന്നാലും തൊണ്ണൂറുകളില്‍ മാരുതിക്കും ഹ്യുണ്ടായിക്കും ലഭിച്ച സ്വീകാര്യത മാറ്റിസിന് ലഭിച്ചില്ല. അതോടെ ഇന്ത്യന്‍ വിപണിയില്‍ വാഹനം പരാജയമായി മാറി. 796 സിസി മൂന്ന്-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന് കമ്പനി നല്കിയിരുന്നത്. കൂടാതെ അക്കാലയളവിലെ ഏറ്റവും നൂതനമായ എഞ്ചിനും മാറ്റിസിനുണ്ടായിരുന്നു.

ജനങ്ങള്‍ മറന്ന് തുടങ്ങിയ മിത്സുബിഷി, ദേവൂ കാറുകള്‍

മിത്സുബിഷി ലാന്‍സര്‍

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മിത്സുബിഷിയുടെ ഏറ്റവും പ്രചാരം നേടിയ വാഹനമാണ് ലാന്‍സര്‍. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ മിത്സുബിഷിയുടെ കാറും ലാന്‍സറാണ്. മോസം ഡീലര്‍ഷിപ്പും വില്‍പ്പനാനന്തര ശൃഖലയുമാണ് ലാന്‍സറിന് വിപണിയില്‍ തിരിച്ചടിയായത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചില്‍ 87 bhp കരുത്ത് സൃഷിടിച്ചിരുന്നു വാഹനം. ഹോണ്ട സിറ്റിയുടെ വരവും ലാന്‍സറിന്റെ സാധ്യതകളെ ഇല്ലാതാക്കി.

ജനങ്ങള്‍ മറന്ന് തുടങ്ങിയ മിത്സുബിഷി, ദേവൂ കാറുകള്‍

മിത്സുബിഷി സിഡിയ

ഇന്ത്യയിലെ ലാന്‍സറിന്റെ പ്രീമിയം ശ്രേണിയിലുള്ള കരക്കാരനായിരുന്നു സിഡിയ. ഇരട്ട എയര്‍ ബാഗുകള്‍, എബിഎസ് എന്നിവ പോലുള്ള നിരവധി സുരക്ഷാ സംവിധാനങ്ങളും സിഡിയ വാഗ്ദാനം ചെയ്തു. എന്നാലും ഹോണ്ട സിറ്റി വീണ്ടും മിത്സുബിഷിക്ക് തിരിച്ചടിയായി. 115 bhp കരുത്തില്‍ 175 Nm torque സൃഷിച്ചിരുന്ന 2.0 ലിറ്റര്‍ എഞ്ചിനായിരുന്നു സിഡിയയുടെ സവിശേഷത. എന്നാല്‍ ആ സമയത്ത് അത്രയും കരുത്തേറിയ വാഹനത്തെ സ്വീകരിക്കാന്‍ ഇന്ത്യന്‍ വിപണി തയ്യാറായിരുന്നില്ല. ശ്രേണിയിലെ ഏറ്റവും കുറഞ്ഞ ഇന്ധന ക്ഷമതയും സിഡിയക്ക് തിരിച്ചടിയായി.

ജനങ്ങള്‍ മറന്ന് തുടങ്ങിയ മിത്സുബിഷി, ദേവൂ കാറുകള്‍

മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍

ഏഴ് സീറ്റുള്ള എസ്‌യുവി ആയിരുന്നു മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍. 2000 ന്റെ അവസാനത്തോടു കൂടയാണ് ഔട്ട്‌ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. മികച്ച എസ്‌യുവിയുടെ ഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന വാഹനമായിരുന്നു ഇത്. ഒപ്പം Evo X -ല്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട മുന്‍ഭാഗം വാഹനത്തിലേക്ക് ആകര്‍ഷിച്ചെങ്കിലും വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചില്ല. മാത്രമല്ല ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭിരുചികള്‍ക്ക് അതിരുകടന്ന മോഡലായും വാഹനത്തെ മുദ്രകുത്തി. 2.4 ലിറ്റര്‍ Mivec പെട്രോള്‍ എഞ്ചിനാണ് മിത്സുബിഷി ഔട്ട്‌ലാന്‍ഡറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. CVT ഓട്ടോമാറ്റിക്ക് ട്രാന്‍സിമിഷനും വാഹനം വാഗ്ദാനം ചെയ്തു.

Most Read Articles

Malayalam
English summary
FORGOTTEN Mitsubishi and Daewoo cars of India. Read more Malayalam
Story first published: Wednesday, July 31, 2019, 18:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X