Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍
യാതൊരു മുഖവരയും ആവശ്യമില്ലാത്ത പേരാണ് റോയല്‍ എന്‍ഫീല്‍ഡ്. തുടങ്ങിയ കാലം മുതല്‍ ഇന്നുവരേയും പ്രവര്‍ത്തിച്ചു വരുന്ന ലോകത്തെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡാണിത്.

1955 -ലാണ് ബ്രിട്ടീഷ് കമ്പനിയായ റോയല്‍ എൻഫീല്‍ഡ് ഇന്ത്യന്‍ തീരത്ത് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്നു മുതല്‍ ഇന്നുവരേയും അനേകം മോഡലുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഇവയില്‍ ജനപ്രിയമാര്‍ന്ന നിരവധി മോഡലുകളുമുണ്ട് അതോടൊപ്പം തന്നെ അധികം ശ്രദ്ധിക്കപ്പെടാതെ ചരിത്രത്തിന്റെ താളുകളില്‍ മണ്മറഞ്ഞു പോയ പല വാഹനങ്ങളുമുണ്ട്. അത്തരത്തില്‍ അധികം ആരുടേയും ഓര്‍മ്മകളിലില്ലാത്ത റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ ഒന്നു പരിചയപ്പെടാം.

1. റോയല്‍ എന്‍ഫീല്‍ഡ് ഫ്യൂറി
1959 -ലാണ് റോയല്‍ എന്‍ഫീള്‍ഡ് ഫ്യൂറി 175 ഇന്ത്യയില്‍ പുറത്തിറങ്ങിയത്. സണ്ഡാപ്പ് KS175 -ന്റെ റീബാഡ്ച്ച് ചെയ്ത പതിപ്പായിരുന്നു ഇത്. 1984 -ല്‍ പ്രവര്‍ത്തനങ്ങല്‍ നിലച്ച നിര്‍മ്മാതാക്കളാണ് സണ്ഡാപ്പ്. വാഹനത്തിന്റെ ജര്‍മ്മന്‍ ശൈലി ഇന്ത്യയിലെ വാഹനപ്രേമികള്‍ക്കിടയില്‍ ഫ്യൂറി 175 പ്രിയങ്കരനാക്കി. അഞ്ച് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം ബ്രേംബോ നല്കുന്ന മുന്‍ ഡിസ്ക് ബ്രേക്കുകളുമാണ് വാഹനത്തില്‍ വന്നിരുന്നത്.

2. റോയല്‍ എന്‍ഫീല്‍ഡ് എക്സ്പ്ലോറര്‍ 50
സാധാരണ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എക്സ്പ്ലോറര്‍ 50 -ക്ക് അല്‍പ്പം വ്യത്യസ്ഥ ശൈലിയാണ് എന്ന് കാണാന്‍ സാധിക്കും. 1980 -ല്‍ ചുരുങ്ങിയ സമയത്തേക്ക് മാത്രം ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്ന ഈ വാഹനം സണ്ഡാപ്പിന്റെ മറ്റൊരു മോഡലിന്റെ റീബാഡ്ജ് പതിപ്പായിരുന്നു.

ജര്‍മനിയില്‍ 16 വയസുള്ളവര്‍ക്കായി വാഹനങ്ങള്‍ നല്‍കിയിരുന്ന മോകിക്ക് ലൈസന്‍സുകാര്‍ക്ക് വാഹനത്തെ വിറ്റിരുന്നു. മൂന്ന് സ്പീഡ് ഗിയര്‍ബോക്സില്‍ ഘടിപ്പിച്ചിരുന്ന 50 സിസി എഞ്ചിനായിരുന്നു വാഹനത്തിന്റെ കരുത്ത്.

3. റോയല്‍ എന്‍ഫീല്‍ഡ് ലൈറ്റ്നിംഗ്
നിര്‍മ്മാതാക്കളുടെ വളരെ ജനപ്രിയമായ ക്രൂയിസറാണ് തണ്ടര്‍ബേര്‍ഡ്, എന്നാല്‍ ഇത് നിരത്തുകളില്‍ എത്തുന്നതിന് കാലങ്ങള്‍ക്കു മുമ്പ് തന്നെ ക്രൂയിസര്‍ മോഡലുകള്‍ കമ്പനി വിറ്റിരുന്നു. ലൈറ്റ്നിംഗ് എന്ന് പേര് നല്‍കിയിരുന്ന വാഹനം അക്ഷരാര്‍ഥത്തില്‍ തണ്ടര്‍ബേര്‍ഡിന്റെ പിന്തലമുറക്കാരനായി കണക്കാക്കാം.
Most Read: വിപണിയിലെ മാന്ദ്യത്തിനിടയിലും ഓഫറുകളൊന്നും വാഗ്ദാനം ചെയ്യാത്ത കാറുകൾ

എന്നാല്‍ വില്‍പ്പനക്കുറവ് മൂലം 2003 -ല്‍ വാഹനത്തെ കമ്പനി പിന്‍വലിക്കുകയായിരുന്നു. 26 bhp കരുത്തും 38 Nm torque ഉം സൃഷ്ടിക്കുന്ന 535 സിസി സിംഗിള്‍ സിലണ്ടര്‍ എഞ്ചിന് നാലു സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ഘടിപ്പിച്ചിരുന്നത്. 125 കിലോമീറ്റരായിരുന്നു വാഹനത്തിന്റെ പരമാവധി വേഗം.
Most Read: മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

4. റോയല്‍ എന്‍ഫീല്‍ഡ് സില്‍വര്‍ പ്ലസ്സ്
കമ്പനിയുടെ സ്റ്റെപ്പ്-ത്രൂ ആശയത്തില്‍ പിറവി കൊണ്ട വാഹനമാണ് സില്‍വര്‍ പ്ലസ്സ്. എണ്‍പതുകളില്‍ സ്റ്റെപ്പ്-ത്രൂ ആശയം വളരെയധികം പ്രചാരം കൈവരിക്കുന്ന കാലത്താണ് റോയള്‍ എന്‍ഫീല്‍ഡ് വാഹനത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യ സ്റ്റെപ്പ്-ത്രൂ വാഹനങ്ങളില്‍ ഒന്നാണിത്.
Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

കൈ കൊണ്ട് നിയന്ത്രിക്കാവുന്ന ഗിയര്‍ ഷിഫ്റ്ററടങ്ങിയ രണ്ട് സ്പീഡ് ഗിയര്‍ബോക്സായിരുന്നു വാഹനത്തില്‍. പിന്നീട് അത് മൂന്ന് സ്പീഡാക്കി ഉയര്‍ത്തി. 65 സിസി സിംഗിള്‍ സിലണ്ടര്‍ എഞ്ചിനായിരുന്നു സില്‍വര്‍ പ്ലസ്സിന്റെ കരുത്ത്. സണ്ഡാപ്പിന്റെ സഹായത്തോടെയാണ് ഈ വാഹനം നിര്‍മ്മിച്ചിരുന്നത്.

5. റോയല്‍ എന്‍ഫീല്‍ഡ് ഫാന്റാബുലസ്
വളര്‍ന്നു വന്നിരുന്ന ഇന്ത്യന്‍ സ്കൂട്ടര്‍ വിപണിയുടെ ഒരു പങ്ക് പിടിച്ചുപറ്റാനായി നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച വാഹനമാണ് ഫാന്റാബുലസ്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് സ്കൂട്ടര്‍ വിപണിയില്‍ അത്ര കാര്യമായി ശോഭിച്ചില്ല.

7.5 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 175 സിസി വില്ലേര്‍സ് ടൂ സ്ട്രോക്ക് എഞ്ചിനായിരുന്നു വാഹനത്തില്‍. അക്കാലത്ത് ബൈക്കുകലില് പോലും അപൂര്‍വ്വമായി കാണപ്പെട്ടിരുന്ന സെല്‍ഫ് സ്റ്റാര്‍ട്ടറും ഫാന്റാബുലസില് കമ്പനി നല്‍കിയിരുന്നു.

6. റോയല്‍ എന്‍ഫീല്‍ഡ് ടോറസ്
ജനങ്ങള്‍ക്കിടയില്‍ ഡീസല്‍ ബുള്ളറ്റ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മോട്ടോര്‍സൈക്കിളാണിത്. വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെട്ട ഇന്ത്യന്‍ വിപണിയിലെ ഏക ഡീസള്‍ എഞ്ചിന് മോട്ടോര്‍സൈക്കില്‍ എന്ന പേര് ഇന്നും ടോറസിന് മതാരം സ്വന്തം.

ലംബാര്ഡിനി ഇന്‍ഡയറക്ട് ഇന്ജക്ഷന് സംവിധാനത്തില്‍ വരുന്ന 325 സിസി സിംഗിള്‍ സിലണ്ടര്‍ യൂണിറ്റാണ് വാഹനത്തിന്റെ കരുത്ത്. 6.5 bhp കരുത്തും 15 Nm torque ഉം പരമാവദി സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും. ബൈക്കിന്റെ 196 കിലോ ഭാരം കാരണം 65 കിലോമീറ്ററാണ് പരമാവധി വേഗം.

7. റോയല്‍ എന്‍ഫീല്‍ഡ് മോഫ
അധികം ആര്‍ക്കും അറിയാത്ത റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റൊരു മോഡലാണ് മോഫ. ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിതാക്കളുടെ എന്‍ട്രി ലെവല്‍ മോപ്പഡ് വാഹനമാണിത്. സസ്പെന്ഷനുകളില്ലാത്ത, ഭാരം കുറഞ്ഞ 25 സിസി മോപ്പഡായിരുന്നു ഇത്. ഇറ്റലിയില്‍ മോര്‍ബിഡെല്ലി ഡിസൈന്‍ ചെയ്ത ഈ മോഡലാണ് കമ്പനി ഇതുവരെ ഇന്ത്യയില്‍ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചെറിയ വാഹനം.
Source: Cartoq