റോഡില്‍ സ്പീഡ് ക്യാമറയുണ്ടെങ്കില്‍ ഇനി ഗൂഗിള്‍ മുന്നറിയിപ്പ് തരും

By Rajeev Nambiar

വലിയ മാറ്റങ്ങളുമായി ഇന്ത്യയില്‍ ഗൂഗിള്‍ മാപ്‌സ്. പോകുന്ന വഴിക്കുള്ള അപകടങ്ങളെ കുറിച്ചും സ്പീഡ് ക്യാമറകളുടെ സാന്നിധ്യത്തെ കുറിച്ചും ഇനി ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഈ വര്‍ഷമാദ്യം അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, റഷ്യ, ബ്രസീല്‍, മെക്‌സിക്കോ, കാനഡ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പരീക്ഷിച്ച പുതിയ സൗകര്യം ഇന്ത്യയിലും ഗൂഗിള്‍ കൊണ്ടുവന്നിരിക്കുകയാണ്.

റോഡില്‍ സ്പീഡ് ക്യാമറയുണ്ടെങ്കില്‍ ഇനി ഗൂഗിള്‍ മുന്നറിയിപ്പ് തരും

പോകുന്ന വഴിക്ക് അപകടം നടന്നിട്ടുണ്ടെന്ന് കണ്ടാല്‍ മാപ്‌സില്‍ അത് രേഖപ്പെടുത്താന്‍ ഉപയോക്താക്കള്‍ക്കും കഴിയും. സമാന രീതിയില്‍ സ്പീഡ് ക്യാമറകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യാനും ഗൂഗിള്‍ അവസരം നല്‍കുന്നുണ്ട്. നല്‍കുന്ന വിവരങ്ങള്‍ ഒന്നിലേറെ പേര്‍ സ്ഥിരീകരിച്ചാല്‍ മാത്രമെ സംഭവം മാപ്‌സില്‍ പ്രത്യക്ഷപ്പെടുകയുള്ളൂ.

റോഡില്‍ സ്പീഡ് ക്യാമറയുണ്ടെങ്കില്‍ ഇനി ഗൂഗിള്‍ മുന്നറിയിപ്പ് തരും

അപകടം/സ്പീഡ് ക്യാമറ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണവും വിവരങ്ങള്‍ക്ക് ചുവടെ ഗൂഗിള്‍ മാപ്‌സ് നല്‍കും. നിലവില്‍ ആന്‍ട്രോയ്ഡ് ഫോണുകളില്‍ മാത്രമാണ് പുതിയ സൗകര്യം ഒരുങ്ങുന്നത്. എന്നാല്‍ വൈകാതെ iOS ഫോണുകളിലും ഇതേ സേവനങ്ങള്‍ ലഭ്യമാവും.

റോഡില്‍ സ്പീഡ് ക്യാമറയുണ്ടെങ്കില്‍ ഇനി ഗൂഗിള്‍ മുന്നറിയിപ്പ് തരും

ഇന്ത്യയില്‍ ബഹുഭൂരിപക്ഷം യാത്രികരും ഗൂഗിള്‍ മാപ്‌സിനെയാണ് വഴിയറിയുന്നതിന്‍ ആശ്രയിക്കാറ്. അതുകൊണ്ട് രാജ്യത്തെ ഡ്രൈവിങ് സാഹചര്യങ്ങള്‍ എളുപ്പവും സുരക്ഷിതവുമാക്കാന്‍ ഗൂഗിള്‍ മാപ്‌സിലെ പുതിയ ഫീച്ചറുകള്‍ക്ക് സാധിക്കും. കഴിഞ്ഞ അഞ്ചരവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് പുത്തന്‍ സമ്പ്രദായം ഗൂഗിള്‍ നടപ്പിലാക്കുന്നത്.

Most Read: സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

റോഡില്‍ സ്പീഡ് ക്യാമറയുണ്ടെങ്കില്‍ ഇനി ഗൂഗിള്‍ മുന്നറിയിപ്പ് തരും

എതെല്ലാം ഭാഗങ്ങളില്‍ സ്പീഡ് ക്യാമറകളുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നതിന് പുറമെ സഞ്ചരിക്കുന്ന റോഡില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗവും ഗൂഗിള്‍ മാപ്‌സ് ഉപയോക്താവിനെ അറിയിക്കും. അപകടം സംഭവിച്ചിട്ടുള്ള സ്ഥലങ്ങള്‍ മാപ്‌സില്‍ ചുവന്ന നിറത്തിലാണ് ഗൂഗിള്‍ രേഖപ്പെടുത്തുന്നത്.

റോഡില്‍ സ്പീഡ് ക്യാമറയുണ്ടെങ്കില്‍ ഇനി ഗൂഗിള്‍ മുന്നറിയിപ്പ് തരും

സ്പീഡ് ക്യാമറകളുടെ സാന്നിധ്യം നീല നിറത്തില്‍ കുറിക്കപ്പെടും. നിലവില്‍ മലയാളം ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴു പ്രാദേശിക ഭാഷകളില്‍ ഗൂഗിള്‍ മാപ്‌സ് ലഭ്യമാണ്.

Most Read Articles

Malayalam
English summary
Google Maps Begins To Show Speed Cameras In India. Read in Malayalam.
Story first published: Wednesday, March 20, 2019, 16:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X