കാറ്റടിക്കേണ്ട, ടയറുകള്‍ക്ക് നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

വാഹനങ്ങളില്‍ വായു ഉപയോഗിച്ച് ടയറുകള്‍ നിറയ്ക്കുന്നത് മാറ്റി നൈട്രജന്‍ നിറയ്ക്കുന്നത് കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊടും വേനലില്‍ വായു നിറച്ച് ടയറുകള്‍ ഹൈവേകളിലും മറ്റും ഓട്ടത്തിനിടെ പൊട്ടിത്തെറിക്കാന്‍ ഇടയുണ്ട്. വാഹനം ഓടുന്നതിനിടെ ടയര്‍ പൊട്ടുന്നത് ഏതൊരു ഡ്രൈവറിനും അത്രയെളുപ്പം കൈകാര്യം ചെയ്യാവുന്ന കാര്യമല്ല.

കാറ്റടിക്കേണ്ട, ടയറുകള്‍ക്ക് നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

വാഹനത്തിനുമേല്‍ ഡ്രൈവര്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാത്തതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ വലിയ റോഡ് അപകടങ്ങള്‍ വരെ സംഭവിച്ചേക്കാം. നിരവധി കാരണങ്ങളാല്‍ ഓട്ടത്തിനിയില്‍ ടയറുകള്‍ പൊട്ടിത്തെറിക്കാം.

കാറ്റടിക്കേണ്ട, ടയറുകള്‍ക്ക് നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

ചിലപ്പോള്‍ വഴിയില്‍ കിടക്കുന്ന എന്തെങ്കിലും കൂര്‍ത്ത വസ്തു ടയര്‍ തുളഞ്ഞുകയറി ടയര്‍ പൊട്ടാം, ടയറുകള്‍ നന്നായി പരിശോധിച്ച് അറ്റകുറ്റങ്ങള്‍ തീര്‍ക്കാത്തത് മൂലം സംഭവിക്കാം.

കാറ്റടിക്കേണ്ട, ടയറുകള്‍ക്ക് നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

ടയറുകളുടെ നിശ്ചിത സ്പീഡിനുമുകളില്‍ ഓടിച്ചാല്‍ ടയര്‍ പൊട്ടിത്തെറിക്കാം. ചുട്ടുപഴുത്ത റോഡും വാഹനത്തിന്റെ അമിതവേഗവും മറ്റൊരു കാരണമാണ്, ഇതേ കാരണത്താലാണ് ഡല്‍ഹി ആഗ്ര എക്‌സ്പ്രസ്സ്‌ഹൈവേയില്‍ നിരവധി അപകടങ്ങള്‍ സംഭവിച്ചത്.

കാറ്റടിക്കേണ്ട, ടയറുകള്‍ക്ക് നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഈ സിമന്റ് കോണ്‍ഗ്രീറ്റ് ഹൈവേയില്‍ 2016 -ല്‍ റോഡ് അപകടങ്ങളില്‍ 133 പേരും 2017 -ല്‍ 146 പേരും മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ ടയര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായി മരിച്ചവരുടെ എണ്ണവും ഉള്‍പ്പെടുന്നു.

കാറ്റടിക്കേണ്ട, ടയറുകള്‍ക്ക് നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാന്‍

സാധാരണമായി നമ്മള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് നിറയ്ക്കുന്ന വായുവിലും നല്ലൊരു പങ്ക് നൈട്രജനുണ്ട്, എന്നാല്‍ ടയറിനുള്ളില്‍ നിറച്ച് മിശ്രിതത്തിലെ മറ്റ് വാതകങ്ങളുടെ സാനിധ്യം ഉയര്‍ന്ന താപനിലയിലും വേഗത്തിലും ടയറിനെ അസ്ഥിരമാക്കും.

കാറ്റടിക്കേണ്ട, ടയറുകള്‍ക്ക് നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

നൈട്രജന്റെ കെമിക്കല്‍ ഘടന ഉയര്‍ന്ന ചൂടില്‍ വാതകത്തെ കൂടുതല്‍ സുസ്ഥിരമാക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ വായു ടയറിനുള്ളില്‍ വികസിക്കുന്നതുപോലെ നൈട്രജന്‍ വികസിക്കില്ല. ആയതിനാല്‍ ടയര്‍ പൊട്ടാതെ ആവശ്യമായ പ്രഷര്‍ നല്‍കി നില്‍ക്കാന്‍ സാധിക്കും.

കാറ്റടിക്കേണ്ട, ടയറുകള്‍ക്ക് നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

വളരെ വേഗത്തില്‍ ദീര്‍ഖദൂര യാത്രകള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിലാണ് നൈട്രജന്‍ സാധാരണമായി നിറയ്ക്കുന്നത്. ചൂട് കൂടുതലുള്ള പ്രദേശങ്ങളില്‍ റോഡുകള്‍ ചുട്ടുപഴുത്തിരിക്കുന്ന അവസ്ഥകളിലും നൈട്രജന്‍ ഉപകാരപ്രദമാണ്.

കാറ്റടിക്കേണ്ട, ടയറുകള്‍ക്ക് നൈട്രജന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം

അതിനാലാണ് വാഹനങ്ങളില്‍ വായു ഒഴിവാക്കി നൈട്രജന്‍ നിറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ വായു നിറയ്ക്കുന്നതിനെക്കാള്‍ നൈട്രജന് നിറയ്ക്കുന്നതിന് വില കൂടുതലാണ്. പെട്രോള്‍ പമ്പുകളില്‍ സൗജന്യമായി വായു നിറച്ച് നല്‍കുമ്പോള്‍ കാശുമുടക്കി എത്ര പേര്‍ നൈട്രജനടിക്കുമെന്ന് കണ്ടറിയാം.

Most Read Articles

Malayalam
English summary
Government Considers Mandating Nitrogen-Filled Tyres — Is It Necessary? Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X