ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

വാഹന വിപണി ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുവെയ്ക്കുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ പഴയ വണ്ടികള്‍ക്ക് പകരം പുതിയ ഇലക്ട്രിക്ക് വാഹനങ്ങളെ എത്തിച്ചു തുടങ്ങി.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക്, മഹീന്ദ്ര ഇ-വെരിറ്റോ എന്നീ ഇലക്ട്രിക്ക് കാറുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പരിഗണ നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്ക് എസ്‌യുവിക്ക് പ്രാരംഭ ഓര്‍ഡര്‍ നല്‍കാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കാണ് ഇവ ഉപയോഗപ്പെടുത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം എത്ര യൂണിറ്റ് വാഹനങ്ങള്‍ക്കാണ് ആദ്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

കേന്ദ്ര സര്‍ക്കാരിന്റെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡ് (EESL) പദ്ധതിക്ക് കീഴിലാണ് ഇലക്ട്രിക്ക് വാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ ടാറ്റ ടിഗോറിന്റെ 500 യൂണിറ്റും മഹീന്ദ്ര ഇ-വെരിറ്റോയുടെ 1000 യൂണിറ്റുകളുമാണ് ഈ പദ്ധതിക്ക് കീഴില്‍ കൈമാറിയിട്ടുള്ളത്.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

2017 സെപ്തംബറില്‍ 10,000 ഇലക്ട്രിക്ക് കാറുകള്‍ക്കുള്ള ഓര്‍ഡറാണ് രണ്ട് കമ്പനികള്‍ക്കുംകൂടി ഈ പദ്ധതിയുടെ കീഴില്‍ നല്‍കിയിരുന്നത്. 2020 മാര്‍ച്ചോടെ ഇത് 3000 യൂണിറ്റാക്കി കുറയ്ക്കുമെന്നും സൂചനയുണ്ട്. അതേസമയം ടിഗോര്‍ ഇലക്ട്രിക്ക്, ഇ-വെരിറ്റോ എന്നിവയെക്കാള്‍ ഇരട്ടിയിലേറെ വിലയുള്ള കാറാണ് കോന ഇലക്ട്രിക്ക്.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

എന്നാല്‍ ഈ മോഡലുകളെക്കാള്‍ മൂന്നിരട്ടിയോളം അധിക മൈലേജ് കോനയ്ക്കുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. ഒറ്റചാര്‍ജില്‍ 452 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. കിലോമീറ്ററിന് വെറും 40 പൈസ മാത്രമാണ് കോനയ്ക്ക് ചെലവ് വരുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് ബദലായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തി തുടങ്ങിയത്. ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ കോന എസ്‌യുവി ജൂലൈ മാസത്തിലാണ് വിപണിയില്‍ എത്തുന്നത്.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

മികച്ച വരവേല്‍പ്പാണ് കോന ഇലക്ട്രിക്കിന് വിപണി സമ്മാനിച്ചത്. 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം കോനയുടെ വില 23.71 ലക്ഷം രൂപയായി കമ്പനി കുറച്ചിരുന്നു.

Most Read: ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മഹീന്ദ്രയുടെ ഇലക്ട്രിക്ക് വെരിറ്റോ

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ജിഎസ്ടി ഇളവ്, നികുതിയിളവ്, സൗജന്യ രജിസ്ട്രേഷന്‍ ഫീസ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായിട്ടാണ് ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

Most Read: ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ആഗോള വിപണിയില്‍ 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയണ്‍ ബാറ്ററി മോഡലുകളാണുള്ളത്. എന്നാല്‍, ഇന്ത്യയില്‍ 39.2 kWh മോഡല്‍ മാത്രമാണ് എത്തുന്നത്. ഇത് 131 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കും. ഒമ്പതര മണിക്കൂറിനുള്ളില്‍ ഈ വാഹനത്തിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

അതേസമയം, ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 54 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. 9.7 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഡിസൈന്‍ ശൈലി തന്നെയാണ് കോനയും പിന്തുടരുന്നത്. എന്നാല്‍ മുന്‍ഭാഗത്തെ ഗ്രില്‍ എടുത്തു കളയുകയും പകരം ചാര്‍ജിങ് സോക്കറ്റ് നല്‍കുയും ചെയ്തിട്ടുണ്ട്. എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, എയര്‍ ഇന്‍ടേക്കുകളുള്ള സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ഇലക്ട്രിക്ക് കോനയുടെ മുന്‍വശത്തെ സവിശേഷതകള്‍.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

പ്രീമിയം കാറുകള്‍ക്ക് സമാനമായാണ് ഇന്റീരിയര്‍. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും സ്റ്റീയറിങ് വീലും, പത്ത് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് സീറ്റ്, ഇലക്ട്രിക് സണ്‍ റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയ സംവിധാനങ്ങളും കാറിലുണ്ട്.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ഇക്കോ, ഇക്കോ പ്ലസ്, സ്‌പോര്‍ട്‌സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി സംവിധാനങ്ങളും കോനയുടെ സവിശേഷതകളാണ്.

ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്സി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയെല്ലാം സുരക്ഷക്കായി കമ്പനി കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് വര്‍ഷ ബാറ്ററി വാറന്റിയും മൂന്ന് വര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയുമാണ് ഹ്യുണ്ടായി കോനയ്ക്ക് നല്‍കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Government Officials Prefer Hyundai Kona Electric Over Tata and Mahindra. Read more in Malayalam.
Story first published: Monday, October 21, 2019, 19:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X