കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍

വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ പദ്ധതികളൊരുക്കുകയാണ് മോദി സര്‍ക്കാര്‍. പഴയ വാഹനങ്ങളെ നിരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനും, ജനങ്ങള്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാതിരിക്കാനുമായി രജിസ്‌ട്രേഷന്‍ ഫീസുകള്‍ വര്‍ദ്ധിപ്പക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ഗരി നിര്‍ദ്ദേശിച്ചു. പഴയ വാഹനങ്ങളുടെ റീ- രജിസ്‌ട്രേഷന്‍ ഫീസുകളും വര്‍ദ്ധിപ്പിക്കും.

കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി മോദി സര്‍ക്കാര്‍

പാസഞ്ചര്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയില്‍ നിന്ന് 5000 രൂപയാക്കാനാണ് മന്ത്രാലയം കണക്ക് കൂട്ടുന്നത്. നിലവിലുള്ള ഫീസില്‍ നിന്നും 400 ശതമാനം വര്‍ദ്ധനവാണിത്. ട്രക്കുകള്‍ക്ക് 1,200 ശതമാനം വര്‍ദ്ധനവാണ് ഉദ്ദേശിക്കുന്നത്, അതായത് നിലവിലെ 1,500 രൂപയില്‍ നിന്നും 20,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ത്താനാണ് ഉദ്ദേശം.

കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി മോദി സര്‍ക്കാര്‍

പഴയ പാസഞ്ചര്‍ വാഹനത്തിന് റീ- രജിസ്‌ട്രേഷന്‍ ഫീസ് ഇപ്പോഴുള്ള 1,000 രൂപയില്‍ നിന്ന് 10,000 രൂപ വരെ ഉയര്‍ത്തിയേക്കാം. ടാക്സികള്‍ മറ്റ് വാണിജ്യ വാഹനങ്ങള്‍ക്ക് 1,000 രൂപയില്‍ നിന്ന് 15,000 രൂപ വരെയും ട്രക്കുകള്‍ക്കും മറ്റും 2,000 രൂപയില്‍ നിന്ന് 40,000 രൂപ വരെയും ഉയര്‍ന്നേക്കാം. 1989 -ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം എല്ലാ 15 വര്‍ഷം കഴിയുമ്പോള്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതാണ്.

കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി മോദി സര്‍ക്കാര്‍

നീതി ആയോഗുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഗതാഗത മന്ത്രാലയം ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങുന്നത്. ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നത് പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.

കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി മോദി സര്‍ക്കാര്‍

20 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായി സ്‌ക്രാപ്പ് ചെയ്യാന്‍ അഥവാ പൊളിക്കാന്‍ കൊടുക്കണം എന്ന നിയമവും കര്‍ശ്ശനമാക്കാനുള്ള നീക്കം പ്രധാന മന്ത്രിയുടെ ഓഫീസ് പൂര്‍ണ്ണമായും അനുവദിക്കാത്തതിനാല്‍ തല്‍ക്കാലത്തേക്ക് ഒതുക്കി വച്ചിരിക്കുകയാണ്.

Most Read: കാര്‍ ലോകത്തേക്ക് ആപ്പിളും, ഡ്രൈവറില്ലാ കാര്‍ പുറത്തിറക്കാന്‍ ഒരുക്കം തുടങ്ങി

കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി മോദി സര്‍ക്കാര്‍

എന്നാലും പഴയ വാഹനങ്ങള്‍ പൊളിച്ച് നീക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലൂടെ പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്ന ഉടമസ്ഥര്‍ക്ക് പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന് ഇളവ് ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

Most Read: വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആനന്ദ് മഹീന്ദ്ര

കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി മോദി സര്‍ക്കാര്‍

2017 -ല്‍ ഗതാഗത മന്ത്രാലയത്തിനായി ഒരു സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വ്വെയില്‍ 31 ഡിസംബര്‍ 2000 -ന് മുമ്പ് നിര്‍മ്മിച്ച ഏഴ് ലക്ഷത്തോളം ട്രക്കുകളും, ബസ്സുകളും മറ്റ് ടാക്കസി വാഹനങ്ങളും ഉപയോഗത്തിലുണ്ടെന്ന് കണ്ടെത്തി. 15-20 ശതമാനം വരെ പരിസര മലിനീകരണത്തിന് ഇവ കാരണമാവുന്നു എന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍.

Most Read: ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി മോദി സര്‍ക്കാര്‍

നിലവിലുള്ള വര്‍ഷത്തിലൊരിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റ് എന്ന സംവിധാനം മാറ്റി പഴയ വാഹനങ്ങള്‍ എല്ലാ ആറ് മാസം കൂടുമ്പോളും ടെസ്റ്റ് ചെയ്യണം. അതോടൊപ്പം 15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്ക് റോഡ് നികുതി വര്‍ദ്ധിപ്പക്കാനും അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

Source: The Print

Most Read Articles

Malayalam
English summary
Modi govt. palns to increase the car registration fees. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X