മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

കഴിഞ്ഞ ദിവസമാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അവരുടെ ഗ്രാന്‍ഡ് i10 നിയോസിനെ വിപണിയില്‍ അവതരിപ്പിച്ചത്. ബേസ് പതിപ്പിന് 4.99 ലക്ഷം രൂപയും, കൂടിയ പതിപ്പിന് 7.99 ലക്ഷം രൂപയുമാണ് പുതിയ പതിപ്പിന്റെ വിപണിയിലെ വില.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

നിരവധി പുതിയ ഫീച്ചറുകളാണ് മോഡലില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. മധ്യനിര ഹാച്ച്ബാക്ക് ശ്രണിയില്‍ ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനം കൂടിയാണ് ഗ്രാന്‍ഡ് i10. പുതിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ആ സ്ഥാനം പിടിച്ചു നിര്‍ത്തുക തന്നെയാണ് കമ്പനി ലക്ഷ്യമിടുന്നതും.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

എന്നാല്‍ വിപണിയില്‍ എത്തിയതുമുതല്‍ ഈ സെഗ്മെന്റില്‍ ഒന്നാം സ്ഥാനം കൈയ്യടക്കി വെച്ചിരിക്കുന്നത് മാരുതിയുടെ സുസുക്കി സ്വിഫ്റ്റാണ്. ഈ സ്ഥാനം പിടിച്ചെടുക്കുക തന്നെയാണ് പുതിയ ഗ്രാന്‍ഡ് i10 നിയോസിലൂടെ ഹ്യുണ്ടായിയുടെ ലക്ഷ്യം.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

പുതിയ പതിപ്പിന് അതിന് സാധിക്കുമെന്നും സ്വിഫ്റ്റിനെക്കാളും ഫീച്ചറുകളിലും പെര്‍ഫോമെന്‍സിലും ഗ്രാന്‍ഡ് i10 നിയോസ് തന്നെയാണ് കേമന്‍ എന്നാണ് കമ്പനിയുടെ അവകാശവാദം. അത്തരത്തില്‍ കമ്പനി അവകാശം ഉന്നയിക്കുന്ന കുറച്ച് ഫീച്ചറുകള്‍ ഉണ്ട്. അത് ഏതൊക്കെ എന്ന് നോക്കാം.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

സേഫ്റ്റി ഫീച്ചറുകള്‍

ഒരു കാര്‍ വാങ്ങുമ്പോള്‍ സുരക്ഷയും ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. അടുത്തിടെയാണ് സര്‍ക്കാര്‍ കാറുകളിലെ സുരക്ഷാ ഫീച്ചറുകള്‍ സംബന്ധിച്ച് ഉത്തരവിറക്കിയതും. 2019 ഒക്ടോബര്‍ മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം (BNVSAP) നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ എത്തും.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

അതുകൊണ്ട് തന്നെ പുതിയ പതിപ്പില്‍ നിരവധി സുരക്ഷാ ഫീച്ചറുകളാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക്ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ്ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍ അടങ്ങുന്ന സുരക്ഷാ ക്രമീകരണങ്ങളും നിയോസില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയോസുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാരുതി കാര്‍ സുരക്ഷാ ഫീച്ചറുകളില്‍ പിന്നിലാണെന്നാണ് കമ്പനിയുടെ അവകാശവാദം.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം

വര്‍ഷങ്ങള്‍ കഴിയും തോറും വാഹനങ്ങിലെ ഫീച്ചറുകളുടെ എണ്ണത്തിലും വലിപ്പത്തിലും വ്യത്യാസങ്ങള്‍ വന്നു തുടങ്ങി. ഇന്ന് വിപണിയില്‍ എത്തുന്ന എല്ലാ മോഡലുകളിലെയും അകത്തളത്തിലെ പ്രധാന ആകര്‍ഷണമാണ് ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

ഓരേ പുതിയ പതിപ്പ് വിപണിയില്‍ എത്തുമ്പോഴും ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റത്തിന്റെ വലിപ്പത്തിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. ഈ സെഗ്മെന്റില്‍ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന മോഡല്‍ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ആണെന്നാണ് കമ്പനിയുടെ അവകാശ വാദം.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

മുഖ്യ എതിരാളിയായ സ്വിഫ്റ്റില്‍ ഇത് 7 ഇഞ്ച് വലിപ്പം മാത്രമേ ഉള്ളു എന്നും ഹ്യുണ്ടായി അറിയിച്ചു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വോയിസ് കമാന്‍ഡറോടുകൂടിയ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാരുതി സ്വിഫ്റ്റിലേത് നിയോസിലെ സാങ്കേതികതയേക്കാള്‍ താഴ്ന്നതാണ്.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

റിയര്‍ എസി വെന്റുകള്‍

പുതിയ ഗ്രാന്‍ഡ് i10 നിയോസിന്റെ മറ്റൊരു സവിശേത ആയി ഹ്യുണ്ടായി ചൂണ്ടി കാണിക്കുന്നത് പിന്നിലെ എസി വെന്റുകളാണ്. പുതിയ പതിപ്പില്‍ പിന്നിലും ഹ്യുണ്ടായി എസി വെന്റുകള്‍ നല്‍കുമ്പോള്‍ മാരുതി സ്വിഫ്റ്റില്‍ ആ ഒരു സവിശേഷത കാണാന്‍ സാധിക്കില്ല.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

കുറഞ്ഞ മെയിന്റെനന്‍സ് ചിലവ്

ഒരു കാര്‍ വാങ്ങുമ്പോള്‍ നിര്‍ണ്ണായക ഘടകം തന്നെയാണ് ആ വാഹനത്തിന്റെ മെയിന്റെനന്‍സ് ചിലവ്. മാറ്റമില്ലാത്ത് ഒരു ബേസിക് വാറന്റിയാണ് ഗ്രാന്‍ഡ് i10 നിയോസ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വാറന്റി പാക്കേജുകളില്‍ നിന്ന്, നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ളത് തെരഞ്ഞെടുക്കാം.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

3 വര്‍ഷം / 100,000 കിലോമീറ്റര്‍, അല്ലെങ്കില്‍ 4 വര്‍ഷം / 50,000 കിലോമീറ്റര്‍ പാക്കേജ് അല്ലെങ്കില്‍ 5 വര്‍ഷം / 40,000 കിലോമീറ്റര്‍ പാക്കേജ് എന്നിങ്ങനെയാണ് ഈ മുന്ന് വാറന്റി പാക്കേജുകള്‍. ഇതിനുപുറമെ, സ്വിഫ്റ്റിന്റെ 2 വര്‍ഷത്തെ RSA പാക്കിനേക്കാള്‍ കൂടുതലുള്ള 3 വര്‍ഷത്തെ റോഡ്-സൈഡ് അസിസ്റ്റന്‍സ് പാക്കേജും ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നു.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

വയര്‍ലെസ് ചാര്‍ജറുകള്‍

ക്രെറ്റയിലാണ് ഹ്യുണ്ടായി ആദ്യമായി വയര്‍ലെസ് ചാര്‍ജറുകള്‍ അവതരിപ്പിച്ചത് ഹ്യൂണ്ടായിയാണ്. ഈ സംവിധാനം തന്നെയാണ് പുതിയ ഗ്രാന്‍ഡ് i10 നിയോസിലും കമ്പനി നല്‍കിയിരിക്കുന്നത്. സ്വിഫ്റ്റില്‍ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് നല്‍കുമ്പോള്‍ ഈ സെഗ്മെന്റില്‍ തന്നെ വയര്‍ലെസ് ചാര്‍ജര്‍ ഫീച്ചര്‍ അവതരിപ്പിക്കുന്ന മോഡല്‍ കൂടിയാണ് ഗ്രാന്‍ഡ് i10 നിയോസ്.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍

പുതിയ മോഡലിന്റെ അകത്തളം ഹ്യുണ്ടായി മനോഹരമാക്കിയിരിക്കുന്നു. ഡ്യുവല്‍ ടോണിലുള്ള അകത്തളം കൂടുതല്‍ പ്രീമിയം ഫീല്‍ നല്‍കുന്നു. പുതിയ മൂന്ന് കളറുകള്‍ക്ക് ഒപ്പം, മൊത്തത്തില്‍ ആറ് കളര്‍ ഓപഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകുകയും ചെയ്യും.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

എന്നാല്‍ സ്വിഫ്റ്റില്‍ ഈ ഡ്യുവല്‍ ടോണിലുള്ള കളര്‍ ഓപ്ഷന്‍ വിപണിയില്‍ ലഭ്യമല്ല. കൂടുതല്‍ കളര്‍ ഓപഷനുകളും മാരുതിയില്‍ ലഭ്യമല്ല. എന്തെങ്കിലും കൂടുതല്‍ ചേര്‍ക്കണമെങ്കില്‍ ഇതിന് കൂടുതല്‍ കാശും കൊടുക്കേണ്ടി വരും.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

5.3 ഇഞ്ച് ഡിജിറ്റല്‍ സ്പീഡോമീറ്റര്‍

എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം തന്നെ, ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 നിയോസില്‍ 5.3 ഇഞ്ച് ഡിജിറ്റല്‍ സ്പീഡോമീറ്ററും മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ (MID) ഉള്ള ഡിജിറ്റല്‍ ക്ലസ്റ്ററും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

ഇന്ധനത്തിന്റെ ഉപയോഗം, ട്രിപ്പ് മീറ്റര്‍, ദൂരം, ശരാശരി ഇന്ധന ഉപയോഗം, സര്‍വീസ് റിമെയ്ന്‍ഡര്‍, വാഹന വേഗത എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ ക്ലസ്റ്ററില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

ഗ്ലൗ ബോക്‌സ്

കൂളിങ് ഉള്ള ഗ്ലൗ ബോക്‌സാണ് പുതിയ ഗ്രാന്‍ഡ് i10 നിയോസിന്റെ മറ്റൊരു സവിശേഷത. പഴയ പതിപ്പിലും ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും എതിരാളിയായ സ്വിഫ്റ്റില്‍ ഈ ഫീച്ചര്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

i -ബ്ലു റിമോട്ട് കണ്‍ട്രോള്‍

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വോയിസ് കമാന്‍ഡറോടുകൂടിയ 8 ഇഞ്ചിന്റെ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം തന്നെ i -ബ്ലു റിമോട്ട് കണ്‍ട്രോള്‍ എന്നൊരു ഫീച്ചര്‍ കൂടി കമ്പനി അവതരിപ്പിച്ചു.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

ബ്ലുലിങ്ക് എന്ന ഈ ഫീച്ചര്‍ വെന്യുവിലാണ് കമ്പനി ആദ്യം ഉള്‍പ്പെടുത്തുന്നത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ നിയോസിലും കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നിലിരിക്കുന്നവര്‍ക്കും അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്.

മാരുതി സ്വിഫ്റ്റിനേക്കാള്‍ മികച്ചത് ഗ്രാന്‍ഡ് i 10 നിയോസ്? ഹ്യൂണ്ടായിയുടെ അവകാശവാദങ്ങള്‍ ഇങ്ങനെ

ആര്‍ക്കമീസ് സൗണ്ട് സിസ്റ്റം

വാഹനം വാങ്ങുന്നതിന് ഇതൊരു പ്രധാന ഘടകമായിരിക്കില്ല. പക്ഷേ നാല് മോഡുകള്‍ തെരഞ്ഞെടുക്കാവുന്ന ആര്‍ക്കമീസ് പ്രീമിയം സൗണ്ട് സിസ്റ്റം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗ്രാന്‍ഡ് i10 നിയോസിന്റെ എതിരാളികള്‍ക്ക് അത്തരം സവിശേഷതകളൊന്നുമില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Source: Teambhp

Most Read Articles

Malayalam
English summary
Grand i10 NIOS is better than the Maruti Swift, according to Hyundai. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X