വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആനന്ദ് മഹീന്ദ്ര

വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചാല്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര. വാഹന വ്യവസായത്തെ ആശ്രയിച്ച് എണ്ണിയാലൊടുങ്ങാത്ത ചെറു കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാരണത്താല്‍ വാഹന മേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന അനിശ്ചിതത്വം സമ്പദ്ഘടനയെ സാരമായി ബാധിക്കുമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആനന്ദ് മഹീന്ദ്ര

നിലവില്‍ ഇന്ത്യന്‍ വാഹന വ്യവസായം രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മെയ് മാസത്തെ വില്‍പ്പനക്കണക്കുകള്‍ പുറത്തുവരുമ്പോള്‍ പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന ഇരുപതു ശതമാനത്തിലേറെ ഇടിഞ്ഞു. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണിത്.

വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആനന്ദ് മഹീന്ദ്ര

വിപണി മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യം. വാഹന വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ഇതിന്റെ പ്രകമ്പനങ്ങള്‍ ദൃശ്യമാണ്. ഈ അവസരത്തില്‍ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചാല്‍ സമ്പദ്ഘടന മെച്ചപ്പെടുമെന്ന് മഹീന്ദ്ര മേധാവി പറയുന്നു. ജിഎസ്ടി നിരക്ക് കുറച്ചാല്‍ ഇന്ത്യന്‍ വാഹന വ്യവസായം വളര്‍ച്ചയുടെ പാതയിലേക്ക് തിരികെവരുമെന്ന് FADA (ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍) മുന്‍ പ്രസിഡന്റ് ജോണ്‍ കെ പോള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആനന്ദ് മഹീന്ദ്ര

വാഹനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന 28 ശതമാനം ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറയ്ക്കണമെന്ന് വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമിന്റെയും ആവശ്യം. വിപണി താഴോട്ടു പതിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണ്.

Most Read: മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആനന്ദ് മഹീന്ദ്ര

ഡിമാന്‍ഡ് കുറഞ്ഞതിനൊപ്പം ഉത്പാദന ചിലവുകള്‍ കൂടിയതും വിപണിക്ക് ക്ഷീണമായെന്നാണ് നിരീക്ഷണം. തുടര്‍ച്ചയായി ഇതു ഏഴാം മാസമാണ് പാസഞ്ചര്‍ കാര്‍ വില്‍പ്പന ഇടിയുന്നത്. മെയ് മാസം 2.39 ലക്ഷം കാറുകള്‍ മാത്രമേ രാജ്യത്ത് വിറ്റുപോയുള്ളൂ. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3.01 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന കമ്പനികളെല്ലാം ചേര്‍ന്ന് കുറിച്ചിരുന്നു.

Most Read: ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആനന്ദ് മഹീന്ദ്ര

പാസഞ്ചര്‍ കാര്‍ ശ്രേണിക്ക് പുറമെ യൂട്ടിലിറ്റി, വാണിജ്യ, ഇരുചക്ര വാഹന ശ്രേണികളിലും ചിത്രം ആശാവമല്ല. സിയാം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8.62 ശതമാനം ഇടിവാണ് പോയമാസം വാഹന വില്‍പ്പനയില്‍ ആകെ സംഭവിച്ചിരിക്കുന്നത്. 2018 മെയ്യില്‍ 22.83 ദശലക്ഷം വാഹനങ്ങള്‍ വിറ്റിടത്ത്, ഇക്കുറി 20.86 ദശലക്ഷം യൂണിറ്റുകളില്‍ വിപണിക്ക് കച്ചവടം മതിയാക്കേണ്ടതായി വന്നു.

Most Read Articles

Malayalam
English summary
Anand Mahindra States GST Reduction Will Help The Economy. Read in Malayalam.
Story first published: Wednesday, June 26, 2019, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X