മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

കനത്ത പിഴയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനായി ഇന്ത്യയിൽ പുതുതായി നടപ്പാക്കിയ മോട്ടോർ വാഹന നിയമങ്ങൾ പരിഷ്കരിച്ച നിരവധി സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്.

മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

എന്നിരുന്നാലും, പിഴയെക്കുറിച്ച് സന്തുഷ്ടരല്ലാത്തവരും പിഴയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരുമായ വാഹനമോടിക്കുന്ന നിരവധി പേർ ഇപ്പോഴും ഉണ്ട്. ഗുജറാത്തിൽ നിന്നുള്ള ഒരു ബൈക്ക് യാത്രികൻ പിഴയ്‌ക്കെതിരെ റോഡിൽ കിടന്ന് പ്രതിഷേധിക്കുന്ന വീഡിയോയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മകനുമായി ഹെൽമെറ്റ് ഇല്ലാതെ മോട്ടോർ സൈക്കിളിൽ യാത്രചെയ്യുന്നതിനിടെ ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ട്രാഫിക് സിഗ്നലിൽ പൊലീസുകാർ നിർത്തി പിഴ ഇവർക്ക് ചുമത്തി.

മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

കുട്ടി കോളേജിലേക്ക് പോകുന്ന വഴിയാണ് ഈ സംഭവം എന്ന് വീഡിയോയിൽ പറയുന്നു. രജിസ്ട്രേഷൻ പേപ്പറുകളും മോട്ടോർ സൈക്കിളിന്റെ ഇൻഷുറൻസും പൊലീസുകാരുടെ മുന്നിൽ ഹാജരാക്കുന്നതിൽ ആ വ്യക്തി പരാജയപ്പെട്ടു.

മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

പേപ്പറുകളുടെ അഭാവം മൂലം പൊലീസുകാർ കനത്ത പിഴ ചുമത്തി. ഇയാളുടെ ബൈക്ക് പിടിച്ചെടുക്കാൻ പൊലീസുകാർ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

പിഴയുടെ കൃത്യമായ തുക അറിയില്ല, എന്നിരുന്നാലും പിതാവ് ഈ പിഴയടയ്ക്കാൻ തയ്യാറാകാതെ റോഡിൽ പ്രതിഷേധം ആരംഭിക്കുകയും ഒരു രംഗം സൃഷ്ടിക്കുകയും ചെയ്തു.

പൊലീസുകാർ ചെയ്തത് നിയമപരമല്ലെന്നും തന്റെ കുട്ടിയെ കോളേജിൽ വിടാൻ മാത്രമാണ് താൻ പോകുന്നതെന്നും ഇയാൾ വീഡിയോയിൽ പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം സംഭവസ്ഥലത്ത് പ്രതിഷേധിച്ചത്.

മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

നഗരപരിധിക്കുള്ളിൽ മന്ദഗതിയിലാണ് സഞ്ചരിച്ചതെന്നും അത്തരം കേസുകളിൽ ഹെൽമെറ്റ് ആവശ്യമില്ലെന്നും വീഡിയോയിൽ വ്യക്തി പറയുന്നതും കേൾക്കാം.

മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

പല സംസ്ഥാനങ്ങളിലും, പൊതു റോഡുകളിൽ പിൻ സവാരിക്കാരനും ഹെൽമെറ്റ് ധരിക്കണം. മതപരമായ സിഖുകാർക്കുളുടെ തലപ്പാവിനും മുസ്‌ലീങ്ങൾ ധരിക്കുന്ന തൊപ്പികൾക്കും മാത്രമാണ് ഈ നിയമത്തിൽ നിന്ന് ഇളവ് ലഭിക്കുന്നത്.

മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

എന്നിരുന്നാലും, ഗുജറാത്തിൽ, വാഹനമോടിക്കുന്നവർ പ്രതിഷേധിച്ചതിനെത്തുടർന്ന്, പിൻ സവാരികാർക്ക് പുതിയ മോട്ടോർ വാഹന ആക്ട് പ്രകാരമുള്ള നിർബന്ധിത ഹെൽമെറ്റ് നിയമം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു.

മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

ഇന്ത്യയിലെ ഇരുചക്ര വാഹനകാർക്കും പിൻ സവാരികാർക്കും സുരക്ഷയ്ക്ക് ഹെൽമെറ്റ് നിർബന്ധമാണ്. അപകടങ്ങളിൽ തലയ്ക്ക് ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്നതിൽ നിന്ന് ഒരു ഹെൽമെറ്റിന് നമ്മേ രക്ഷിക്കാൻ കഴിയും.

Most Read: ജീൻസും, കാപ്രിസ് പാന്റും ധരിച്ചെത്തുന്ന സ്ത്രീകൾക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തില്ലെന്ന് RTO

മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

ഒരു അപകട സമയത്ത് തല ആദ്യം റോഡിൽ തട്ടിയാൽ അത് മാരകമായ പരിക്കിന് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ലോകത്ത് ഏറ്റവുമധികം ഇരുചക്ര വാഹനങ്ങൾ ഉള്ളത് ഇന്ത്യയിലാണ്, മിക്ക അപകടങ്ങളിലും ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഉൾപ്പെടുന്നത്.

Most Read: ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

മകന് ലഭിച്ച പിഴയ്ക്കെതിരെ റോഡിൽ കിടന്ന് അച്ഛന്റെ പ്രതിഷേധം; വീഡിയോ വൈറൽ

ഇരുചക്ര വാഹന യാത്രികർ എല്ലായ്പ്പോഴും സുരക്ഷിതമായ ഹെൽമെറ്റ് ധരിക്കേണ്ടതാണ്. പല നഗരങ്ങളിലും, ഹെൽമെറ്റ് സ്ട്രാപ്പ് പോലീസുകാർ പ്രത്യേകമായി പരിശോധിക്കുകയും സുരക്ഷിതമായി ഇവ ഇടാത്തവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്യുന്നു.

Most Read: വർഷങ്ങളായി വെളിച്ചം കാണാതെ ലോക്സഭാ സ്പീക്കറിനായി വാങ്ങിയ ജാഗ്വാർ

Most Read Articles

Malayalam
English summary
Gujarat kid fined for not wearing helmet; father protest against cops. Read more Malayalam.
Story first published: Wednesday, November 6, 2019, 18:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X