ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

ആധുനിക ടാറ്റ കാറുകളിലെ എന്റര്‍ടെയിന്‍മെന്റ് സംവിധാനത്തിലെ സ്ഥിരം കാഴ്ചയായ ഹാര്‍മന്‍ ഓഡിയോ സിസ്റ്റംസ്, കൂടുതല്‍ ഇന്ത്യന്‍ കാറുകളിലേക്കെത്തുന്നു. പ്രമുഖ ഇന്ത്യന്‍ ഓട്ടോമോട്ടിവ് ബ്രാന്‍ഡുകളുടെ ഭാവി വാഹനങ്ങളില്‍ ഈ അമേരിക്കന്‍ കമ്പനിയുടെ ഓഡിയോ സംവിധാനങ്ങളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ഹാര്‍മന്‍ ഓഡിയോ സിസ്റ്റംസ്, ഇന്ത്യന്‍ ഓട്ടോമോട്ടിവ് ബ്രാന്‍ഡുകളയുമായി ചര്‍ച്ചയിലാണ്. ഇന്ത്യയില്‍ ടാറ്റയുടെ സെസ്റ്റ്, ബോള്‍ട്ട് എന്നീ മോഡലുകളിലാണ് ഹാര്‍മന്‍ ഓഡിയോ സിസ്റ്റംസ് ആദ്യം അവതരിപ്പിച്ചത്.

ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ഹാര്‍മന്‍ പ്രിയങ്കരമാവുകയായിരുന്നു. 2016 -ല്‍ ടാറ്റ ടിയാഗൊ വിപണിയിലെത്തിയപ്പോള്‍ ഇതിന്റെ വില്‍പ്പന പ്രധാനമായും നടന്നിരുന്നത് ഹാര്‍മന്‍ ഓഡിയോ സിസ്റ്റംസിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു.

ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

ടാറ്റ ടിയാഗൊയുടെ പ്രൈസ് ടാഗിന് സമമായി വരുന്ന മറ്റേത് കാറുകളിലും ലഭ്യമാവുന്ന ഓഡിയോ സംവിധാനങ്ങളെക്കാളും ഇരട്ടിയോ അതില്‍ക്കൂടുതലോ ആയ ശബ്ദാനുഭവമാണ് ഹാര്‍മന്‍ ഓഡിയോയുടെ ഈ ആറ് സ്പീക്കര്‍ എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം നല്‍കുന്നത്.

Most Read:അപകടത്തില്‍ തകര്‍ന്ന് ടാറ്റ ഹാരിയര്‍

ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

കാര്യങ്ങള്‍ കൂടുതല്‍ മികവുറ്റ രീതിയിലാക്കാന്‍ ടിയാഗൊയുടെ ഗ്ലാസുകളുടെ നിര്‍മ്മിതി പോലും മികച്ച ശ്രവ്യാനുഭവം പ്രദാനം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ്.

ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

നിലവില്‍ ജനറല്‍ മോട്ടോര്‍സ്, ബിഎംഡബ്ല്യു, ഔഡി ഇന്ത്യ എന്നീ കാര്‍ നിര്‍മ്മാതാക്കളുമായുള്ള പ്രധാന പ്രൊജക്റ്റുകളിലാണ് ഹാര്‍മന്‍. ഉടന്‍ തന്നെ കമ്പനിയുടെ പക്കല്‍ നിന്ന് ഒരുപിടി മികച്ച ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവാനാണ് സാധ്യത.

ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

2009 - ല്‍ ആണ് ഹാര്‍മന്‍ ഓഡിയോ സിസ്റ്റംസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അതിന് ശേഷം എട്ട് നഗരങ്ങളിലേക്കായി തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ച കമ്പനിയ്ക്കിപ്പോള്‍ ഒന്‍പതിനായിരത്തിലേറെ ജീവനക്കാരുണ്ട്.

ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

പൂനയിലെ അക്കൗസ്റ്റിക്ക് ലാബ് സംബന്ധമായ നിര്‍മ്മാണത്തിനായി പത്ത് മില്യണ്‍ യുഎസ് ഡോളര്‍ ഇതിനോടകം തന്നെ കമ്പനി നിക്ഷേപിച്ച് കഴിഞ്ഞു.

ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

ഇത് സൂചിപ്പിക്കുന്നത് ഇന്ത്യയിലെ ബിസിനസ് വിപുലീകരിക്കുന്നകിനായി കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ്.

Most Read:വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

ഓട്ടോമൊബൈല്‍ രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ വൈകിയാണ് ഇന്ത്യന്‍ വിപണി തിരിച്ചറിയുന്നത്. ഇലക്ട്രിക്ക് കാറുകളും ഇത് സംബന്ധമായ സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റും കാര്‍ നിര്‍മ്മാതാക്കളും വലിയ രീതിയിലുള്ള താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്.

ടാറ്റ ടിയാഗൊയുടെ ഓഡിയോ സംവിധാനം കൂടുതല്‍ കാറുകളിലേക്ക്

അതുകൊണ്ട് തന്നെ ഹാര്‍മന്‍ ഓഡിയോ സിസ്റ്റംസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക ഇതിലായിരിക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Tata Tiago's Top-Class Harman Audio System To Come In More New Cars In India: read in malayalam
Story first published: Wednesday, February 6, 2019, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X