ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

By Rajeev Nambiar

ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്ലാത്ത പുതിയ വാഹനങ്ങള്‍ക്ക് എതിരെ ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. വാഹന നിര്‍മ്മാതാക്കള്‍ക്കും ഡീലര്‍ഷിപ്പുകള്‍ക്കുമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സൗജന്യമായി ഘടിപ്പിച്ചു നല്‍കേണ്ട ചുമതല.

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

പുതിയ വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചതിന് ശേഷം അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിനായി ഉടമ ഡീലര്‍ഷിപ്പിനെ ബന്ധപ്പെടണം. എല്ലാ വാഹനങ്ങള്‍ക്കും സമയബന്ധിതമായി പുതിയ പ്ലേറ്റ് ഘടിപ്പിച്ച് നല്‍കണമെന്ന് ഡീലര്‍ഷിപ്പുകളോട് മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നമ്പര്‍ പ്ലേറ്റിലെ കൃത്രിമം തടയാന്‍ പുതിയ സംവിധാനത്തിന് കഴിയും.

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഒരിക്കല്‍ ഘടിപ്പിച്ചാല്‍ പിന്നീട് അഴിച്ചുമാറ്റുക സാധ്യമല്ല. സാധരണ നമ്പര്‍ പ്ലേറ്റുകള്‍ സ്‌ക്രൂ മുഖേനയാണ് ഘടിപ്പിക്കാറ്. എന്നാല്‍ പുതിയ പ്ലേറ്റുകള്‍ റിവെറ്റ് തറിപ്പിച്ച് വാഹനത്തില്‍ പിടിപ്പിക്കപ്പെടും. അലൂമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങള്‍ പതിക്കുന്നത്.

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

രജിസ്‌ട്രേഷന്‍ നമ്പര്‍, ലേസര്‍ വിദ്യയാല്‍ പതിപ്പിച്ച പത്തക്ക സ്ഥിര നമ്പര്‍, എഞ്ചിന്‍ നമ്പര്‍, ഷാസി നമ്പര്‍ തുടങ്ങിയ വിവരങ്ങളും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റില്‍ ഒരുങ്ങണം. നമ്പര്‍ പ്ലേറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം കൊണ്ടുവരാന്‍ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും.

Most Read: വരിവരിയായി ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്, മോഡല്‍ എസും ഇങ്ങെത്തി

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിന്റെ ഭാഗമായി വാഹനത്തിന്റെ മുന്‍ വിന്‍ഡ്ഷീല്‍ഡിലും പ്രത്യേക സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതായുണ്ട്. വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്നറിയാനുള്ള കളര്‍ കോഡ്, വാഹനത്തിന്റെ ഉത്പാദന തീയ്യതി, പത്തക്ക സ്ഥിര നമ്പര്‍, എഞ്ചിന്‍ നമ്പര്‍, ഷാസി നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സ്റ്റിക്കറില്‍ രേഖപ്പെടുത്തണം. പതിനഞ്ച് വര്‍ഷമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ ഗ്യാരന്റി.

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

നിലവില്‍ പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമല്ല. പൊതു, സ്വകാര്യ, വൈദ്യുത വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പര്‍ പ്ലേറ്റ് തന്നെ തുടരാം. എന്നാല്‍ പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് വേണമെന്ന് താത്പര്യമുള്ളവര്‍ക്ക് ഘടിപ്പിക്കാം. അഞ്ഞൂറു രൂപയോളമാണ് പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാനുള്ള ചിലവ്.

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

2001 -ലാണ് കേന്ദ്രസര്‍ക്കാര്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റിനായി മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ നിയമം നടപ്പാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 2010 -ല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി വിധിക്കുകയുണ്ടായി.

Most Read: 'വെന്യു', പുതിയ എസ്‌യുവിക്ക് ഹ്യുണ്ടായി പേരിട്ടു — നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

ഏപ്രില്‍ മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധം

ദില്ലി, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, അസം, മധ്യപ്രദേശ് തുടങ്ങി രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് സംവിധാനം ഇപ്പോള്‍ നിലവിലുള്ളത്.

Most Read Articles

Malayalam
English summary
High-security Number Plates Mandatory From April 1. Read in Malayalam.
Story first published: Thursday, March 28, 2019, 10:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X