കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി ഹോണ്ട സിറ്റി, വിലയില്‍ മാറ്റമില്ല

ഒരുകാലത്ത് ഇന്ത്യയില്‍ സി സെഗ്മന്റ് സെഡാനുകളായിരുന്നു രാജാക്കന്മാര്‍. പ്രീമിയം കാറായി ഹോണ്ട സിറ്റി വിലസിയതും ഈ നാളുകളിലാണ്. പക്ഷെ കോമ്പാക്ട് എസ്‌യുവികളുടെ രംഗപ്രവേശം സി സെഗ്മന്റ് സെഡാനുകളുടെ തിളക്കം കുറച്ചു. ആഢംബര പകിട്ടും കൂടുതല്‍ സൗകര്യങ്ങളുമുള്ള എസ്‌യുവി കിട്ടുമ്പോള്‍ സെഡാനുകള്‍ വാങ്ങുന്നവരുടെ എണ്ണം പതിയെ കുറയുന്നു.

കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി ഹോണ്ട സിറ്റി, വിലയില്‍ മാറ്റമില്ല

എന്നാല്‍ സിറ്റിയിന്മേലുള്ള വിശ്വാസം ഹോണ്ടയ്ക്ക് നഷ്ടമായിട്ടില്ല. സെഡാന്റെ സുരക്ഷ കൂട്ടാന്‍ കമ്പനി നടപടിയെടുത്തതും അതിനാല്‍ത്തന്നെ. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി സിറ്റി സെഡാനെ ഹോണ്ട പരിഷ്‌കരിച്ചു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള അടിസ്ഥാന സുരക്ഷാ ഫീച്ചറുകള്‍ തുടക്കംമുതല്‍ക്കെയുള്ളതിനാല്‍ സിറ്റിയെ പുതുക്കാന്‍ കമ്പനിക്ക് കാര്യമായി പ്രയാസപ്പെടേണ്ടി വന്നിട്ടില്ല.

കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി ഹോണ്ട സിറ്റി, വിലയില്‍ മാറ്റമില്ല

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ സിറ്റി വകഭേദങ്ങളില്‍ നേരത്തെതന്നെയുണ്ട്. ഇപ്പോള്‍ വേഗ മുന്നറിയിപ്പ് സംവിധാനവും മുന്‍ പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും സെഡാന് കൂടുതല്‍ ലഭിച്ചു. അമിത വേഗം തടുക്കുകയാണ് വേഗ മുന്നറിയിപ്പ് സംവിധാനത്തിന്റെ ലക്ഷ്യം.

കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി ഹോണ്ട സിറ്റി, വിലയില്‍ മാറ്റമില്ല

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗം പിന്നിടുമ്പോള്‍തന്നെ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. വേഗം 120 കിലോമീറ്റര്‍ പിന്നിടുന്നപക്ഷം തുടര്‍ച്ചയായ സൈറനായിരിക്കും കാറില്‍ മുഴങ്ങുക. ജൂണ്‍ മുതല്‍ പുറത്തിറങ്ങുന്ന എല്ലാ സിറ്റി യൂണിറ്റുകളിലും പുതിയ സുരക്ഷ ഫീച്ചറുകള്‍ ഒരുങ്ങും. സെഡാനില്‍ മറ്റു മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല.

കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി ഹോണ്ട സിറ്റി, വിലയില്‍ മാറ്റമില്ല

ഇപ്പോഴുള്ള വിലസൂചികതന്നെ പുതിയ സിറ്റി മോഡലുകളും പിന്തുടരും. 9.72 ലക്ഷം രൂപയാണ് പ്രാരംഭ ഹോണ്ട സിറ്റി മോഡലിന് വില. ഏറ്റവും ഉയര്‍ന്ന പതിപ്പ് 14.07 ലക്ഷം രൂപ വില കുറിക്കും (ദില്ലി ഷോറൂം). നിലവില്‍ സി സെഗ്മന്റ് സെഡാനുകളില്‍ പ്രതാപം തിരിച്ചുപിടിക്കാന്‍ പെടാപാടു പെടുകയാണ് ഹോണ്ട സിറ്റി.

Most Read: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി ഹോണ്ട സിറ്റി, വിലയില്‍ മാറ്റമില്ല

ഹ്യുണ്ടായി വേര്‍ണയും മാരുതി സിയാസും സിറ്റിയുടെ സ്ഥാനം തെട്ടിത്തെറിപ്പിച്ചു. സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, ടൊയോട്ട യാരിസ്, നിസാന്‍ സണ്ണി തുടങ്ങിയ മോഡലുകളുമായും ഹോണ്ട സിറ്റി മത്സരിക്കുന്നുണ്ട്. എന്തായാലും പുതുതലമുറ സിറ്റി അവതരിക്കുന്നതോടെ പഴയ പ്രൗഢ പ്രതാപത്തിലേക്ക് കാര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട.

Most Read: സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി ഹോണ്ട സിറ്റി, വിലയില്‍ മാറ്റമില്ല

അടിത്തറയും എഞ്ചിനുമടക്കം അടിമുടി പുത്തനായിരിക്കും വരാന്‍പോകുന്ന സിറ്റി. മാരുതി സിയാസ് പോലെ മൈല്‍ഡ് ഹൈബ്രിഡ് പ്രെട്രോള്‍ എഞ്ചിന്‍ പതിപ്പ് സിറ്റിയിലും അവതരിക്കുമെന്നാണ് വിവരം. ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നാലും ഡീസല്‍ കാറുകള്‍ നിര്‍ത്തില്ലെന്ന് ഹോണ്ട ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda City Gets New Safety Features. Read in Malayalam.
Story first published: Saturday, June 8, 2019, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X