പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

സിറ്റി സെഡാനെ പുതുക്കിയാണ് പുതുവര്‍ഷം ഹോണ്ട തുടങ്ങുന്നത്. കൂടുതല്‍ സൗകര്യങ്ങളും സവിശേഷതകളുമായി പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍. സിറ്റി സെഡാന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണിത്. പെട്രോള്‍ - മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പില്‍ മാത്രമാണ് സിറ്റി ZX വില്‍പ്പനയ്ക്കു വരുന്നത്.

പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

പുതിയ മോഡലിന്റെ കടന്നുവരവ് സിയാസും വേര്‍ണയുമായുള്ള മത്സരത്തില്‍ സിറ്റിക്ക് മുതല്‍ക്കൂട്ടാവും. 12.57 ലക്ഷം രൂപയാണ് വിപണിയില്‍ കാറിന് വില. പുതിയ വകഭേദത്തിന് പുറമെ നിലവിലെ മോഡലുകള്‍ക്ക് മുഴുവന്‍ പുത്തന്‍ നിറപ്പതിപ്പുകളും കമ്പനി സമര്‍പ്പിച്ചിട്ടുണ്ട്.

പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് നിറങ്ങള്‍ മോഡലുകളില്‍ ഇനി തിരഞ്ഞെടുക്കാം. ഇക്കുറി പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ വകഭേദങ്ങളില്‍ മുഴുവന്‍ അടിസ്ഥാന ഫീച്ചറാണ്.

Most Read: മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

ആറു എയര്‍ബാഗുകള്‍, വണ്‍ടച്ച് ഇലക്ട്രിക് സണ്‍റൂഫ്, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, മഴ പെയ്താല്‍ താനെ പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര പുതിയ ഹോണ്ട സിറ്റി ZX വകഭേദത്തിലുണ്ട്.

പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

പൂര്‍ണ എല്‍ഇഡി പാക്കേജാണ് മോഡലിന്റെ മറ്റൊരു വിശേഷം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, നൂതനമായ ഇന്‍ലൈന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഫോഗ്‌ലാമ്പുകളും എല്‍ഇഡി ടെയില്‍ലാമ്പുകളും ഇതില്‍പ്പെടും. 16 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളും മോഡലില്‍ എടുത്തുപറയണം.

പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

ഹോണ്ട സിറ്റി പെട്രോളിലുള്ള നാലു സിലിണ്ടര്‍ 1.5 ലിറ്റര്‍ i-VTEC എഞ്ചിന് 117 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. സിവിടി ഗിയര്‍ബോക്‌സ് പതിപ്പിന് പാഡില്‍ ഷിഫ്റ്ററുകള്‍ പ്രത്യേകമായുണ്ട്.

പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

98.6 bhp കരുത്തും 200 Nm torque -മുള്ള 1.5 ലിറ്റര്‍ അലൂമിനിയം ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും സിറ്റിയില്‍ ലഭ്യമാണ്. ആറു സ്പീഡാണ് ഡീസല്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. നിലവില്‍ സിയാസ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള സി സെഗ്നമന്റ് സെഡാനാണ് സിയാസ്.

പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

വില്‍പ്പനയുണ്ടെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ സിയാസ് സിറ്റിയെക്കാളും താഴെയാണ്. ഏറ്റവും ഉയര്‍ന്ന സിയാസ് വകഭേദത്തില്‍പോലും സണ്‍റൂഫില്ല. അതേസമയം സിറ്റിയുടെ എതിരാളിയായ വേര്‍ണയില്‍ ഹ്യുണ്ടായി വേണ്ട നടപടികളെടുത്തിട്ടുണ്ട്.

Most Read: കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

പുതിയ ഹോണ്ട സിറ്റി ZX വിപണിയില്‍, വില 12.57 ലക്ഷം രൂപ

ആറു എയര്‍ബാഗുകളും സണ്‍റൂഫും ഉയര്‍ന്ന വേര്‍ണ മോഡലിന്റെ വിശേഷമാണ്. എന്തായാലും 2020 ഓടെ പുതിയ സിറ്റി സെഡാനെ ഹോണ്ട കൊണ്ടുവരും. നിലവിലെ പതിപ്പിനെക്കാള്‍ കൂടുതല്‍ വലുപ്പും പുതുതലമുറ സിറ്റിക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda #new launches
English summary
Honda City Updated With New Petrol Variant. Read in Malayalam.
Story first published: Thursday, January 10, 2019, 19:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X