ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

ആഭ്യന്തര വിപണിയിലെ ജനപ്രിയ മോഡലുകളിലൊന്നാണ് ഹോണ്ടയുടെ കാറുകൾ. എന്നാൽ സെഡാനുകൾക്കായുള്ള C-വിഭാഗത്തിന്റെ സമീപകാലവിൽപ്പനയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പ്രതിമാസ വിൽപ്പനയിലെ മികച്ച മൂന്ന് സെഡാനുകളിൽ ഒന്നായി ഹോണ്ട സിറ്റി തുടരുകയാണെങ്കിലും, കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹനത്തിന്റെ വിൽപ്പനയെയും മാന്ദ്യം ബാധിച്ചു.

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

എന്തായാലും നിലവിലെ ഹോണ്ട സിറ്റി സെഡാന്റെ ബിഎസ്-VI പെട്രോൾ വകഭേദം പരിഷ്ക്കരിച്ച് പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി പുതിയ മലിനീകരണ നിയമങ്ങൾക്ക് അനുസൃതമായി നവീകരിച്ച വാഹനത്തിന് ബിഎസ്-VI സർട്ടിഫിക്കറ്റ് ലഭിച്ചു. മാനുവൽ ഗിയർബോക്സോടുകൂടിയ ഹോണ്ട സിറ്റി പെട്രോൾ 1.5 ലിറ്റർ എഞ്ചിന്റെ സർട്ടിഫിക്കറ്റ് ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

SV, V, VX and ZX എന്നീ നാല് വകഭേദങ്ങളിൽ ഹോണ്ട സിറ്റി ബിഎസ്-VI പെട്രോൾ വാഗ്ദാനം ചെയ്യും. പെട്രോൾ മാനുവൽ ഹോണ്ട സിറ്റിയുടെ അതേ നാല് വകഭേദങ്ങൾ തന്നെയാണിവ. നിലവിൽ 10.03 ലക്ഷം മുതൽ 13.09 ലക്ഷം രൂപ വരെ ഈ മോഡലുകളുടെ എക്സ്ഷോറൂം വില.

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

ബിഎസ്-VI പരിഷ്ക്കരണം അവതരിപ്പിക്കുന്നതോടെ ഈ വകഭേദങ്ങൾക്ക് 10% വരെ വില വർധവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5 ലിറ്റർ iDTE ഹോണ്ട സിറ്റിയുടെ ഡീസൽ എഞ്ചിന് ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. 1.5 ലിറ്റർ iVTEC-ക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. അതും മാനുവൽ ഗിയർബോക്സ് മോഡലിന് മാത്രമാണെന്നതും ശ്രദ്ധേയമാണ്.

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

നിലവിലുള്ള ബിഎസ്-IV 1.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ 117 bhp കരുത്തും 145 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 117.6 bhp പവറാണ് പുതിയ ബിഎസ്-VI ഹോണ്ട സിറ്റി റേറ്റ് ചെയ്തിരിക്കുന്നത്. ടോർക്ക് ഔട്ട്പുട്ട് അതേപടി തുടരുന്നു.

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

നിലവിലെ സിറ്റിക്കൊപ്പം 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഹോണ്ട വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വകഭേദം 99 bhp പവറും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ബിഎസ്-IV എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം പെട്രോൾ എഞ്ചിൻ 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും സിവിടി ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്നു.

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

ഡീസൽ എഞ്ചിൻ 5 സ്പീഡ് മാനുവലുമായി ഘടിപ്പിച്ചിരിക്കുന്നു. ബിഎസ്-IV പെട്രോൾ എഞ്ചിന്റെ ഇന്ധനക്ഷമത 17.4 കിലോമീറ്റർ ആണ്. ഇത് 25.6 കിലോമീറ്റർ വരെ ഉയരും. എന്നാൽ ബിഎസ്-VI ഹോണ്ട സിറ്റിയുടെ മൈലേജ് ഇതുവരെ ലഭ്യമല്ല.

Most Read: കിയ QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ജൂലൈയിൽ വിൽപ്പനക്കെത്തും

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

നിലവിലുള്ള വാഹനത്തിന്റെ സവിശേഷതകൾ അതേപടി തുടരും. ഡി‌ആർ‌എല്ലുകളുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി ടെയിൽ ലാമ്പുകൾ, പുതിയ ക്രോം ഫ്രണ്ട് ഗ്രിൽ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ എന്നിവ ഉപയോഗിച്ച് ഉയർന്ന വകഭേദം വിപണിയിലെത്തും. R16 ഡയമണ്ട് ഫിനിഷ് മൾട്ടി സ്‌പോക്ക് അലോയ് വീലുകളിലാണ് സിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: സെപ്റ്റംബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സെഡാനുകൾ

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

ബീജ് നിറമുള്ള അകത്തളത്ത് ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഒരു ടച്ച് ഓപ്പൺ ആൻഡ് ക്ലോസ് ഫംഗ്ഷൻ ഉള്ള ഇലക്ട്രിക്ക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, സിൽവർ ആക്‌സന്റുകൾ എന്നിവ ഡാഷ്‌ബോർഡിലുടനീളം വെളിപ്പെടുത്തുന്നു.

Most Read: മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

ഹോണ്ട സിറ്റി ZX MT-യിൽ ആകെ ആറ് എയർബാഗുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. അവയിൽ ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ എന്നിവയ്ക്കുള്ള ഇരട്ട SRS എയർബാഗുകൾ, ഫ്രണ്ട് എയർബാഗുകൾ, സൈഡ് കർട്ടൻ എയർബാഗുകൾ എന്നിവ ഉൾപ്പെടുന്നു.

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

പുതുതലമുറ 2020 സിറ്റി സെഡാനെയും വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് ഹോണ്ട കാർസ് ഇന്ത്യ. ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ് കമ്പനി. അതിന്റെ ഭാഗമായി ഇന്ത്യൻ നിരത്തുകളിൽ വാഹ്നത്തിന്റെ പരീക്ഷണവും ഹോണ്ട നടത്തുകയുണ്ടായി.

ബിഎസ്-VI അംഗീകാരം നേടി ഹോണ്ട സിറ്റി

ഈ പുതിയ സെഡാൻ അടുത്ത മാസം ആഗോള വിപണിയിൽ അരങ്ങേറ്റം കുറിക്കും. എന്നാൽ അടുത്ത വർഷം മാത്രമായിരിക്കും 2020 ഹോണ്ട സിറ്റി ഇന്ത്യൻ വിപണിയിൽ എത്തുക. നിലവിലെ സിറ്റിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ സിറ്റി വലുപ്പമേറിയ മോഡലായിരിക്കും. അതോടൊപ്പം വിശാലവും സൗകര്യപ്രദവുമായ ഇന്റീരിയറുകളും വാഹനത്തിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda City petrol manual model gets bs6 emission certificate. Read more Malayalam
Story first published: Tuesday, October 22, 2019, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X