45 ദിവസത്തില്‍ 1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

പത്താം തലമുറ സിവിക് സെഡാനെ ഹോണ്ട ഇന്ത്യന്‍ വിപണിയിലെത്തിച്ച് ഏറെ നാളുകള്‍ കഴിഞ്ഞിട്ടില്ല. വിപണിയില്‍ D ശ്രേണി കാറുകളുടെ വില്‍പ്പന നിരങ്ങി നീങ്ങുമ്പോള്‍, പുത്തന്‍ ഹോണ്ട സിവിക്കിന് മികച്ച വരവേല്‍പ്പാണ് വാഹനപ്രേമികള്‍ക്കിടയില്‍ ലഭിക്കുന്നത്. പുത്തന്‍ 2019 സിവിക്കിനെ ഹോണ്ട വില്‍പ്പനയ്‌ക്കെത്തിച്ച് 45 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യയിലുടനീളം 1,600 യൂണിറ്റിനും മുകളില്‍ ബുക്കിംഗുകള്‍ ലഭിച്ചുവെന്നാണ് കമ്പനി വാദിക്കുന്നത്.

45 ദിവസത്തില്‍ 1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

ശ്രേണിയിലെ മുഴുവന്‍ വില്‍പ്പനയുടെയും മൂന്ന് മടങ്ങാണിതെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്. ' 2019 സിവിക് ബുക്ക് ചെയ്തവരില്‍ മിക്കവരും മുന്‍തലമുറ സിവിക് ഉപയോഗിച്ചരോ അല്ലെങ്കില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നവരോ ആണ്.

45 ദിവസത്തില്‍ 1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

പഴയ മോഡലില്‍ നിന്ന് പുതിയതിലേക്ക് ചേക്കാറാന്‍ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നു. സിവിക്കിന്റെ ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്കാണ് ഏറ്റവും ഡിമാന്‍ഡ് ലഭിക്കുന്നത്. ആകെ ബുക്കിംഗിലെ 85 ശതമാനവും കൈയ്യടക്കിയിരിക്കുന്നത് പെട്രോള്‍ വകഭേദങ്ങളാണ്.' ഹോണ്ട ഇന്ത്യയുടെ സെയില്‍സ് & മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായ രാജേഷ് ഗോയല്‍ പറയുന്നു.

Most Read:ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

45 ദിവസത്തില്‍ 1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

മാര്‍ച്ച് ഏഴാം തീയതിയാണ് പുത്തന്‍ സിവിക് സെഡാനെ നിര്‍മ്മാതാക്കളായ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഫെബ്രുവരി 15 മുതല്‍ തന്നെ പുത്തന്‍ സിവിക്കിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

45 ദിവസത്തില്‍ 1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

17.71 ലക്ഷം രൂപയാണ് സിവിക്കിന്റെ പ്രാരംഭ മോഡലിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന സിവിക് മോഡലിന് 22.29 ലക്ഷം രൂപയും. 2019 ഹോണ്ട സിവിക് പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

45 ദിവസത്തില്‍ 1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

1.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കും. മറുഭാഗത്ത് 1.6 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് കുറിക്കുക 120 bhp കരുത്തും 300 Nm torque ഉം ആയിരിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ യൂണിറ്റില്‍.

Most Read:വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

45 ദിവസത്തില്‍ 1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

പെട്രോള്‍ യൂണിറ്റില്‍ സിവിടി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ്. ഒരുപിടി മികച്ച ഫീച്ചറുകളോടെയാണ് പത്താം തലമുറ ഹോണ്ട സിവിക് എത്തിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍,

45 ദിവസത്തില്‍ 1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

C ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, ഏഴിഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം എന്നിവയൊക്കെയാണ് 2019 ഹോണ്ട സിവിക്കിലെ പ്രധാന ഫീച്ചറുകള്‍. വിപണിയില്‍ സ്‌കോഡ ഒക്ടാവിയയ്ക്കാണ് പത്താം തലമുറ ഹോണ്ട സിവിക് വെല്ലുവിളി ഉയര്‍ത്തുന്നത്.

Source:Business-Standard

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2019 Honda Civic Bookings Crosses 1,600 Units In 45 Days — Beats Competition From Skoda Octavia: read in malayalam
Story first published: Thursday, March 28, 2019, 18:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X