വില്‍പ്പന നിലംപതിച്ചെങ്കില്‍ വലിയ സെഡാനുകളില്‍ താരമായി ഹോണ്ട സിവിക്

വന്‍വരവേല്‍പ്പാണ് മാര്‍ച്ചില്‍ ഹോണ്ട സിവിക്കിന് ലഭിച്ചത്. സ്‌കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള, ഹ്യുണ്ടായി എലാന്‍ട്ര തുടങ്ങിയ എതിരാളികളെ അത്ഭുതപ്പെടുത്തി പുതിയ സിവിക് 2,291 യൂണിറ്റുകളുടെ വില്‍പ്പന ആദ്യമാസം കുറിച്ചു. പക്ഷെ ഏപ്രില്‍ മാസം 369 യൂണിറ്റുകളിലേക്ക് സിവിക് വില്‍പ്പന നിലംപതിച്ചു. പക്ഷെ ഇതില്‍ അത്ഭുതപ്പെടാനില്ല.

വില്‍പ്പന നിലംപതിച്ചെങ്കില്‍ വലിയ സെഡാനുകളില്‍ താരമായി ഹോണ്ട സിവിക്

ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് നാളുകള്‍ക്ക് സിവിക് ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. ആദ്യമാസത്തെ ഉയര്‍ന്ന വില്‍പ്പനയ്ക്ക് കാരണമിതാണ്. പോയമാസം വില്‍പ്പന കുറഞ്ഞെങ്കിലും വലിയ സെഡാനുകളുടെ ശ്രേണിയില്‍ പുത്തന്‍ സിവിക് തന്നെയാണ് ഇപ്പോഴും മുന്നില്‍. നീണ്ട ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയിരിക്കുന്ന സിവിക് പഴയ പ്രതാപത്തിലേക്ക് നടന്നുകയറുകയാണ്.

വില്‍പ്പന നിലംപതിച്ചെങ്കില്‍ വലിയ സെഡാനുകളില്‍ താരമായി ഹോണ്ട സിവിക്

കഴിഞ്ഞമാസം 227 ഒക്ടാവിയ യൂണിറ്റുകളാണ് സ്‌കോഡ വിറ്റത്. ടൊയോട്ടയ്ക്ക് നേടാനായത് 177 കൊറോള യൂണിറ്റുകളുടെ വില്‍പ്പന മാത്രം. 85 യൂണിറ്റുകളുടെ വില്‍പ്പന നേടി ഹ്യുണ്ടായി എലാന്‍ട്രയാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.

Most Read: വന്നു, കണ്ടു, കീഴടക്കി — മഹീന്ദ്ര XUV300 തരംഗത്തില്‍ ചുവടു പിഴച്ച് ടാറ്റ നെക്‌സോണ്‍

വില്‍പ്പന നിലംപതിച്ചെങ്കില്‍ വലിയ സെഡാനുകളില്‍ താരമായി ഹോണ്ട സിവിക്

ശ്രേണിയില്‍ ഏറ്റവും വില കൂടിയ കാറായിട്ടും സിവിക്കിനോടാണ് ആളുകള്‍ക്ക് പ്രിയം കൂടുതലെന്ന് ഒരിക്കൽക്കൂടി വ്യക്തം. 17.69 ലക്ഷം രൂപ മുതല്‍ 22.29 ലക്ഷം രൂപ വരെ ഉയരും ഹോണ്ട സിവിക്കിനെ വിലസൂചിക. എതിരാളികളുമായി താരതമ്യം ചെയ്താല്‍, 13.81 ലക്ഷം രൂപ മുതല്‍ ഹ്യുണ്ടായി എലാന്‍ട്ര വിപണിയില്‍ അണിനിരക്കുന്നുണ്ട്.

വില്‍പ്പന നിലംപതിച്ചെങ്കില്‍ വലിയ സെഡാനുകളില്‍ താരമായി ഹോണ്ട സിവിക്

15.99 ലക്ഷം മുതല്‍ സ്‌കോഡ ഒക്ടാവിയയും 15.77 ലക്ഷം രൂപ മുതല്‍ ടൊയോട്ട കൊറോള ആള്‍ട്ടിസും വില്‍പ്പനയ്ക്ക് വരുന്നു. നീണ്ടകാലം ശ്രേണിയില്‍ അധിപനായിരുന്ന കൊറോള ഇപ്പോള്‍ മൂന്നാം സ്ഥാനത്താണെന്നത് ശ്രദ്ധേയം. തിരിച്ചുവന്ന സിവിക്കിന് ഡീസല്‍ പതിപ്പ് നല്‍കാനുള്ള ഹോണ്ടയുടെ തീരുമാനം വില്‍പ്പനയില്‍ നിര്‍ണായകമായി.

വില്‍പ്പന നിലംപതിച്ചെങ്കില്‍ വലിയ സെഡാനുകളില്‍ താരമായി ഹോണ്ട സിവിക്

പുതിയ CR-V -യില്‍ നിന്നും കടമെടുത്ത 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് സിവിക് ഡീസലില്‍. എഞ്ചിന്‍ 118 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഡീസല്‍ വകഭേദങ്ങളില്‍ ആറു മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേയുള്ളൂ. സിവിക് പെട്രോളിലുള്ള 1.8 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് 139 bhp കരുത്തും 174 Nm torque ഉം കുറിക്കാനുള്ള ശേഷിയുണ്ട്.

വില്‍പ്പന നിലംപതിച്ചെങ്കില്‍ വലിയ സെഡാനുകളില്‍ താരമായി ഹോണ്ട സിവിക്

പെട്രോള്‍ മോഡലുകളില്‍ ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. പാഡില്‍ ഷിഫ്‌ററ്ററുകളുടെ പിന്തുണ ഗിയര്‍ബോക്‌സിനുണ്ട്. V, VX, VZ എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ അണിനിരക്കുന്ന സിവിക്, സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

Most Read: മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ— കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വില്‍പ്പന നിലംപതിച്ചെങ്കില്‍ വലിയ സെഡാനുകളില്‍ താരമായി ഹോണ്ട സിവിക്

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, എല്‍ഇഡി ക്യാബിന്‍ ലാമ്പുകള്‍, വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, നാലു എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, സെന്‍സറുകളോട് കൂടിയ പിന്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ വിശേഷങ്ങള്‍ ഒരുപാട് പ്രാരംഭ സിവിക് മോഡലുകളില്‍ കാണാം.

16 ഇഞ്ചാണ് കാറിലെ ഡയമണ്ട് കട്ട് അലോയ് വീലുകളുടെ വലുപ്പം. ലെയ്ന്‍ വാച്ച് സംവിധാനം, അജൈല്‍ഹാന്‍ഡ്‌ലിങ്‌ അസിസ്റ്റ് തുടങ്ങിയ ശ്രേണിയിലെ ആദ്യ ഫീച്ചറുകളും ഹോണ്ട സിവിക്കിന്റെ മാറ്റുകൂട്ടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Civic Outsells Toyota Corolla In April Sales. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X