ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വളരെ നാളുകളായി കാത്തിരിക്കുന്ന ഹോണ്ടയുടെ E ഇലക്ട്രിക്ക് കാറിന്റെ ഉത്പാദനത്തിന് സജ്ജമായ ആദ്യ മോഡലിനെ കമ്പനി അവതരിപ്പിച്ചു. രണ്ട് വര്‍ഷം മുമ്പ് അര്‍ബന്‍ EV കണ്‍സെപ്പ്റ്റ് എന്ന പേരിലാണ് വാഹനത്തെ ഹോണ്ട ആദ്യമായി അവതരിപ്പിച്ചത്. വരാനിരിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയ്ക്ക് മുമ്പേ വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രണ്ട് വര്‍ഷം മുമ്പ് അര്‍ബന്‍ EV കണ്‍സെപ്പ്റ്റ് എന്ന പേരിലാണ് വാഹനത്തെ ഹോണ്ട ആദ്യമായി അവതരിപ്പിച്ചത്. വരാനിരിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയ്ക്ക് മുമ്പേ വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച വാഹനത്തില്‍ നിന്നു കാഴ്ച്ചയില്‍ ആകെ രണ്ട് മാറ്റങ്ങള്‍ മാത്രമാണ് വാഹനത്തിനുള്ളത്. ആദ്യമായി മുന്‍ വശത്തെ ഗ്രില്ലില്‍ വന്നിരുന്ന പ്രകാശിക്കുന്ന ഹോണ്ട ബാഡ്ജ് നീക്കം ചെയ്തിരിക്കുന്നു.

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

യൂറോപ്പില്‍ ഇവ നിയമ വിരുധമായതിനാലാമ് ഈ നീക്കം. രണ്ടാമതായി സൈഡ് സ്‌കര്‍ട്ടുകളിലെ ഹോണ്ട ഡിസൈന്‍ എന്നുള്ള എഴുത്തും അപ്രത്യക്ഷമായിരിക്കുന്നു.

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇലക്ട്രിക്ക് കാര്‍ മോഡലുകള്‍ക്കായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ വളരെയധികം ചിലവഴിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം CR-V യുടെ ഹൈബ്രിഡ് പതിപ്പ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയെങ്കിലും യൂറോപ്പ്യന്‍ വിപണിയിലേക്കുള്ള കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനമാവുമിത്.

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മികച്ച സാങ്കേതികവിദ്യയുമായി എത്തുന്ന വാഹനം വിപണിയിലെ താരമാവും എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. 2025 -ഓടെ വിപണിയില്‍ വില്‍ക്കുന്ന കാറുകള്‍ എല്ലാം വൈദ്യുതീകരിക്കാനാണ് ഹോണ്ടയുടെ തീരുമാനം.

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

134 bhp, 152 bhp എന്നിങ്ങനെ രണ്ട് വ്യത്യസ്ഥ പവറുകലിലാണ് വാഹനം എത്തുന്നത്. എട്ട് സെക്കണ്ടുകള്‍ കൊണ്ട് 0-60 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ വാഹനത്തിനാവും. ഇരു പവറിലും 137 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 35.5 kWh ലിക്വിഡ് കൂള്‍ഡ് ബാറ്റരിയാണ് വാഹനത്തില്‍ വരുന്നത്.

Most Read: റിവോള്‍ട്ട് RV400 -ന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിപണിയിലെ മറ്റ് എതിരാളികളായ കിയ e-നൈട്രോ, ബിഎംഡബ്യു i3 എന്നീ വാഹനങ്ങള്‍ ഒറ്റ ചാര്‍ജില്‍ യഥാക്രമം 282 കിലോമീറ്റര്‍, 193 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. എന്നാല്‍ ഹോണ്ട E -ക്ക് നഗരത്തിനുള്ളിലെ യാത്രകള്‍ക്ക് പര്യാപ്തമായ മൈലേജുണ്ട്.

Most Read: 650 ഇരട്ടകളുടെ വില 6,400 രൂപയോളം വർധിപ്പിച്ച് റോയൽ എൻഫീൽഡ്

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

100 kWh ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 30 മിനിറ്റുകല്‍ കൊണ്ട് 80 ശതമാനം ചാര്‍ജ് കൈവരിക്കാന്‍ വാഹനത്തിന് കഴിയും. ഇലക്ട്രിക്ക് കാറുകള്‍ക്കായി വികസിപ്പിച്ചെടുത്ത പുതിയ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. പിന്‍ വീല്‍ ഡ്രൈവായ വാഹനത്തിന്റെ നാല് വീലുകള്‍ക്കും പ്രത്യേകം സസ്‌പെന്‍ഷനുകളും കമ്പനി നല്‍കിയിരിക്കുന്നു.

Most Read: വാഹനത്തിന്റെ പകുതി തുക പിഴയടച്ച് ഉടമസ്ഥർ

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സൈഡ് വ്യൂ മിററുകള്‍ക്ക് പകരമായി ക്യാമറകളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന്റെ എല്ലാ വകഭേതങ്ങളിലും അടിസ്ഥാനമായി വരുന്ന ഈ ഫീച്ചര്‍ കോമ്പാക്ട് കാര്‍ ശ്രേണിയില്‍ തന്നെ ആദ്യത്തേതാണ്.

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ ക്യാമറകള്‍ വഴി ഡ്രൈവര്‍ക്ക് കണ്ണെത്താത്ത ഭാഗങ്ങല്‍ കുറയ്ക്കാം എന്ന് കമ്പനി അവകാശപ്പെടുന്നു. നോര്‍മല്‍, വൈഡ് എന്നിങ്ങനെ രണ്ട് മോഡുകളില്‍ ക്യാമറ പ്രവര്‍ത്തിക്കും.

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മനോഹരമായി ഒരുക്കിയിരിക്കുന്ന വാഹനത്തിന്റെ അകത്തളത്തില്‍ ഏറ്റവും ശ്രദ്ധ ആകര്‍ഷിക്കുന്നത് അഞ്ച് സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡാണ്. വാഹനത്തിന്റെ കണ്‍ട്രോളുകള്‍, ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം എന്നിവ പ്രവര്‍ത്തിപ്പിക്കുന്ന 12.3 ഇഞ്ച് എല്‍സിഡി ടച്ച്‌സ്‌ക്രീന്‍ യുണിറ്റ് ഡാഷ്‌ബോര്‍ഡിന്റെ ഒത്ത നടുവില്‍ നല്‍കിയിരിക്കുന്നു.

ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വുഡ് ഫിനീഷിലാണ് ഡാഷ്‌ബോര്‍ഡ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ അകത്തളത്തിന് ഒരു സ്വീകരണമുറിയുടെ ഫീല്‍ ലഭിക്കാന്‍ സീറ്റുകള്‍ക്കും വുഡ് ഫിനീഷ് നല്‍കിയിരിക്കുന്നു. ഇലക്ട്രിക്ക് കാറിന്റെ വിലവിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda E electric car production form unveiled. Read more Malayalam.
Story first published: Thursday, September 5, 2019, 17:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X